എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, April 21, 2013

പുന്നപ്ര-വണ്ടാനം യുവജന സംഘപൊതുയോഗം

പുന്നപ്ര-വണ്ടാനം കേരളപത്മശാലിയ യുവജന സംഘത്തിന്റെ 2012-13- ലെ വാർഷിക പൊതുയോഗം2013-ഏപ്രിൽ 21-ഞായറാഴ്ച രാവിലെ നടന്നു . ശാഖയിലെ മുഴുവൻ മഹിളകളുടെയും,കുട്ടികളുടെയും,യുവജനങ്ങളുടെയും കല-കായിക മത്സരങ്ങൾ നടത്തി. 
രാവിലെ 9 -മണിക്ക്  യുവജന സംഘം ജില്ലാ  പ്രസിഡന്റ് പി റ്റി സതീശൻ പതാക ഉയർത്തി. 
21-മത് ശാഖാ യുവജന പ്രസിഡന്റ് വി സുരേഷ് കുമാർ  അദ്ധ്യക്ഷതവഹിച്ചു. 
സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. 10-മണിക്ക് മത്സരങ്ങൾ ആരംഭിച്ചു.ഉച്ച ഭക്ഷണത്തിനു ശേഷം  2-മണിക്ക് മുതിർന്നവരുടെ കായിക മത്സരം ആരംഭിച്ചു . വടംവലി മത്സരവും അരങ്ങു തകർത്തു. സമ്മാനധാനം വൈകിട്ട് 5-മണിക്ക് വിതരണം ചെയ്തു. 
ശ്രീ നാരായണ പിള്ള ഉള്ളാടംപറമ്പ് ,ശ്രീ ഗോപാലകൃഷ്ണ പിള്ള മണിമന്ദിരം, ശ്രീ വാസുദേവ പിള്ള തെക്കേ താന്നിക്കാട്‌,ശ്രീ ഭാസ്കരൻ പിള്ള ചില്ലാമഠം എന്നീ സമുദായ സംഘടനയിലെ മുതിർന്ന പൗരന്മാരെ  ആദരിച്ചു.
MBBS കരസ്ഥമാക്കിയ ശാഖാംഗം ഡോ:നീതു സുരേഷിനെ അനുമോദിച്ചു. ജില്ലാ  പ്രസിഡന്റ് എസ്സ് ഗോപാലകൃഷ്ണപിള്ള,21-മത് ശാഖാ പ്രസിഡന്റ് ഓ എൻ  മോഹനൻ,21-മത് ശാഖാ സെക്രട്ടറി യു വാസുദേവൻ പിള്ള, 21മത് ശാഖാ മഹിളാ സമാജം പ്രസിഡന്റ് ശ്രീമതി രാധാമണി,ശ്രീമതി അരുന്ധതി 21-ശാഖാ മഹിളാസമാജം സെക്രട്ടറി,പാട്ടശ്ശേരി ക്ഷേത്രയോഗം പ്രസിഡന്റ് കെ പി സുധാകരൻ പിള്ള എന്നിവർ  പ്രസംഗിച്ചു. 21-ശാഖാ യുവജന സംഘം സെക്രട്ടറി ആര വിജിത്ത് സ്വാഗതവും യുവജന സംഘം വൈ:പ്രസിഡന്റ് മഹേഷ്‌ കുമാർ കൃതജ്ഞതയും പറഞ്ഞു . 
+++++++++++++++++++++++++++++++++++++++++++++++++
ആര്യപ്രഭ  

എറണാകുളം ജില്ലാകമ്മിറ്റി നടന്നു.

എറണാകുളം ജില്ലാകമ്മിറ്റി പാടിവട്ടം ശാഖാ ഹാളിൽ 2013-ഏപ്രിൽ 21-നു ജില്ലാ പ്രസിഡന്റ്  രഘു കല്ലറയ്ക്കൽ അദ്ധ്യക്ഷതയിൽ നടന്നു. 
സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടി പങ്കെടുത്തു സംസാരിച്ചു.പുതിയ ജില്ലാകമ്മിറ്റി ചുമതലയേറ്റു. ജില്ലയുടെ പ്രവർത്തനം ഊർജ്ജ്വസ്വലമാക്കാൻ വേണ്ടുന്ന കാര്യങ്ങൾ നടത്താനും,നല്ലമാർക്കുവാങ്ങി ജയിക്കുന്ന വിദ്ധ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് കൊടുക്കുന്നതിനും ,ജില്ലയുടെ ദൈനം ദിനകാര്യങ്ങൾ നടത്തുന്നതിനു ജില്ലാ ഫണ്ട് സമാഹരണം നടത്തുന്നതിന്റെ ഭാഗമായി ശാഖകളിൽ നിന്ന് ആയിരം രൂപ വീതം സമാഹരിക്കാനും,അല്ലാതെ ജില്ലാ ഭാരവാഹികൾ മറ്റു പ്രവപ്രവർത്തകരുടെ സഹകരണത്തോടെയുള്ള പിരിവുനടത്താനും തീരുമാനിച്ചു. 
ജില്ലാ സെക്രട്ടറി പി ജി മുകുന്ദൻ സ്വാഗതവും ഇടയാർ ശാഖാ സെക്രട്ടറി രാജു കൃതജ്ഞതയും പരഞ്ഞു.   
______________________________________
ആര്യപ്രഭ 

സ്വാഗതസംഘം ആഫീസ്സ് ഉദ്ഘാടനം

കേരള പത്മശാലിയ സംഘം സംസ്ഥാന സമ്മേളനം 2013ജൂണ്‍ 08-09തീയതികളിൽ വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിൽ തീരുമാനിച്ചു, രൂപികരിച്ച സ്വാഗതസംഘം ആഫീസ്സ് ഉദ്ഘാടനം 2013ഏപ്രിൽ 28-ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് . എല്ലാ സമുദായ പ്രവർത്തകരും സഹകരിക്കണം. സ്വാഗതസംഘം അംഗങ്ങൾ നേരത്തെ തന്നെ എത്തിച്ചേരണം. 
                                                                 KPS സംസ്ഥാന സമ്മേളനം സ്വാഗതസംഘം 
                                                                                           കണ്‍വീനർ 

Friday, April 19, 2013

വൈക്കം വടക്ക് പുറത്ത് പാട്ട് മഹോത്സവം.!!!

വൈക്കംമഹാദേവക്ഷേത്ര വടക്കുപുറത്തു പാട്ട്   മഹോത്സവ.!!! 
 വൈക്കം നിവാസികളുടെ ജന്മാഭിലാഷമാണ് മഹാദേവക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും!.പ്രത്യേകിച്ചു പട്ടാര്യ വംശത്തിനു!!.  
ലോകപ്രശസ്തമായ വൈക്കത്തഷ്ടമിയുടെ പ്രാധാന്യം എടുത്തുപറയേണ്ടതില്ല,ലോകജനത ഒന്നാകെ മനസ്സിലേറ്റിയ അഷ്ടമിയെക്കാൾ മഹത്താണ് ,ഒരുവ്യാഴവട്ടം കാത്തിരുന്നു കിട്ടുന്ന അഭിലാക്ഷമായ വടക്കുപുറത്തു പാട്ട് മഹോത്സവം. കൊടുങ്ങല്ലൂർ അമ്മയുടെ സാന്നിദ്ധ്യം നിറയുന്ന ചടങ്ങ് ഏറേ ഭംഗിയാക്കാൻ വൈക്കത്തുകാർ ഉൾപെടുന്ന എല്ലാഭക്തർക്കും തിടുക്കമാണ് . കൊടുങ്ങല്ലൂർ ക്ഷേത്രം പട്ടാര്യ വംശത്തിനു പൊക്കിൾകൊടി ബന്ധമാണുള്ളത്.  വൈക്കം മഹാദേവ ക്ഷേത്രത്തിൽ  കേരളപത്മശാലിയ സംഘം(പട്ടാര്യ സമാജം)അനിവാര്യമായി  കാലങ്ങളായി നിലനില്ക്കുന്ന പല ചടങ്ങുകളുമുണ്ട്.തലമുറകളായി ക്ഷേത്ര അനുഷ്ടാനങ്ങളിൽ ഭാഗഭാക്കാണ് നമ്മൾ .ക്ഷത്ര ആചാര അവകാശികളാണ്. 
നമ്മുടെ സമുദായത്തെ മാറ്റി നിർത്തി ഒരുകാര്യവും വൈക്കം ക്ഷേത്രത്തിലില്ല. അത്ര ബന്ധമാണ് വൈക്കം ക്ഷേത്രവുമായി നമുക്കുള്ളതു.ക്ഷേത്ര പ്രവേശന വിളംബരത്തിനു കാലങ്ങൾക്ക് മുമ്പേ നമ്മൾ ക്ഷേത്ര ആചാര അവകാശികളായിരുന്നു.  എല്ലച്ചടങ്ങുകളിലും എന്നപോലെ ഇപ്രാവശ്യത്തെ വടക്ക് പുറത്തു പാട്ട് മഹോത്സവത്തിന് നമ്മുടെ സമുദായത്തിന്റെ അംഗങ്ങൾ പങ്കെടുത്ത ഗംഭീരമായ താലപ്പൊലി നടത്തുകയുണ്ടായി. ആഘോഷപൂർണ്ണമായ താലപ്പൊലി വൈക്കം നഗരത്തെ കോൾമയിർ കൊള്ളിച്ചു ക്ഷേത്രത്തിലേക്കുള്ള ആർഭാട പൂർണ്ണമായ വരവ് മഹാദേവന് സംതൃപ്തി ഉണർത്തി ഊഷ്മളമാക്കി.
മഹത്വം! മഹാദേവന് മഹത്വം!,നാടിനും തഥാ!!
 
പട്ടാര്യ സമാജം(പത്മശാലിയ സംഘം)താലപ്പൊലി. 
_________________________________________________ 
ആര്യപ്രഭ  

Wednesday, April 17, 2013

എറണാകുളംജില്ലാ സംയുക്ത കമ്മിറ്റി

കേരള പത്മശാലിയ സംഘം എറണാകുളം ജില്ലാ സംയുക്ത കമ്മിറ്റി 2013-ഏപ്രിൽ 21-നു ഞായറാഴ്ച പാടിവട്ടം KPS ശാഖാ ഹാളിൽ വൈകിട്ട് 4-മണിക്ക്.
നിയുക്ത ജില്ലാ പ്രസിഡന്റ് രഘു കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിക്കുന്നു.സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്നു. 
ജില്ലയുടെ കാര്യക്ഷമമായ പ്രവർത്തനം ലാക്കാക്കി മുന്നേറുന്ന ശക്തമായ ലക്‌ഷ്യം എല്ലാവരുടെയും കൂട്ടായ്മയിൽ ഉണ്ടാകണം. കമ്മിറ്റിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നല്ലവരായ എല്ലാവരുടെയും ആത്മാർത്ഥമായ ഒരുമ നമ്മുടെ സംഘടനയുടെ മുന്നേറ്റത്തിന് ഉതകുംവിധം ശ്രേഷ്ടമായിരിക്കും എന്ന് ഉറപ്പുണ്ട്.
കഴിഞ്ഞ കാലങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ നമ്മളാൽ കഴിയും എന്ന ശുഭാപ്തി വിശ്വാസം നമ്മളിൽ രൂഡ്ഡമൂലമാകണം.
സാമൂഹ്യ പ്രവർത്തനങ്ങളിൽ തിക്താനുഭവങ്ങൾ അധികമായിരിക്കാം,ക്ഷമയുടെ നെല്ലിപ്പലക തകർക്കുന്ന,മനോവേദനയുടെ നെറുകയിൽ നിന്ന് പരിഹസ്സിക്കുന്നവരും,നമ്മെ പിന്തിരുപ്പിക്കുന്നവരും ഒട്ടും കുറവല്ല.
നാം ഒരു സമൂഹതിന്റെ നിലനിൽപ്പിന്റെ ചരടിലാണ് പിടിച്ചിരിക്കുന്നത്,അത് പൊട്ടാതെ സൂക്ഷിക്കേണ്ടതും അടുത്തതലമുറയ്ക്കായ്‌ സംരക്ഷിക്കേണ്ടതും ശ്രദ്ധയോടെ ആവണം.
ചെറിയ പ്രശ്നങ്ങളെപ്പോലും കണ്ടില്ലന്നു വരുത്തണം. 
സാമൂഹ്യ പ്രതിബദ്ധതയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവർ,അവരവരുടെ മാത്രം കാര്യം നോക്കുന്നവരാണ്,ഇവർക്കാർക്കും സമൂഹത്തിന്റെ വളർച്ച വിഷയമല്ല.
സ്ഥിരമായി സ്ഥാനങ്ങളിൽ ചടഞ്ഞു കൂടി,
പ്രവർത്തനക്ഷമതരെ കുറ്റപ്പെടുത്തി, 
അവരുടെ വാക്കുകൾക്കു വലിപ്പം ഉണ്ടാക്കുക!
അതുമാത്രമാണ് അവരുടെ ലക്‌ഷ്യം!
അത് മനസ്സിലാക്കി ആത്മാർഥത തുടിക്കുന്ന നല്ലവരിൽ നിന്നും ആശയപരമായ ഉപദേശങ്ങൾ നമുക്ക് സ്വീകരിക്കാം,തലക്കനം മുറ്റുന്ന അധമരിൽ,പ്രമുഖർ എന്ന് സ്വയം ചമയുന്നവരെ നമുക്ക്ഒഴിവാക്കാം.
സഹകരണത്തിന്റെ പാതയിൽ നമ്മൾ കഴിഞ്ഞകാലങ്ങളിൽ വളരെനല്ല  സമീപനം ഏവരോടും പുലർത്തിപ്പോന്നു.ആരിൽ നിന്നും സഹകരണം പ്രതീക്ഷയ്കൊത്തു കിട്ടിയില്ല. മഹത്വം തോന്നുന്ന ഉയർന്ന സംസാരം പ്രവർത്തിയിൽ എത്തിക്കാൻ മനസ്സുവരാത്തവരെ നമുക്ക് കൂട്ടിനു കിട്ടിയിട്ട് പ്രയോജനമില്ല.
അതിനാൽ ഉള്ളവരിൽ ദൃഡ്ഡതവരുത്തി സഹകരണത്തിന്റെ വേരുറപ്പിക്കാൻ ,കൂട്ടു നില്ക്കുന്നവരുമായി നമുക്കുമുന്നേറാം!!
____________________________________ 
ആര്യപ്രഭ 

   

Sunday, April 7, 2013

എറണാകുളം ജില്ലാസമ്മേളനംനടന്നു

എറണാകുളം ജില്ലാ പ്രതിനിധി സമ്മേളനം വൈറ്റില അനുഗ്രഹ ഹോട്ടൽ ഓഡിറ്റൊറിയത്തിൽ 2013-ഏപ്രിൽ 07 -ഞായറാഴ്ച ഉച്ചക്ക് 2. 30-നു ജില്ലാ പ്രസിഡന്റ് രഘു കല്ലറയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടി ഉദ്ഘാടനം നടത്തി. ആരാദ്ധ്യരായ അഖില ഭാരത പത്മശാലി സംഘം മുൻ പ്രസിഡന്റും ആചാര്യനുമായ കൊണ്ടലക്ഷ്മണ ബാപ്പുജി(98),വളരെക്കാലം നമ്മുടെ സംഘടനയിൽ സജീവ സാന്നിദ്ധ്യമായിരുന്ന ചേർത്തല 15-നമ്പർശാഖയുടെനെടുന്തൂണാഅവിവാഹിതനായ  കൃഷ്ണപിള്ള(94)ചേട്ടൻ 
എന്നിവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.  സംസ്ഥാന ജനറൽ സെക്രട്ടറി വി വി കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി. 
സംസ്ഥാന ഉപാദ്ധ്യക്ഷൻ സി ആർ ഗംഗാധരൻപിള്ള,
സെക്രട്ടറിമാരായ പി പി ബാബു, പ്രദീപ്‌ കുമാർ,
മുൻ സംസ്ഥാന പ്രസിഡന്റ്  കെ കെ രാജപ്പൻ പിള്ള എന്നിവർ പ്രസംഗിച്ചു. 
സെക്രട്ടറി പി ജി മുകുന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. 
ട്രഷറർ പി ജനാർദ്ധനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. 
തുടർന്നു കെ  കെ രാജപ്പൻ പിള്ളയുടെ മേൽനോട്ടത്തിൽ  തെരഞ്ഞെടുപ്പുനടന്നു 
പ്രസിഡന്റ്                      : രഘു കല്ലറയ്ക്കൽ 
വൈ: പ്രസിഡന്റ്            :പി ജനാർദ്ധനൻ
സെക്രട്ടറി                        :പി ജി മുകുന്ദൻ
ജോ: സെക്രട്ടറി               കെ ജി പരമേശ്വരൻ പിള്ള 
ഖജാൻജി                         :ഇ പി രഘുനാഥ് 
കമ്മിറ്റി അംഗങ്ങൾ      :- കെ പി മോഹനൻ പിള്ള 
                                           സഗീഷ്  ബി പുവളപ്പിൽ 
                                            പി സുനിൽകുമാർ 
                                            എ ബി ഓമനക്കുട്ടൻ 
                                            കെ കെ രവിന്ദ്രൻ പിള്ള 
                                            ബി വിജയമോഹനൻ പിള്ള 
സംസ്ഥാന കൌണ്‍സിൽ അംഗങ്ങൾ :-
പാടിവട്ടം :രഘു കല്ലറയ്ക്കൽ ,പി എം കൃഷ്ണൻ കുട്ടി,
                കെ ജി പരമേശ്വരൻ പിള്ള,കെ എൻ രാധാകൃഷ്ണൻ ,
                         കെ കെ രവിന്ദ്രൻ പിള്ള. 
കാഞ്ഞിരമറ്റം:പി ജനാർദ്ധനൻ പിള്ള,ഇ പി രഘുനാഥ്,
                           ഇ പി രാഘവൻ,
പള്ളുരുത്തി :പി ജി മുകുന്ദൻ,എ ബി ഓമനകുട്ടൻ. 
ഞാറയ്ക്കൽ    :കെ പി മോഹനൻ പിള്ള,രവിന്ദ്രൻ പിള്ള. 
കൊച്ചി സിറ്റി :സഗീഷ് ബി പൂളപ്പിൽ,പി സുനിൽ കുമാർ  
എന്നിവരെ തെരഞ്ഞെടുത്തു . 
സെക്രട്ടറി പി ജി മുകുന്ദൻ സ്വാഗതവും, ഇ പി രഘുനാഥ് കൃതജ്ഞതയും പറഞ്ഞു . 
_____________________________  
ആര്യപ്രഭ 

കോട്ടയം ജില്ലാസമ്മേളനം നടന്നു.

കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം2013-ഏപ്രിൽ 07-നു ഞായറാഴ്ച രാവിലെ 10 -മണിക്ക്  കുലശേഖരമംഗലം ശാഖാഹാളിൽ ജില്ലാ പ്രസിഡന്റ് മോഹനൻ പുതുശേരിയുടെ അദ്ധ്യക്ഷതയിൽ നടന്നു. 
സംസ്ഥാന  പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. അഖില ഭാരത പത്മശാലി സംഘം മുൻ പ്രസിഡന്റും ആചര്യനുമായ കൊണ്ടാലക്ഷ്മണ ബാപ്പുജി(98) യുടെയും,ചേർത്തല 15- നമ്പർ ശാഖ യുടെ സാരഥിയും,സംസ്ഥാന സംഘടനയുടെ വളരെക്കാലത്തെ സാന്നിദ്ധ്യവുമായിരുന്ന കൃഷ്ണപിള്ള(94)ചേട്ടൻ എന്നിവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. 
സംസ്ഥാന ജനറൽ സെക്രട്ടറി വി വി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. 
സംസ്ഥാന വൈ:പ്രസിഡന്റ് സി ആർ ഗംഗാധരൻ പിള്ള,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രഘു കല്ലറയ്ക്കൽ ,ജയപ്രകാശ് സാരംഗി എന്നിവർ പ്രസംഗിച്ചു. 
ജില്ലാ സെക്രട്ടറി പി പി ബാബു റിപ്പോറ്ട്ടും കണക്കും അവ്തരിപ്പിച്ചു. 
ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. 
തുടർന്ന് തെരഞ്ഞെടുപ്പുനടന്നു. 
പ്രസിഡന്റ്                                       : മോഹനൻ പുതുശ്ശേരി 
വൈ:പ്രസിഡന്റ്                              :
സെക്രട്ടറി                                         :പി പി ബാബു 
ജോ:സെക്രട്ടറി                                 :ജയപ്രകാശ് 
ഖജാൻജി                                          :ജയപ്രകാശ് സാരംഗി 
കമ്മിറ്റി അംഗങ്ങൾ                          :ആറുപേരെയും തെരഞ്ഞെടുത്തു. 
ജോ:സെക്രട്ടറി ജയപ്രകാശ് സ്വാഗതവും ശിവൻ കൃതജ്ഞതയും പറഞ്ഞു. 
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹  
ആര്യപ്രഭ  
 

Saturday, April 6, 2013

പാടിവട്ടംശാഖാ പൊതുയോഗംനടന്നു.

 ശാഖാ നമ്പർ 7 പാടിവട്ടംശാഖാ പൊതുയോഗം 2013-ഏപ്രിൽ 06 - നു ശനിയാഴ്ച രാവിലെ 10 മണിക്ക് ശാഖാഹാളിൽ ശാഖാ പ്രസിഡന്റ് പി എം കൃഷ്ണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്നു.
ജില്ലാ ,സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കുവാൻ ശാഖാംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുവാൻ പൊതുയോഗം ആവശ്യപ്പെട്ടു. ദളിത്-പിന്നോക്കമുന്നണിയുടെ വാഹനജാഥക്ക് ശാഖാ ചെലവിൽ സ്വീകരണം കൊടുക്കുവാൻ തീരുമാനിച്ചു.
പത്മശാലിയ ചാരിറ്റബിൾ സൊസൈറ്റി പുതിയ ബോർഡു കമ്മിറ്റി നിലവിൽ വരുകയും,സംസ്ഥാന കമ്മിറ്റിക്ക് പ്രാതിനിധ്യം വരുകയും ചെയ്തിട്ടുള്ള വിവരം പൊതുയോഗത്തെ ബോധ്യപ്പെടുത്തി. തുടർന്ന് PCS തീരുമാനിച്ചിട്ടുള്ള ചില കർമ്മ പദ്ധതികൾ വിശദീകരിക്കുകയും ചെയ്തു. ട്രഷറർ ഓണഫണ്ട് ചുമതല വഹിക്കുന്ന ട്രഷറർ കമ്മിറ്റിയിൽ തുടരാൻ തയ്യാറല്ലാത്തതിനാൽ ,
ഓണഫണ്ട് തുടർന്ന് പോകുകയും കാലാവുധി ആഗസ്റ്റിൽ അവസാനിക്കുകയും ചെയ്യുമ്പോൾ മാത്രമേ കൃത്യമായി ഓണഫണ്ട് കണക്കു അവതരിപ്പിക്കാൻ കഴിയു എന്ന് പൊതുയോഗം വിലയിരുത്തി. 
ആയതിനാൽ ശാഖാ കണക്കുകളും, ഓണഫണ്ട് കണക്കുകളും ആഗസ്റ്റിനു അവതരിപ്പിച്ച് പുതിയ തെരഞ്ഞെടുപ്പു നടത്തിയാൽ മതിഎന്ന് യോഗം തീരുമാനിച്ചു. 
നിലവിലുള്ള ശാഖാഭാരവാഹികൾ തുടരുന്നതിനും,ജില്ലാ കൌണ്‍സിലേക്ക് തഴെ പറയുന്ന ഭാരവാഹികളെ നിർദ്ധേശിക്കുകയും ചെയ്തു. പി എം കൃഷ്ണൻ കുട്ടി,കെ റ്റി രഘു കല്ലറയ്ക്കൽ ,അനിൽകുമാർ,അജിത്കുമാർ,കെ കെ ഉണ്ണി,കെ കെ രവീന്ദ്രൻപിള്ള,വിജയമോഹനൻപിള്ള,കെ ജി പരമേശ്വരൻ പിള്ള,കല കെ പിള്ള,ഗോവിന്ദൻകുട്ടി പിള്ള എന്നിവർ 
സെക്രട്ടറി സ്വാഗതവും, ജോ:സെക്രട്ടറി കെ എൻ രാധാകൃഷ്ണൻ കൃതജ്ഞത പറഞ്ഞു.  
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ 
ആര്യപ്രഭ  
 

Thursday, April 4, 2013

കോട്ടയം ജില്ലാപ്രതിനിധി സമ്മേളനം2013 ഏപ്രിൽ 07

കേരള പത്മശാലിയ സംഘം(KPS)കോട്ടയം ജില്ലാ33-മത് പ്രതിനിധി സമ്മേളനം
2013 ഏപ്രിൽ 07-ഞായറാഴ്ച രാവിലെ 10-മണി മുതൽ കുലശേഖരമംഗലം (നമ്പർ 2-ൽ) ശാഖാ ഹാളിൽ  
പ്രിയ സമുദായ അംഗങ്ങളെ !
കേരള സർക്കാരിന്റെ പിന്നോക്ക സമുദായ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള പട്ടാര്യ,ശാലിയ,ദേവാംഗ സമുദായങ്ങൾ ഒന്നിച്ചു ചേർന്ന് 1979-ൽ രൂപീകരിച്ച സംഘടനയാണ് KPS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള പത്മശാലിയ സംഘം. 
കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുപതു ലക്ഷം ജനങ്ങൾ സംഘടനയുടെ കീഴിൽ ഉള്ളതും,ഭാരതത്തിൽ പതിനാറിൽപരം സംസ്ഥാനങ്ങളിൽ കോടിക്കണക്കിനു ജനങ്ങൾ നമ്മുടെ സഹോദരന്മാരായി നമ്മോടൊപ്പം നിൽക്കുന്നു. അവരെല്ലാം വളരെ കൂറോടെ നമ്മോടു ചേരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. അഖിലഭാരത പത്മശാലി സംഘം എന്നപേരിൽ ഇന്ത്യയിൽ അറിയപ്പെടുന്ന നമ്മുടെ സംഘത്തിന്റെ ഹെഡ് ഓഫീസ് ആന്ധ്രാ പ്രദേശിൽസ്ഥിതിചെയ്യുന്നു.  
ABPS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഖില ഭാരത പത്മശാലി സംഘം ഹൈദ്രാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്നു.
സാമൂഹ്യ,സാംസ്കാരിക,രാഷ്ട്രീയ പ്രഭാമണ്ഡലങ്ങളിൽ ധാരാളം പ്രശസ്തർ മറ്റു സംസ്ഥാനങ്ങളിൽ നമ്മുടേതായുണ്ട്.    
നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും ഭാരതത്തിൽ ഉടനീളം വേരുള്ളതാണ് നമ്മുടെ സംഘടനയെന്ന്!!
കേരളത്തിൽ സാമുഹ്യമായി വളരെ പിന്നോക്കം നില്ക്കുന്ന നാമ്മുടെ അവശതകൾ പരിഹരിക്കുന്നതിനും,മിതവും ന്യായവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും,ഒരേ ആശയത്തോടെ,ആത്മധൈര്യത്തോടെ ഒരു കൊടിക്കീഴിൽ അണിനിരക്കേണ്ടതും,ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് ഉണ്ടാകണമെന്ന് ഓർമ്മപ്പെടുത്തുന്നു. അതിനായി ഈ യോഗത്തിൽ എല്ലാവരും പങ്കെടുത്തു, വൻ വിജയമാക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു. 
കുലശേഖരമംഗലം.                          ജില്ലാ കമ്മിറ്റിക്ക് വേണ്ടി 
25-03-2013                                                                       സെക്രട്ടറി 
                                    കാര്യപരിപാടികൾ 
രാവിലെ   9 -30 -നു         : രജിസ്ട്രെഷൻ 
                                                        : ഈശ്വര പ്രാർത്ഥന 
സ്വാഗതം                      :ആർ വി കൃഷ്ണകുമാർ 
                                                                              ജില്ലാ വൈ:പ്രസിഡന്റ്
അദ്ധ്യക്ഷൻ                    :മോഹനൻ പുതുശ്ശേരി 
                                                                                     ജില്ലാ പ്രസിഡന്റ്
ഉത്ഘാടനം                :പി എം കൃഷ്ണൻ കുട്ടി 
                                                                                     സംസ്ഥാന പ്രസിഡന്റ്
മുഖ്യ പ്രഭാഷണം        :വി വി കരുണാകരൻ 
                                                                                    സംസ്ഥാന ജന: സെക്രട്ടറി
ആശംസകൾ              :സി ആർ  ഗംഗാധരൻ പിള്ള 
                                                                                    സംസ്ഥാന വൈ:പ്രസിഡന്റ്
       ,,                             ;കെ കെ രാജപ്പൻ പിള്ള 
                                                                                      സംസ്ഥാന കമ്മിറ്റി അംഗം
       ,,                             :കെ റ്റി രഘു കല്ലറയ്ക്കൽ 
                                                                                      സംസ്ഥാന കമ്മിറ്റി അംഗം
       ,,                               :ജയചന്ദ്രൻ സാരംഗി 
                                                                                      സംസ്ഥാന കമ്മിറ്റി അംഗം
വാർഷിക റിപ്പോർട്ടും,
                       കണക്കും                   :പി പി  ബാബു 
                                                                                                    സംസ്ഥാന  സെക്രട്ടറി
        ചർച്ച , മറുപടി 
   തെരഞ്ഞെടുപ്പ് 
 കൃതജ്ഞത                                       :വി പ്രകാശൻ 
                                                                                                   ജില്ലാ ജോ:സെക്രട്ടറി 
*****************************************************************
ആര്യപ്രഭ  
                                                                        

Monday, April 1, 2013

KPS മലപ്പുറം ജില്ലാ സമ്മേളനം നടന്നു.

KPS മലപ്പുറം ജില്ലാ സമ്മേളനം 2013-മാർച്ച് 31-നുഞായറാഴ്ച   ഇടിമൂഴിക്കൾ മഹാഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ ജനസാന്നിദ്ധ്യത്തിൽ നടന്നു. രാവിലേമുതൽ സശ്രെദ്ധം വീക്ഷണ മനോഭാവത്തോടെ പരിപാടിയിൽ നിറഞ്ഞുനിന്ന നമ്മുടെ വനിതാപ്രവർത്തകരെ അഭിനന്ദിക്കാതെ തരമില്ല!
നമ്മുടെ സമുദായ സംഘടനക്കു ഇത്രവലിയ വേദി യോരുക്കിതന്ന ക്ഷേത്രഭാരവാഹികളും പ്രശംസ അർഹിക്കുന്നു. നമ്മുടെ സമുദായ അംഗങ്ങളുടെ ആത്മാർത്ഥമായ ഒരുമ നിലനിൽക്കുമാറാകട്ടെ!!
രാവിലെ സംസ്ഥാന ജനറൽ സെക്രട്ടറി ഉത്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ഉത്ഘാടന ശേഷം എത്തിച്ചേർന്നതു. കാസര്ഗോഡ് ,കണ്ണൂർ,കോഴിക്കോട്,എറണാകുളം ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും പങ്കെടുത്തു സംസാരിച്ചു . 
സംസ്ഥാന, ജില്ലാ,ശാഖാ ഭാരവാഹികളുടെ പ്രഭാഷണങ്ങൾ സമുദായ പ്രവർത്തനത്തിന് വീര്യം പകരുമെന്ന കാര്യത്തിൽ സംശയം ഇല്ല!
 തെരഞ്ഞെടുപ്പിൽ നിലവിലുള്ള ഭാരവാഹികളെ തന്നെ നിലനിർത്തി ജില്ലാ കമ്മിറ്റി നിലവിൽ വന്നു ,ഈ വർഷവും നല്ലപ്രവർത്തനങ്ങൽ കാഴ്ച വയ്ക്കും എന്ന ആത്മ ധൈര്യത്തോടെ !!
############################################ 
ആര്യപ്രഭ