എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, December 31, 2012

പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി പുതിയ ഭരണ സമതി

പത്മശാലിയ ചാരിറ്റബിള്‍  സൊസൈറ്റി(PCS) പുതിയ ഭരണ സമതി നിലവില്‍വന്നു!!
PCS-ന്‍റെ പൊതുയോഗവും,2013-2016-ലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2012-ഡിസംബര്‍ 30-നു കോഴിക്കോട് ഹോട്ടല്‍ നളന്ദ ഓഡിറ്റോറിയത്തില്‍ 10.30-നു.
നിറഞ്ഞസദസ്സില്‍ പ്രസിഡന്റ് തൃക്കോട്ടൂര്‍ നാരായണന്‍റെ ആദ്ധ്യക്ഷതയില്‍ യോഗനടപടികള്‍ ആരംഭിച്ചു.സെക്രട്ടറി ധരണിധരന്‍  കഴിഞ്ഞകാല യോഗനടപടികള്‍ ചിട്ടയായി പൂര്‍ത്തീകരിക്കുകയും,പൊതുയോഗ അംഗീകാരം വാങ്ങി മേല്‍നടപടിയിലേക്ക് പോവുകയും ചെയ്തു.
നാളിതുവരെ സൊസൈറ്റി യുടെ വരവുചെലവു കണക്കില്‍ ബാങ്കിലുള്ള ബാക്കി തുക ബോദ്ധ്യ പ്പെടുത്തുകയും ചെയ്തു.
സെക്രട്ടറി ധരണിധരന്‍ സ്വാഗതം പറഞ്ഞു.
ശിവദാസന്‍ കൃതജ്ഞത പറഞ്ഞു.
സമാധാനപരമായി തെരഞ്ഞെടുപ്പുനടന്നു.
2013-2016-ലെ ഭരണസമതിഅംഗങ്ങളെ തെരഞ്ഞെടുത്തു. ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
        PADMASALIYA CHARITABILE SOCIETY(PCS)
                             Director board members 2013-2016
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
PRASIDANT                :-.R.MOHANAN PILLAI,'revathi'
mob:-9447327125                         valamangalam,thuravur,
                                                    cherthala,alppuzha.688 532.
******************************************************* 
Vice:PRASIDANT       :-.....M.BALAKRISHNAN,'subhash'
mob:-9447876945          East nadakkavu,kozhikode.673 006.
*******************************************************
SECRETARY          :-.... K.VIJAYAN,Advocate,'souparnika'
mob:-9633300132        kannadiparamba.PO,kannur.670 604.
*******************************************************
Join:SECRETARY         :-.....M.VINOD raghavan,Advocate,        mob:-9447203494.            S/o.prof:Raghavan,palakulangara,
                                                  thaliparamba,kannur.670 141.
*******************************************************
MEMEBRS ........  :-......C.K.BHASKARAN,uduma padinhar,
mob:-9633549900    PO,udumapadinhar,kasargode. 671 319.
*******************************************************
      ,,                      :-......SURESH KUMAR.M,S/oBalakrishnan,
mob:-9349993456.                mathirad,chonamkandiparamb,
                             konthanari,GAcollege.PO,kozhikode.673 014. 
*******************************************************
  ,,                         :-......A.VIJAYA RAGHAVAN,S/oVelayudhan, 
mob:-9446462140         'padiyappura'karuvembram West.Po,
                                                      macheri malapuram.676 123.
*******************************************************
  ,,                                          :-.....V.P.CHANDRASEKHARAN,
 mob:-9400881018.                P.k.govindhan,38/74.A,'archana'
                                          karuthil parambil, West hill,chunkam,
                                                                        kozhikode 673 005.    
******************************************************* 
      ,,                                      :-......NARAYANAN thrikkottoor, 
mob:-9495785576                         'ajantha'thikkodi,kozhikode.  
*******************************************************
  ,,                           :-.....  T.P.PADMANABHAN,Retd.engineer,
mob:-9495344040       'jyothirgamaya'payyambalam.Po,knnur.
*******************************************************
    ,,                                      :-......UTHAMAN.K,Madhavi nivas   
mob:-9495028781                                            nettur,thalassery.
*******************************************************
  ,,                                      :-......  K.T.RAGHU,kallarackal house,
 mob:-9846190237             mosque road,padivattom,edapalli PO,                                                                                kochi.682 024.
******************************************************* 
   ,,                                   :-....... C.R.GANGADHARAN PILLAI, 
 mob:-944703157               'thushara'manappuram.Po,cherthala,
                                                                                      alappuzha.
*******************************************************
    ,,                                           :-.......  K.K.RAJAPPAN PILLAI,
 mob:-9446433756        'sooryakala'aroor.Po,alappuzha.688 534.
*******************************************************  
    ,,                                                                                                      
                                      :-----SIVADASAN,'padmasree',porur.Po,
mob:-9497810012                                      malappuram.679 337.
#######################################################
ചാരിറ്റബിള്‍ സൊസൈറ്റിയില്‍ അംഗങ്ങളാകുക !!
സംഘടനയുടെ ഉന്നമനത്തിനു ശക്തി പകരുക !!
വികസനം ലക്ഷ്യമാക്കി നമുക്ക് മുന്നേറാം!!
സഹകരിക്കുക!ശക്തി പകരാന്‍ കൂട്ടുചേരുക!!!
പണമടച്ച ആരും നിരാശരാകേണ്ടതില്ലാ,
ആരുടേയും പണം നഷ്ടമായിട്ടില്ല !!!                 ===============================================
NOTE :-എറണാകുളം ജില്ലയില്‍ PCS-ലിസ്റ്റിലെ
            അംഗത്വനമ്പരും പേരും ചുവടെ ചേര്‍ക്കുന്നു 
                    01)..C 05-വിജയന്‍ പിള്ള 
                    02)..C 10-ചന്ദ്രബോസ് 
                    03)..C 12-ഇ പി രഘുനാഥ് 
                    04)..C 17-ചേന്ദമംഗലം ശാഖ 
                    05)..C 18-ഇ ബാലന്‍ 
                    06)..C 34-മണിക്കുട്ടന്‍ 
                    07)..C 52-പത്മനാഭപിള്ള 
                    08)..C 61-കെ പി ജനാര്‍ദ്ധനന്‍ പിള്ള 
                    09)..C 90-പങ്കജാക്ഷന്‍ പിള്ള 
                    10).C91.കെ കെ രവിന്ദ്രന്‍ 
                    11).C92.വത്സല കെ പിള്ള 
                    12).C110അഡ്വ:പി റ്റി രാധാകൃഷ്ണന്‍
                    13).C139കെ റ്റി രഘു കല്ലറയ്ക്കല്‍
                    14).C140സഗീഷ് ബി പുവളപ്പില്‍  
*******************************************************         
ആര്യപ്രഭ 
                                    

അഖിലേന്ത്യാ പത്മശാലി സമ്മേളനം2013- ജനുവരിയില്‍

അഖിലേന്ത്യാ പത്മശാലി സമ്മേളനം ആന്ധ്രാ സംസ്ഥാനത്ത് വിജയവാടയില്‍    2013-ജനുവരി19-ന്.
പത്മശാലി ഇന്റര്‍നാഷണല്‍ വെല്‍ഫയര്‍ അസ്സോസ്സിയേഷന്‍ -2012-ഡിസംബര്‍ 25-നു SVS കല്യാണ മണ്ഡപത്തില്‍ . 
നമ്മുടെ സമുദായത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ .
വന്‍ ജനസമുദ്രത്തില്‍ രാഷ്ട്രീയ,സാമുദായിക,സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കുന്നു. 
ആര്യപ്രഭ 

Thursday, December 27, 2012

പറവൂര്‍ ശാഖാ നവികരണം!!

പറവൂര്‍ ശാഖാ നവികരണം!!
കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം, 
എറണാകുളം ജില്ലയില്‍ പരവൂര്‍ 24-)o നംബര്‍ ശാഖ യുടെ അപേക്ഷ സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചക്ക് വരുകയും, ആവശ്യം അന്യോഷിച്ചറിഞ്ഞു, സഹകരണത്തിന് ഉതകുന്ന നിര്‍ദ്ധേശങ്ങള്‍ നല്‍കാനുമായി നാലംഗ സംഘത്തെ ചുമതല പ്പെടുത്തി.
സംസ്ഥാന വൈ:പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍ പിള്ള,ട്രഷറര്‍ ആര്‍ മോഹനന്‍പിള്ള,ദക്ഷിണ മേഖല സെക്രട്ടറി പി പി ബാബു,എറണാകുളം ജില്ലാ പ്രസിഡന്റ് രഘു കല്ലറയ്ക്കല്‍ എന്നിവര്‍ ശാഖാ ഭാരവാഹികളെ കാണുകയും,കമ്മിറ്റിയില്‍ പങ്കെടുത്തു സംസാരിക്കുകയും ചെയ്തു.
പരസ്പര വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായി ജില്ലാ,സംസ്ഥാന കമ്മിറ്റികളുമായി സഹകരിക്കാന്‍ പറവൂര്‍ ശാഖ തയ്യാറാകണമെന്നു സംഘം പറഞ്ഞു, ചില ഭേദഗതികളോടെ തയ്യാറാണെന്ന് സമ്മതിച്ച
ശാഖാ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അപ്പാടെ അവഗണിക്കേണ്ടിവന്നു.
സംഘാഗംങ്ങള്‍ നിര്‍ദ്ദേശം വച്ചു.
അത് സംസ്ഥാന കമ്മിറ്റിയില്‍ വച്ച് അംഗീകാരം വാങ്ങി അറിയിക്കുന്ന മുറയ്ക്ക് ബോര്‍ഡുകളും,ലറ്റര്‍ പാടുകളും,ലഡ്ജറുകളും,സീലുകളും നിലവിലുള്ള ശാഖാ നംബര്‍ 24-എന്നും reg:ER73/1980-എന്ന് എല്ലാ രേഖകളിലും ഉണ്ടായിരിക്കണമെന്നും നിഷ്കര്‍ഷിച്ചു.
കൂടാതെ 2003-ല്‍ ശാഖക്ക് എതിരായി രജിസ്ടര്‍ ചെയ്ത രജിസ്ട്രേഷന്‍ രേഖാമൂലം ക്യാന്‍സല്‍ ചെയ്യുവാനും നിര്‍ദ്ദേശിച്ചു.ജില്ലാ പ്രസിഡന്റ് പല ആവര്‍ത്തി സഹകരണത്തിന് ബന്ധപെട്ടതാണ്,പലസ്ഥലങ്ങളില്‍ ഇതിനായി യോഗങ്ങള്‍ വിളിച്ചതുമാണ് .
ചില വ്യക്തികളുടെ വാശിയുടെ മുള്‍മുനയില്‍ തകര്‍ക്കപ്പെടുകയായിരുന്നു.സമുദായ സംഘടന അംഗങ്ങളുടെ കൂട്ടായ്മയാണ്,വ്യക്തിയല്ല അറിഞ്ഞു മുന്നേറിയാല്‍ ഒന്നും നഷ്ട്ടപ്പെടാതെ നമുക്ക് പലതും നേടാം.
 കേരള സംസ്ഥാനത്ത് സംഘടനയ്ക്ക് ഒരു രജിസ്ട്രേഷനെ ഉള്ളു അത്ER73/80ആണെന്ന് ബോദ്ധ്യപെടുത്തി.
എല്ലാം പരസ്പരം സമ്മതിച്ചു ഒന്നിച്ചു മുന്നേറാനുള്ള നല്ലമനസസോടെ ശാഖാ കമ്മിറ്റി,സംഘാഗംങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.ഈ ദൗത്യം നിറവേറ്റി,മേല്‍ നടപടിക്കായി സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നു.
===============
ആര്യപ്രഭ 

Friday, December 21, 2012

സംസ്ഥാന കമ്മിറ്റി കോഴിക്കോട്ആശിര്‍വാദ് ലോണ്‍ ഓഡിറ്റോയത്തില്‍ 29-12-2012-

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി കോഴിക്കോട് ആശിര്‍വാദ് ലോണ്‍ഓഡിറ്റോയത്തില്‍ 29-12-2012-ശനിയാഴ്ച ഉച്ചക്ക് 02-മണിക്ക്.സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ സംസ്ഥാന,ജില്ലാതല ഭാരവാഹികള്‍ പങ്കെടുക്കുന്നു.
==========
ആര്യപ്രഭ 

Thursday, December 20, 2012

ചാരിറ്റബിള്‍ സൊസൈറ്റി വളരെ പ്രതീക്ഷ!!!

പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി വളരെ വിശാലമായ കാഴ്ചപ്പാടോടെ ഉടലെടുത്ത പ്രസ്ഥാനമാണ്.
ദൗര്‍ഭാഗ്യവശാല്‍ പ്രസ്ഥാനത്തിന്റെ ആസ്ഥാനത്ത് നിയോഗിക്കപ്പെട്ടവര്‍ കാര്യക്ഷമതയുടെ കാര്യത്തില്‍ വളരെ പിന്നോട്ട് പോയി.
അംഗങ്ങളുടെ വിയര്‍പ്പൊഴുക്കി നേടിയ പ്രസ്ഥാനം വലുതാകുന്നതിനു പകരം വലിച്ചു കെട്ടാന്‍ കഴിയാത്ത കയറുപോലെ,അര്‍ദ്ധാവസ്തയില്‍ കുടുങ്ങി.
വിലപിടിച്ച വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ അറിയാതെ  പെരുവഴിയില്‍ കിടന്നാലുള്ള അവസ്ഥ!.
കാലപഴക്കം അതിനു മുന്നോട്ടു പോകാന്‍ ചക്രങ്ങള്‍ ഇല്ലാതാകും.അതിനെ ആശ്രയിക്കുന്നവര്‍ വലയും, പഴക്കം വന്നത് കിട്ടുന്ന വിലക്ക് വില്‍ക്കുകതന്നെ!!
ആര്‍ഭാടമല്ല,കഷ്ടിച്ചു സംഘടിപ്പിക്കുന്ന പ്രസ്ഥാനത്തിന് ആവശ്യം!വിശാലമായ പ്രവര്‍ത്തനം തന്നെയാണ്.
ദൈവഹിതം! നമ്മുടെ സൊസൈറ്റി ജീവസ്സോടെ നിലനില്ക്കുന്നു,നമുക്ക് അഭിമാനിക്കാം!!
PCS-ന്റെ പൊതുയോഗം2012-ഡിസംബര്‍30-നു കോഴിക്കോട് നളന്ദ ഓഡിറ്റൊറിയത്തില്‍ കൂടുകയാണ്.2013-2016-കാലത്തെ ഡയറക്ടര്‍ ബോര്‍ഡു തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ,
പുതിയ ഭരണസമതി പുത്തന്‍ ആശയങ്ങളുമായി നമ്മുടെ ഈ ബ്രഹത് പ്രസ്ഥാനത്തെ നയിക്കുമെന്ന് ആശിക്കാം.ഒരുമാറ്റം ഉണ്ടായാല്‍ ,ശുഭാപ്തി വിശ്വാസം അംഗങ്ങളിലും ഉണ്ടാകും  എന്ന് സന്തോഷിക്കുന്നു.അതിനായി എല്ലാവരുടെയും അകമഴിഞ്ഞ ആത്മാര്‍ത്ഥത പ്രതീക്ഷിക്കുന്നു!!! 
-----------------
ആര്യപ്രഭ  
  

Tuesday, December 18, 2012

ചാരിറ്റബിള്‍ സൊസൈറ്റിപൊതുയോഗം 30-12-2012-നു ഞായറാഴ്ച

കേരള പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി പൊതുയോഗം 30-12-2012-നു ഞായറാഴ്ച രാവിലെ 10-30നു കോഴിക്കോട് അരവിന്ദഘോഷ് റോഡിലുള്ള ഹോട്ടല്‍ ന്യു നളന്ദ മിനി ഹാളില്‍ .
പ്രസിഡന്റ് തൃക്കോട്ടൂര്‍ നാരായണന്റെ അദ്ധ്യക്ഷതയില്‍ .
അജണ്ട :-
   1)..പൊതുയോഗ അജണ്ട അംഗീകരിക്കല്‍ .
   2)..സൊസൈറ്റിയുടെ സ്ഥാപക അംഗവും,KPSന്‍റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ശ്രീ വിജയന്‍ പിള്ളയുടെ നിര്യാണത്തില്‍ അനുശോചിക്കല്‍ .
   3)..മുന്‍ പൊതുയോഗ മിനിറ്റ്സ് വായിച്ചു അംഗീകാരിക്കല്‍ .
   4)..നിലവിലെ ഭരണസമിതിയുടെ കാലാവുധി പുതിയ കമ്മിറ്റി ചാര്‍ജ്ജ് എടുക്കുന്നത് വരെ ദീര്‍ഘിപ്പിക്കുന്നത്തിനുള്ള അനുമതി അനുവദിക്കുന്നത് സംബന്ധിച്ച്.
   5)..01-07-2009മുതല്‍ 30-06-2009കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്,വരവ് -ചെലവു ചര്‍ച്ച ചെയ്തു അംഗീകരിക്കുന്നത് സംബന്ധിച്ച്.
  06)..01-07-2009മുതല്‍ 30-06-2009വരെയുള്ള ആഡിറ്റ് റിപ്പോര്‍ട്ട്  പരിഗണിക്കല്‍ .
  07)..സൊസൈറ്റിയുടെ ഭാവി പ്രവര്‍ത്തനം സംബന്ധിച്ച് ചര്‍ച്ചയും അഭിപ്രായ രൂപികാരണവും.
  08)..അടുത്ത ഭരണസമതിയിലേക്കുള്ള തെരഞ്ഞെടുപ്പു നിയന്ത്രിക്കുന്നതിനു റിട്ടേണിംഗ് ആഫീസറെ നിശ്ചയിക്കല്‍ .
  09)..പ്രസിഡന്റ് അനുവദിക്കുന്ന മറ്റുകാര്യങ്ങള്‍ .
  10)..കൃതജ്ഞത.
Note:-
1)-പ്രവര്‍ത്തന റിപ്പോര്‍ട്ട് കണക്കുകള്‍ സംബന്ധിച്ച് വിശദീകരണം വേണമെന്നാഗ്രഹിക്കുന്ന അംഗങ്ങള്‍ അത്  സംബന്ധിച്ച്ചോദ്ധ്യങ്ങള്‍ 25-12-2012നു മുമ്പായി കിട്ടതക്കവിധം പ്രസിഡന്റിന്റെ പേരില്‍ ക്യാമ്പ് ആഫിസ് അഡ്രസ്സില്‍ അയക്കേണ്ടതാണ് .
2)-യോഗനടപടികള്‍ അവസാനിച്ചശേഷം റിട്ടേണിംഗ് ആഫീസറുടെ അദ്ധ്യക്ഷതയില്‍ 2013-2016-ലേക്കുള്ള ഭരണസമതി തെരഞ്ഞെടുപ്പു നടക്കുന്നതാണ്. ബൈലോ 22-പ്രകാരം തെരഞ്ഞെടുപ്പു പാനല്‍ സംമ്പ്രതായത്തിലായിരിക്കും.തെരഞ്ഞെടുപ്പു അനിവാര്യമെങ്കില്‍ രഹസ്യ വോട്ടെടുപ്പ് നടത്തുന്നതാണ്.യോഗത്തില്‍ ഹാജരാകാത്ത ഒരാളെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കാന്‍ പാടില്ല.അംഗമാണെന്ന തെളിവിലേക്കായി അംഗത്വ സര്‍ട്ടിഫിക്കറ്റോ,അംഗത്വ ഫീസടച്ച രശിതോ ഹാജരാക്കേണ്ടതാണ്.പ്രവേശന രജിസ്റ്ററില്‍ ഒപ്പ് വയ്ക്കാത്തവര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഒപ്പ് വയ്ക്കേണ്ടതാണ്.
===================
ആര്യപ്രഭ  
 

Monday, December 3, 2012

ദക്ഷിണ മേഖലാ കണ്‍വെന്‍ഷന്‍ 2012-നവംബര്‍02-നു കോട്ടയം

കേരള പത്മശാലിയ സംഘം ദക്ഷിണ മേഖലാ കണ്‍വെന്‍ഷന്‍ 2012-നവംബര്‍02-നു കോട്ടയം ജില്ലയില്‍ കുലശേഖരമംഗലം ശാഖ ഹാളില്‍ .
 സംസ്ഥാന വൈ: പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍ പിള്ള അദ്ധ്യക്ഷനായ യോഗത്തില്‍ ,
ദക്ഷിണമേഖലാ സെക്രട്ടറി പി പി ബാബു സ്വാഗതം പറഞ്ഞു .അജണ്ടയിലെ പ്രധാനയിനം സംസ്ഥാനഫണ്ട് പിരിവിനു കോട്ടയം ,എറണാകുളം ,ആലപ്പുഴ ,തൃശൂര്‍ തുടങ്ങിയ ജില്ലകളിലെ ടൈം ഷെഡ്യുള്‍ അവതരിപ്പിച്ചു .ട്രഷറര്‍ ആര്‍ മോഹനന്‍ പിള്ള നാളിതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്തി സംസാരിച്ചു .
സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍കുട്ടി ഫണ്ട് പിരിവിന്റെ കാര്യക്ഷമത മനസ്സിലാക്കി എല്ലാവരും സഹകരിക്കണമെന്ന് കമ്മിറ്റി അംഗങ്ങളെ ബോദ്ധ്യപ്പെടുത്തി.
കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനന്‍ പുതുശേരി,ട്രഷറര്‍ ജയന്‍ സാരംഗി,എറണാകുളം ജില്ലാപ്രസിഡന്റ് രഘു കല്ലറയ്ക്കല്‍ ,
ട്രഷറര്‍ പി ജനാര്‍ദ്ധനന്‍ പിള്ള,കമ്മിറ്റിഅംഗംരാജപ്പന്‍പിള്ള, സിറ്റി യുണിറ്റ് കണ്‍വിനര്‍ സഗീഷ്  B പുവളപ്പില്‍ ,കുലശേഖരമംഗലം ശാഖാ സെക്രട്ടറി പി റ്റി രമേശന്‍ ,ട്രഷറര്‍ ,കാഞ്ഞിരമറ്റം ശാഖാ സെക്രട്ടറി എന്നിവര്‍ സംസാരിച്ചു .
ട്രഷറര്‍ കൃതജ്ഞത പറഞ്ഞു 
ആര്യപ്രഭ  

Sunday, November 25, 2012

കുലശേഖരമംഗലം ശാഖാ പൊതുയോഗം 2012-നവംബര്‍ 25

കേരളപത്മശാലിയ സംഘം കോട്ടയം ജില്ലയില്‍ കുലശേഖരമംഗലം ശാഖാ പൊതുയോഗം 2012-നവംബര്‍ 25-ഞായറാഴ്ച 10-മണിക്ക് പ്രസിഡന്റ് പി പി ബാബു വിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.
ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍
പുതിയഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു
പ്രസിഡന്റ്                      :-പി പി ബാബു
വൈ: പ്രസിഡന്റ്          :ആര്‍ ശശിധരന്‍പിള്ള 
സെക്രട്ടറി                       :-പി റ്റി രമേശന്‍പിള്ള
ജോ : സെക്രട്ടറി           :-ജയചന്ദ്രന്‍ സാരംഗി 
ഖജാന്‍ജി                        :-എം ശ്രീനിവാസന്‍ 
കമ്മിറ്റി അംഗങ്ങള്‍ :--------------------------------------------------------
   
 ആര്യപ്രഭ ::::::::::::::::::::

Monday, November 19, 2012

സംസ്ഥാന പ്രവര്‍ത്തന ഫണ്ട് 2012!!!

 സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ശേഖരണം2012!!!
കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ "പത്തു ലക്ഷം ഫണ്ട് ശേഖരണ യഞ്ജം"ഉത്ഘാടനം 2012-നവംബര്‍ 18-നു ഞായറാഴ്ച വൈകിട്ട് 03-മണിക്ക് പാടിവട്ടം ശാഖാ ഹാളില്‍ .
സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍
ജെസ്ടിസ് ടികെ ചന്ദ്രശേഖരദാസ് നിറദീപം കൊളുത്തി ഉത്ഘാടനംനിര്‍വഹിച്ചു.
കൊച്ചി സിറ്റി യുണിറ്റ് ഭാരവാഹികളായ രഘുനാഥ് ചോയി,സഗീഷ് ബി പൂവളപ്പില്‍ ,പാടിവട്ടം ശാഖാ ഭാരവാഹികളായ രഘു കല്ലറയ്ക്ക്ല്‍ ,കെ ആര്‍ അനില്‍കുമാര്‍ എന്നിവരില്‍ നിന്നും  സംസ്ഥാന ട്രഷറര്‍ ആര്‍ മോഹനന്‍ പിള്ള അയ്യായിരം രൂപയുടെ രണ്ടുചെക്കുകള്‍ ഏറ്റുവാങ്ങിക്കൊണ്ട്  ഫണ്ട് ശേഖരണം ആരംഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ സംഘടനക്കു കീഴില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നോടൊപ്പം,സമര്‍ത്ഥരായ നിര്‍ദ്ധനവിദ്യാര്‍ഥികളെ പഠിപ്പിക്കാനും ഫണ്ട് പ്രയോജനപ്പെടുത്തണം പ്രസിഡന്റ് ഉപക്രമത്തില്‍ പറഞ്ഞു.
പട്ടാര്യാ,ശാലിയ,ദേവാംഗ സമുദായങ്ങള്‍ സമൂഹത്തിനു നല്‍കിയ  സംഭാവനകള്‍ക്ക് അര്‍ഹമായപരിഗണന സര്‍ക്കാരില്‍നിന്നും ഉണ്ടാകണമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ജസ്റ്റിസ് ചന്ദ്രശേഖരദാസ് ആവശ്യപെട്ടു .
 സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി കരുണാകരന്‍ മുഖ്യ പ്രഭാഷണം നടത്തി . 
വൈ:പ്രസിഡന്റ് ഗംഗാധരന്‍ പിള്ള,മുന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ രാജപ്പന്‍ പിള്ള, 
കമ്മിറ്റി അംഗം രഘു കല്ലറക്കല്‍ ,മധ്യമേഖലസെക്രട്ടറി പ്രദീപ്‌കുമാര്‍ , ഉത്തരമേഖല സെക്രട്ടറി വിജയന്‍ ,മുന്‍ ജനറല്‍ സെക്രട്ടറി സി കെ ചന്ദ്രബോസ്,ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി കെ ജി മുകുന്ദന്‍ ,ട്രഷറര്‍ പി ജനാര്‍ദ്ധനന്‍ പിള്ള ,കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനന്‍ പുതുശേരി ,ട്രഷറര്‍ ജയന്‍ സാരംഗി എന്നിവര്‍ പ്രസംഗിച്ചു .
 ശാഖാ ഭാരവാഹികള്‍ പരിപാടിയില്‍  സന്നിദ്ധ്യം നല്‍കി ഗംഭീരമാക്കി.
ഈ ഒക്ടോബര്‍  ആദ്ധ്യം ആരംഭിക്കേണ്ടിയിരുന്ന ഫണ്ട് ശേഖരണം ചില സാങ്കേതിക കാരണങ്ങളാല്‍ താമസിച്ചു .
മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കുംവിധം ഫണ്ട് ശേഖരണം വന്‍ വിജയമാക്കിതീര്‍ക്കാന്‍
എല്ലാ സമുദായാംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കും എന്ന് വിശ്വസിക്കട്ടെ !!!!
ദക്ഷിണ മേഖലാ സെക്രട്ടറി പി പി ബാബു സ്വാഗതവും സംസ്ഥാന ട്രഷറര്‍ മോഹനന്‍ പിള്ള കൃതജ്ഞതയുംപറഞ്ഞു .
ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിക്കുന്നു.
എറണാകുളം ജില്ലാ പ്രസിഡന്റ് രഘു കല്ലറക്കല്‍ ,മുന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ രാജപ്പന്‍ പിള്ള,സംസ്ഥാന ട്രഷറര്‍ ആര്‍ മോഹനന്‍ പിള്ള,ജനറല്‍ സെക്രട്ടറി വി വി കരുണാകരന്‍ ,സംസ്ഥാന വൈ:പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍പിള്ള,സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍ കുട്ടി,ദക്ഷിണ മേഖല സെക്രട്ടറി പി പി ബാബു ,മുന്‍ജനറല്‍ സെക്രട്ടറി സി കെ ചന്ദ്രബോസ് എന്നിവര്‍ സമീപം .
ആര്യപ്രഭ ===================

Tuesday, October 30, 2012

കോട്ടയം ജില്ലാ നേതൃ പരിശീലനക്യാമ്പ് .

കോട്ടയം ജില്ലാ നേതൃ പരിശീലനക്യാമ്പ് .
2012-നവംബര്‍ -04-നു ഞായറാഴ്ച രാവിലെ 09-മണിമുതല്‍ വൈക്കം വ്യാപാരഭവനില്‍ .
കേരള പത്മശാലിയ സംഘത്തിന്റെ ശാഖാതലം മുതല്‍ സംസ്ഥാനതലം വരെയുള്ള പ്രവര്‍ത്തനങ്ങളും,
സംഘടനാ നേത്രുത്വം,
ചരിത്രവും നിയമാവലിയും ,
സമുദായസംവരണ അവലോകനം,
ആചാരങ്ങളും അനുഷ്ടാനങ്ങളും,
കൈത്തറിവ്യവസായത്തിന്റെ ഇപ്പോഴത്തെ
 സാദ്ധ്യതകള്‍ ,മൈക്രോ ഫൈനാന്‍സ്, എന്നിവയില്‍ അവബോധം വളര്‍ത്തുകയാണ് ക്യാമ്പിന്റെ മുഖ്യ ലക്‌ഷ്യം .
സംഘടന കൊണ്ട് നമ്മുടെ അംഗങ്ങള്‍ക്ക്കൂട്ടായി നിന്നാല്‍  എന്തെല്ലാം നേടാന്‍ കഴിയും !
ഈ ക്യാമ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ഇതുവരെയുള്ള തെറ്റായധാരണകള്‍ തിരുത്താനും,
അതിലൂടെ സംഘടനയുടെ കേട്ടുറപ്പിന്റെ അനിവാര്യത കാത്തുസൂക്ഷിക്കാനും തയ്യാറാകും !!
സമുദായത്തിന് കെട്ടുറപ്പുള്ള സംഘടന കൂടിയേ തീരൂ !!അതിനായി എല്ലാ അംഗങ്ങളെയും സഹൃദയം ക്ഷണിക്കുന്നു !!!
രാവിലെ -----------------09.00-നു പതാക ഉയര്‍ത്തലോടെ കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനന്‍ പുതുശേരിയുടെ അദ്ധ്യക്ഷതയില്‍ പരിപാടികള്‍ ആരംഭിക്കും .
KPS-സംസ്ഥാന പ്രസിഡന്റ് പി എം .കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം നിര്‍വഹിക്കുന്നു .
സംസ്ഥാന ജനറല്‍ സെക്രട്ടറി
 വി വി.കരുണാകരന്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പു വിതരണം നടത്തും.
KPS-സംസ്ഥാന വൈ:പ്രസിഡന്റ് സി ആര്‍ .ഗംഗാധരന്‍ പിള്ള ക്യാമ്പ് മോടറെറ്റര്‍ആയിരിക്കും .
രക്ഷാധികാരി പി.സോമന്‍ പിള്ള ആശംസകള്‍ അര്‍പ്പിക്കും .
രാവിലെ ---------10-45-നു 'സംഘടനാ ചരിത്രവും നിയമാവലിയും'അവതാരകന്‍ KPS-മുന്‍ സംസ്ഥാനപ്രസിഡന്റ് കെ കെ.രാജപ്പന്‍ പിള്ള.
11.30-നു 'പിന്നോക്ക സമുദായ സംവരണവും സമുദായത്തിന്റെ പങ്കും,കൈത്തറി വ്യവസായവും വികസനസാദ്ധ്യതകളും'സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി.കരുണാകരന്‍ അവതരിപ്പിക്കും.
12.15-നു 'പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനും ആനുകൂല്യങ്ങളും'അവതാരകന്‍ മാനേജര്‍ പിന്നോക്ക വികസന കോര്‍പറേഷന്‍ ,തൃശ്ശൂര്‍ 
ഉച്ചഭക്ഷണ ശേഷം 01.45-നു 'സംഘടനയും നേതൃത്വവും,യോഗങ്ങളും പ്രോട്ടോക്കോളും'അവതാരകന്‍ KPS_സംസ്ഥാന കമ്മിറ്റിയംഗം ജി.ബാബുലാല്‍ .
02.30-നു 'ഓഫീസ് പ്രവര്‍ത്തനം,രജിസ്റര്‍ ,കണക്ക്,ശാഖാ പ്രവര്‍ത്തനം'അവതാരകന്‍ പി.ജനാര്‍ദ്ധനന്‍ പിള്ള കാഞ്ഞിരമറ്റം. എറണാകുളം ജില്ലാ ട്രെഷര്‍ (അസി:എക്സി:എഞ്ചിനിയര്‍ KSEB)
03-15-നു "ആചാരങ്ങളും അനുഷ്ടാനങ്ങളും"അവതാരകന്‍ സംസ്ഥാന ട്രഷറര്‍ ആര്‍ .മോഹനന്‍ പിള്ള .
KPS-കോട്ടയം ജില്ലാ സെക്രട്ടറി പി പി.ബാബു സ്വാഗതവും ജില്ലാ ട്രഷറര്‍ ജയന്‍ സാരംഗി കൃതജ്ഞതയും നടത്തും .
ഈ സംരഭം വന്‍ വിജയമാക്കാന്‍ എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു .
????????????????????????????????????????????????????????????????????????????
--------------------------------------------------------------------------------------------------------
2012-നവംബര്‍ -04-നു വൈക്കം വ്യാപാര്‍ ഭവനില്‍ കോട്ടയം ജില്ലാ നേതൃ പരിശീലന ക്യാമ്പും ,വിദ്യാര്‍ഥി കള്‍ക്ക് സ്കോളര്‍ ഷിപ്പ് വിതരണവും നടന്നു 
മംഗള പര്യവസായിയായ മഹത്തായസംരഭാത്തിനു ആര്യപ്രഭയുടെ ഒരായിരം അഭിനന്ദനങ്ങള്‍ !!!!
ബൃഹത്തായ പരിപാടികളുടെ ദൃശ്യാവിഷ്ക്കാരം താഴെ !!!!!!!







     
 
പഠനക്യാമ്പ് സംസ്ഥാന പ്രസിഡന്റ് പി എം.കൃഷ്ണന്‍ കുട്ടി ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിക്കുന്നു 
സംസ്ഥാന വൈ:പ്രസിഡന്റ് സി ആര്‍ .ഗംഗാധരന്‍ പിള്ള,
ജനറല്‍ സെക്രട്ടറി വി വി.കരുണാകരന്‍ ,ദക്ഷിണ മേഖലാ സെക്രട്ടറി പി പി. ബാബു,കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനന്‍ പുതുശ്ശേരി,എറണാകുളം ജില്ലാ ട്രെഷര്‍ പി.ജനാര്‍ദ്ധനന്‍ പിള്ള മറ്റു സമുദായപ്രദിനിധികള്‍ !!!!!!!!!!!!!!!!

---------------------------------------------------------------------------------
ആര്യപ്രഭ 

Monday, October 8, 2012

സംസ്ഥാന കമ്മിറ്റി 21-10-2012 ബാലരാമപുരത്ത്

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി 21-10-2012- ഞായറാഴ്ച പകല്‍ 10-45-നു  തിരുവനന്തപുരം ബാലരാമപുരത്ത് അഗസ്ത്യര്‍ കല്യാണ മണ്ഡപത്തില്‍  .

Friday, September 21, 2012

ആചാര്യ കൊണ്ടലക്ഷ്മണ ബാപ്പുജി നിര്യാതനായി .

ആചാര്യാ കൊണ്ടലക്ഷ്മണ ബാപ്പുജി.!!!


നമ്മുടെ സമുദായത്തിന്റെ ആചാര്യനായ  കൊണ്ടലക്ഷ്മണ്‍ ബാപ്പുജി 21-09-2012-വെള്ളിയാഴ്ച രാവിലെ നിര്യാതനായി .
അഖിലഭാരത പത്മശാലി സംഘം പ്രസിഡന്റായി വളരെ കാലം പ്രവര്‍ത്തിക്കുകയും ,ഭാരതത്തിലെ നമ്മുടെ സമുദായങ്ങളെ ഒരുബാനറില്‍ അറിയപ്പെടാന്‍ പരിശ്രമിക്കുകയും ,
നടപ്പാക്കുകയും ചെയ്തു .
നമ്മുടെ സമുദായത്തില്‍ ഋഷി തുല്ല്യനായ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ സമുദായാംഗങ്ങള്‍ ഒന്നടങ്കം ദുഖിതരാണ് .സ്വാതന്ത്ര്യ സമരസേനാനിയും 
ആന്ധ്ര പ്രദേശിലെ മുന്‍ മന്ത്രിയും,അഖിലഭാരത പത്മശാലി സംഘത്തിന്റെ മാര്‍ഗ്ഗദര്‍ശിയും ആയിരുന്ന ആദ്ദേഹത്തിന് 98-വയസ്സായിരുന്നു .     രാഷ്ട്രീയ,സാമുദായിക രംഗങ്ങളില്‍ കാലങ്ങളോളം ഉന്നതിയില്‍ നിറഞ്ഞുനിന്ന ആചാര്യാ കൊണ്ട ലക്ഷ്മണ ബാപ്പുജിയുടെ ദേഹവിയോഗത്തില്‍ കേരള പത്മശാലിയ സംഘം സംസ്ഥാന ഘടകവും ,കേരളത്തിലെ സമുദായ അംഗങ്ങള്‍ക്കും ഒപ്പം ആര്യപ്രഭയുടെയും തീവ്ര ദുഃഖം രേഖ പ്പെടുത്തുന്നു. 
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലശാഖകളും,ജില്ലകളും അടുത്തകമ്മിറ്റിയില്‍ ആചാര്യ കൊണ്ടലക്ഷ്മണ ബാപ്പുജിയുടെ അനുശോചനം രേഖപ്പെടുത്തേണ്ടതാണ്.  
,,,,,,,,,,,,,,
ആര്യപ്രഭ 
 @@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@


  

Wednesday, September 19, 2012

സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി 2012-സെപ്തംബര്‍ 19-നു

കേരള പത്മശാലിയ സംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി 2012-സെപ്തംബര്‍ 19-നു കടവന്ത്രയില്‍ സഗീഷ് B പൂവളപ്പിലിന്റെ ഓഫീസ്സില്‍ കൂടി .
പ്രസിഡന്റ് പി എം.കൃഷ്ണന്‍ കുട്ടി അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി വി വി കരുണാകരന്‍ ,വൈ:പ്രസിഡന്റ് സി ആര്‍ .ഗംഗാധരന്‍ പിള്ള,ദക്ഷിണ മേഖല സെക്രട്ടറി ബാബു ,മദ്ധ്യ മേഖല സെക്രട്ടറി രാജന്‍ കുരുന്നന്‍ ,ഉത്തരമേഖല സെക്രട്ടറി വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.
തീരുമാനങ്ങള്‍ സര്‍ക്കുലര്‍ മൂലം കമ്മിറ്റി അംഗങ്ങളെ അറിയിക്കുന്നതാണ് .
%%%%%%%%%%%%%%%%%
ആര്യപ്രഭ 

Sunday, September 16, 2012

എറണാകുളം ജില്ലാ കമ്മിറ്റി 16-09-2012

എറണാകുളം ജില്ലാ കമ്മിറ്റി 16-09-2012-ഞായറാഴ്ചവൈകിട്ട് മൂന്നു മണിക്ക്,
കലൂര്‍ പൊറ്റക്കുഴി റോഡില്‍ രഘുനാഥ് ചോയി യുടെ  വസതിയില്‍ ജില്ല പ്രസിഡന്റ് രഘു കല്ലറയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു.
വളരെക്കാലം നമ്മുടെ സമുദായത്തിന്റെ സംസ്ഥാനതലത്തിലും,ആലപ്പുഴ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ച് ഇപ്പോള്‍ ചേര്‍ത്തല 15-നമ്പര്‍ ശാഖയുടെ ഉയര്‍ച്ചക്ക് ഊന്നല്‍ കൊടുത്ത് അവിവാഹിതനായി കഴിഞ്ഞ ജി .കൃഷ്ണ പിള്ളയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
സെക്രട്ടറി എം.മുകുന്ദന്‍ സ്വാഗതം പറഞ്ഞു .കഴിഞ്ഞ മിനിട്സ് വായിച്ച് അംഗീകരിച്ചു.സംസ്ഥാന പ്രസിഡന്റ് പി എം .കൃഷ്ണന്‍കുട്ടി,വൈ: പ്രസിഡന്റ് സി ആര്‍ .ഗംഗാധരന്‍ പിള്ള ,ദക്ഷിണ മേഖലാ സെക്രട്ടറി പി പി  ബാബു, പി ജനാര്‍ദ്ദനന്‍ പിള്ള  ,സഗീഷ് ബി പുവളപ്പില്‍ ,അപ്പുകുട്ടന്‍ പിള്ള ,മുരുകേശന്‍ ,കെ പി മോഹനന്‍ പിള്ള ,രഘുനാഥ് ചോയി ,സന്തോഷ്‌ ,രാജപ്പന്‍ പിള്ള ,രാജു എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയുടെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. മുന്‍പ് പ്രഖ്യാപിച്ച സംസ്ഥാന പ്രവര്‍ത്തന ഫണ്ട് കഴിഞ്ഞ കാല ഭരണസമിതി വകമാറ്റി ചെലവഴികച്ച് കുടിശിഖ വരുത്തിയ തുക,വളരെ ക്ളേശം സഹിച്ചും കൊടുക്കുവാന്‍ തീരുമാനിച്ചു.
വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ കൊടുക്കാന്‍ വൈകിയതില്‍കമ്മിറ്റി ഖേദം പ്രകടിപ്പിച്ചു.
സിറ്റി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
കാഞ്ഞിരമറ്റം ശാഖയുടെ വിപുലമായ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹാമായി വിലയിരുത്തി.
കാഞ്ഞിരമറ്റം,പാടിവട്ടം,എടയാര്‍  ശാഖകളുടെ കുടുംബ സംഗമം, വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ വിതരണവും  വളരെ സ്ലാഘ്നീയമായി കമ്മിറ്റി വിലയിരുത്തി.
അധിക കാലം ആകും മുമ്പേ എടയാര്‍ ശാഖ പ്രവര്‍ത്തന ക്ഷമത ബോദ്ധ്യ പ്പെടുത്തി,സ്വന്തമായി സ്ഥലം വാങ്ങാന്‍ ശ്രമിക്കുകയും, അത് നടപ്പാക്കുകയും ചെയ്തതില്‍ അഭിമാനിക്കുന്നു 
പരിശ്രമശാലികള്‍ രണ്ടു സെന്റു സ്ഥലം സ്വന്തമായി വാങ്ങി.
6-30-നു യോഗം അവസാനിച്ചു. 
ആര്യപ്രഭ  
*************************************************

Sunday, September 9, 2012

ജി.കൃഷ്ണപിള്ള 08-09-2012-ശനിയാഴ്ച രാത്രി നിര്യാതനായി .

കൃഷ്ണപിള്ള ചേട്ടന്‍ നിര്യാതനായി.
കേരളപത്മശാലിയ സംഘം സംസ്ഥാന ട്രഷറര്‍ ആയി വളരെക്കാലം പ്രവര്‍ത്തിക്കുകയും ,ചേര്‍ത്തല 15-നമ്പര്‍ ശാഖയുടെ നെടുംതൂണായി പ്രവര്‍ത്തിക്കെ 94-വയസ്സില്‍ ജി.കൃഷ്ണപിള്ള 08-09-2012ശനിയാഴ്ച രാത്രി നിര്യാതനായി.
ആദര്‍ശ ശാലി, വ്യക്തമായ രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ,മാര്‍ഗ്ഗദര്‍ശി,അതിലുപരി കറകളഞ്ഞ സമുദായ സ്നേഹി.
പ്രവര്‍ത്തിച്ച മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയനായ സമുദായ പ്രവര്‍ത്തകന്‍  നമ്മുടെ  എല്ലാവരുടെയും കൃഷ്ണപിള്ള ചേട്ടന്റെ ദേഹവിയോഗത്തില്‍ എല്ലാ സമുദായാംഗങ്ങളുടേയും ദുഃഖം രേഖപ്പെടുത്തുന്നു .
ദീര്‍ഘ വീക്ഷണവും പ്രവര്‍ത്തനക്ഷമതയും അന്ത്യം വരെയും നിലനിര്‍ത്തി പോന്ന അവിവാഹിതനായ  കൃഷ്ണപിള്ള ചേട്ടന്റെ വേര്‍പാടില്‍ എല്ലാവരോടുമൊപ്പം ആര്യപ്രഭയും അനുശോചനം രേഖപ്പെടുത്തുന്നു .
ആര്യപ്രഭ 
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%

Saturday, September 1, 2012

സ്വാതന്ത്ര്യ ദിനാഘോഷവും ,കുടുംബ സംഗമവും













സ്വാതന്ത്ര്യ ദിനാഘോഷവും ,കുടുംബ സംഗമവുംകാഞ്ഞിരമറ്റം ശാഖയുടെ66-മത് സ്വാതന്ത്ര്യ ദിനാഘോഷം 2012- ആഗസ്റ്റ്‌ 15-നു ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ പതാക ഉയര്‍ത്തി .
തുടര്‍ന്ന് 10-മണിയോടെ കലാപരിപാടികള്‍ ആരംഭിച്ചു .വനിതാ കുടുംബ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രസംഗമത്സരം
നടന്നു .പി ജനാര്‍ദ്ദനന്‍ പിള്ളയുടെയും,വിജയകുമാറിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ക്വിസ്സ് മത്സരം നടന്നു .
പഞ്ചായത്ത് സ്കൂള്‍ കിട്ടികളും ,അംഗന്‍വാടികുട്ടികളും ഉള്‍പടെ പങ്കെടുത്ത എല്ലാവര്‍ക്കും യുവജന വിഭാഗത്തിന്റെ പായസ വിതരണമുണ്ടായിരുന്നു .
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ആഗസ്റ്റ്‌ 26-ഞായറാഴ്ച രാവിലെ ശാഖാ ആഡിറ്റൊറിയത്തില്‍ പൂക്കളമത്സരം നടത്തി .
ഉച്ചക്ക് 2-മണിക്ക് കുട്ടികളുടെ ചിത്ര രചന ,പെയ്ന്റിംഗ് ,കഥ ,കവിത രചന ,ഉപന്ന്യാസം എന്നിവനടന്നു .
പൂക്കള മത്സരത്തില്‍ വനിതാ കുടുബ യുണിറ്റു നമ്പര്‍ 5-കണ്‍വീനര്‍ രാധ ഒന്നാം സ്ഥാനവും ,
കുടുംബ യുണിറ്റു നമ്പര്‍ 3-കണ്‍വീനര്‍ അംബികാ ഹരിദാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
##################################################
ആഗസ്റ്റ്‌ 31-നു കൂട്ടേക്കാവ് ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ചുനടന്ന
കുടുംബ സംഗമത്തിന്
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കി .
ശാഖാ പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കുടുംബസംഗമ സമാപന സമ്മേളനം ഉദ്ഘാടനം ബഹു:സിവില്‍ സപ്ളൈസ്/രജിസ്ട്രേഷന്‍ മന്ത്രി അനൂപ്‌ ജേക്കബ്ബു നിര്‍വഹിച്ചു.
സമ്മാന ദാനം കേരള പത്മശാലിയ സംഘം സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു .
ഉച്ചക്ക് വിഭവ സമൃദ്ദമായ ഓണസദ്ധ്യയുടെ പൊലിമ നിലനിര്‍ത്തി .പരിപാടികള്‍ സമംഗളം വൈകിട്ട് പര്യവസാനിച്ചു .
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ആര്യപ്രഭ

Tuesday, August 28, 2012

കാഞ്ഞിരമറ്റം ഓണാഘോഷ പരിപാടികള്‍ :-

കാഞ്ഞിരമറ്റം ഓണാഘോഷ പരിപാടികള്‍ :-








ആര്യപ്രഭ :::::::::::::::::::::::::::;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

Wednesday, August 15, 2012

എടയാര്‍ ശാഖാ നമ്പര്‍ 25- ലെ വാര്‍ഷിക പൊതുയോഗവും ,വിദ്യാഭ്യാസ സ്കോളര്‍ഷിപ്‌ ,പഠനോപകരണ വിതരണവും 2012-ആഗസ്റ്റ്‌ -15-നു നടന്നു

കേരള പത്മശാലിയ സംഘം എടയാര്‍ ശാഖാ നമ്പര്‍ 25- ലെ വാര്‍ഷിക പൊതുയോഗവും ,വിദ്യാഭ്യാസ സ്കോളര്‍ഷിപ്‌ ,പഠനോപകരണ വിതരണവും 2012-ആഗസ്റ്റ്‌ -15-നു നടന്നു
രാവിലെ 8-30-നു സ്വാതന്ത്ര്യ ദിനതോടനുബന്ധിച്ചു എടയാര്‍ കവലയില്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് എടയാര്‍ കവലയിലെ താല്‍ക്കാലിക വേദിയില്‍ (KPS-നഗറില്‍ )ശാഖാ പൊതുയോഗംരാവിലെ 10-മണിക്ക് ആരംഭിച്ചു .ശാഖാ പ്രസിഡന്റ് കെ .രാജപ്പന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു .ഖജാന്‍ജി രതീശിന്റെ സ്വാഗതത്തോടെ യോഗനടപടികള്‍ ആരംഭിച്ചു .
സംസ്ഥാന പ്രസിഡന്റ് പി എം .കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.ബിനാനിപുരം ഗവ :സ്കൂള്‍ ഹെട്മിസ്ട്രസ്
പത്മിനി ടീച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്‌ വിതരണം ചെയ്തു .
വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം എറണാകുളം ജില്ലാ പ്രസിഡന്റ് രഘുകല്ലറക്കല്‍ നിര്‍വഹിച്ചു .ജില്ലാ സെക്രട്ടറി പി ജി .മുകുന്ദന്‍ ആശംസകള്‍ നേര്‍ന്നു.ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .
പ്രസിഡന്റ് .......................................................................കെ.രാജപ്പന്‍ പിള്ള
സെക്രട്ടറി ...........................................................................രാജു
ഖജാന്‍ജി ...............................................................................രതീശ്
വൈ:പ്രസിഡന്റ് .............................................................ഉണ്ണി
ജോ:സെക്രട്ടറി ..................................................................ശശിധരന്‍ പിള്ള
കമ്മിറ്റി :-കെ ആര്‍ .ഉണ്ണി ,കൊച്ചമ്മിണി ,ശാന്തമ്മ ,
ശാഖാ
സെക്രട്ടറി രാജു കൃതജ്ഞത പറഞ്ഞു .ശാഖാ അംഗങ്ങള്‍ക്ക് സ്വീറ്റ് വിതരണത്തോടെ യോഗനടപടികള്‍ അവസാനിച്ചു .
###################################################################
ആര്യപ്രഭ

Sunday, August 5, 2012

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി 2012-ആഗസ്റ്റ്‌ 5-നു ഞായറാഴ്ച കോഴിക്കോട്ടു ആശിര്‍വാദ് ലോണ്‍ ഓഡിറ്റോറിയത്തില്‍ .
ഈശ്വര പ്രാര്‍ത്ഥന യോടെ
രാവിലെ 9-30-ല്‍ എക്സ്സിക്യൂട്ടിവ് യോഗം ആരംഭിക്കുകയും
തുടര്‍ന്ന് 11-30-നുആരംഭിച്ച സംസ്ഥാന കമ്മിറ്റിയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
സംസ്ഥാന പ്രസിഡന്റ് പി എം.കൃഷ്ണന്‍കുട്ടി യുടെ അദ്ധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി വി വി.കരുണാകരന്‍ സ്വാഗതം പറഞ്ഞു.നമ്മെ വിട്ടുപിരിഞ്ഞ പരേതര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു,കഴിഞ്ഞ മിനിറ്സില്‍ മാറ്റിവച്ച അജണ്ട പ്രകാരം
യോഗനടപടികള്‍ ആരംഭിച്ചു.സജീവമായ ചര്‍ച്ചകളോടെ പ്രസിഡന്റിന്റെ സംസ്ഥാന പ്രവര്‍ത്തന ഫണ്ട് പത്തു ലക്ഷം രൂപ സമാഹരണം എന്ന ആശയം യോഗം അംഗീകരിച്ചു.സംസ്ഥാന കമ്മിറ്റി നേരിട്ട് പിരിക്കുക എന്ന തീരുമാനത്തില്‍ 2012- സെപ്തംബറില്‍ ആരംഭിച്ചു ഡിസംബറില്‍ അവസാനിക്കും.
പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാവി കാര്യങ്ങള്‍ സൊസൈറ്റിയുടെ പ്രസിഡന്റ് തൃക്കോട്ടിയുര്‍നാരായണന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ചചെയ്തു.അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന കമ്മിറ്റിയുടെ പ്രാധിനിദ്ധ്യത്തോടെ PCS- പൊതുയോഗം നടത്തി,സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു.അതിനുവേണ്ട നടപടികള്‍ ഉടന്‍ ആരഭിക്കുവാന്‍ ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഉച്ചഭക്ഷണ ശേഷം യോഗനടപടികള്‍ ആരംഭിച്ചു .
വൈകിട്ട് 3-മണിക്ക് രാജന്‍ കുരുന്നന്‍ കൃതജ്ഞത പറഞ്ഞു .
ആര്യപ്രഭ

Tuesday, July 31, 2012

പാടിവട്ടം ശാഖാ കുടുംബസംഗമം (ഓണാഘോഷം )2012

പാടിവട്ടം ശാഖാ കുടുംബസംഗമം (ഓണാഘോഷം )2012-ആഗസ്റ്റ് 30-നു രണ്ടാം ഓണത്തിനു
പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ നിശ്ചയിച്ചു .
ഓണഘോഷപരിപടികള്‍ക്കായി ഒരു കമ്മിറ്റി രൂപികരിക്കുകയും ചെയ്തു .
കണ്‍വീനറായി ജയപ്രകാശും ,കമ്മിറ്റിയില്‍ -എം എം.പ്രകാശന്‍ ,കെ കെ .ഉണ്ണി ,ഗിരിജാവല്ലഭന്‍ ,
മനോഹരന്‍ മുതലായവരെ തെരഞ്ഞെടുത്തു .
പാടിവട്ടം LP School-ഇല്‍ വച്ചു വിവിധ കലാ കായിക പരിപാടികളോടെ നടത്തുവാന്‍ തീരുമാനിക്കുകയുംചെയ്തു.
സാംസ്കാരിക സമ്മേളനത്തില്‍ സ്ഥലം MLA-യും ,ഡിവിഷന്‍ കൌന്‍സിലരും പങ്കെടുക്കുന്ന ചടങ്ങില്‍ KPS-സംസ്ഥാന പ്രസിന്റ്,സംസ്ഥാന സെക്രട്ടറി എന്നിവരെ ആദരിക്കുന്നു .ഉച്ചക്ക് വിഭവ സമൃദ്ദമായ ഓണസദ്യയും .തുടര്‍ന്ന് ശാഖയിലെ പ്രദിപാധനരായ അംഗങ്ങളുടെ വിവിധ കലാ പ്രകടനങ്ങളും,വിടരാന്‍ വിതുമ്പുന്ന സര്‍ഗ്ഗപ്രദിപകളുടെ കലാവിരുന്നും വൈകിട്ട് -7-മണിവരെ നമ്മെ പുള
കിതരാക്കുമെന്നതില്‍ സന്തോഷിക്കാം .
രാവിലെ 8-30-നു ശാഖാങ്കണത്തില്‍ പ്രസിന്റ് പതാക ഉയര്‍ത്തുന്നതോടെ ഓണാഘോഷം ആരംഭിക്കുകയായി 8-45-നു ലളിത സഹസ്രനാമാര്‍ചന,9-നു പൂക്കളമത്സരം, തുടര്‍ന്ന് കായികമത്സരം,ഒരു മണിവരെ സാംസ്‌കാരിക സമ്മേളനം,ആദരിക്കല്‍ ചടങ്ങും കഴിഞ്ഞ് 2-30-വരെ ഓണസദ്യ .3-മണിമുതല്‍ആസ്വാദനത്തിന്റെ അലകളുയര്‍ത്തുന്ന കലാവിരുന്ന് .വൈകിട്ട് 7-മണിക്ക് ദേശീഗാനാലാപനത്തോടെ ഓണാഘോഷം സമാപിക്കുന്നു .