എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, November 25, 2012

കുലശേഖരമംഗലം ശാഖാ പൊതുയോഗം 2012-നവംബര്‍ 25

കേരളപത്മശാലിയ സംഘം കോട്ടയം ജില്ലയില്‍ കുലശേഖരമംഗലം ശാഖാ പൊതുയോഗം 2012-നവംബര്‍ 25-ഞായറാഴ്ച 10-മണിക്ക് പ്രസിഡന്റ് പി പി ബാബു വിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.
ഉച്ചക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍
പുതിയഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു
പ്രസിഡന്റ്                      :-പി പി ബാബു
വൈ: പ്രസിഡന്റ്          :ആര്‍ ശശിധരന്‍പിള്ള 
സെക്രട്ടറി                       :-പി റ്റി രമേശന്‍പിള്ള
ജോ : സെക്രട്ടറി           :-ജയചന്ദ്രന്‍ സാരംഗി 
ഖജാന്‍ജി                        :-എം ശ്രീനിവാസന്‍ 
കമ്മിറ്റി അംഗങ്ങള്‍ :--------------------------------------------------------
   
 ആര്യപ്രഭ ::::::::::::::::::::

Monday, November 19, 2012

സംസ്ഥാന പ്രവര്‍ത്തന ഫണ്ട് 2012!!!

 സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ശേഖരണം2012!!!
കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ "പത്തു ലക്ഷം ഫണ്ട് ശേഖരണ യഞ്ജം"ഉത്ഘാടനം 2012-നവംബര്‍ 18-നു ഞായറാഴ്ച വൈകിട്ട് 03-മണിക്ക് പാടിവട്ടം ശാഖാ ഹാളില്‍ .
സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍ കുട്ടിയുടെ അദ്ധ്യക്ഷതയില്‍
ജെസ്ടിസ് ടികെ ചന്ദ്രശേഖരദാസ് നിറദീപം കൊളുത്തി ഉത്ഘാടനംനിര്‍വഹിച്ചു.
കൊച്ചി സിറ്റി യുണിറ്റ് ഭാരവാഹികളായ രഘുനാഥ് ചോയി,സഗീഷ് ബി പൂവളപ്പില്‍ ,പാടിവട്ടം ശാഖാ ഭാരവാഹികളായ രഘു കല്ലറയ്ക്ക്ല്‍ ,കെ ആര്‍ അനില്‍കുമാര്‍ എന്നിവരില്‍ നിന്നും  സംസ്ഥാന ട്രഷറര്‍ ആര്‍ മോഹനന്‍ പിള്ള അയ്യായിരം രൂപയുടെ രണ്ടുചെക്കുകള്‍ ഏറ്റുവാങ്ങിക്കൊണ്ട്  ഫണ്ട് ശേഖരണം ആരംഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മുടെ സംഘടനക്കു കീഴില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നോടൊപ്പം,സമര്‍ത്ഥരായ നിര്‍ദ്ധനവിദ്യാര്‍ഥികളെ പഠിപ്പിക്കാനും ഫണ്ട് പ്രയോജനപ്പെടുത്തണം പ്രസിഡന്റ് ഉപക്രമത്തില്‍ പറഞ്ഞു.
പട്ടാര്യാ,ശാലിയ,ദേവാംഗ സമുദായങ്ങള്‍ സമൂഹത്തിനു നല്‍കിയ  സംഭാവനകള്‍ക്ക് അര്‍ഹമായപരിഗണന സര്‍ക്കാരില്‍നിന്നും ഉണ്ടാകണമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ജസ്റ്റിസ് ചന്ദ്രശേഖരദാസ് ആവശ്യപെട്ടു .
 സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി കരുണാകരന്‍ മുഖ്യ പ്രഭാഷണം നടത്തി . 
വൈ:പ്രസിഡന്റ് ഗംഗാധരന്‍ പിള്ള,മുന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ രാജപ്പന്‍ പിള്ള, 
കമ്മിറ്റി അംഗം രഘു കല്ലറക്കല്‍ ,മധ്യമേഖലസെക്രട്ടറി പ്രദീപ്‌കുമാര്‍ , ഉത്തരമേഖല സെക്രട്ടറി വിജയന്‍ ,മുന്‍ ജനറല്‍ സെക്രട്ടറി സി കെ ചന്ദ്രബോസ്,ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി കെ ജി മുകുന്ദന്‍ ,ട്രഷറര്‍ പി ജനാര്‍ദ്ധനന്‍ പിള്ള ,കോട്ടയം ജില്ലാ പ്രസിഡന്റ് മോഹനന്‍ പുതുശേരി ,ട്രഷറര്‍ ജയന്‍ സാരംഗി എന്നിവര്‍ പ്രസംഗിച്ചു .
 ശാഖാ ഭാരവാഹികള്‍ പരിപാടിയില്‍  സന്നിദ്ധ്യം നല്‍കി ഗംഭീരമാക്കി.
ഈ ഒക്ടോബര്‍  ആദ്ധ്യം ആരംഭിക്കേണ്ടിയിരുന്ന ഫണ്ട് ശേഖരണം ചില സാങ്കേതിക കാരണങ്ങളാല്‍ താമസിച്ചു .
മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കുംവിധം ഫണ്ട് ശേഖരണം വന്‍ വിജയമാക്കിതീര്‍ക്കാന്‍
എല്ലാ സമുദായാംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കും എന്ന് വിശ്വസിക്കട്ടെ !!!!
ദക്ഷിണ മേഖലാ സെക്രട്ടറി പി പി ബാബു സ്വാഗതവും സംസ്ഥാന ട്രഷറര്‍ മോഹനന്‍ പിള്ള കൃതജ്ഞതയുംപറഞ്ഞു .
ജസ്റ്റിസ് ടി കെ ചന്ദ്രശേഖരദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിക്കുന്നു.
എറണാകുളം ജില്ലാ പ്രസിഡന്റ് രഘു കല്ലറക്കല്‍ ,മുന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ രാജപ്പന്‍ പിള്ള,സംസ്ഥാന ട്രഷറര്‍ ആര്‍ മോഹനന്‍ പിള്ള,ജനറല്‍ സെക്രട്ടറി വി വി കരുണാകരന്‍ ,സംസ്ഥാന വൈ:പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍പിള്ള,സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍ കുട്ടി,ദക്ഷിണ മേഖല സെക്രട്ടറി പി പി ബാബു ,മുന്‍ജനറല്‍ സെക്രട്ടറി സി കെ ചന്ദ്രബോസ് എന്നിവര്‍ സമീപം .
ആര്യപ്രഭ ===================