എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, September 27, 2015

അരിപ്പാലം ശാഖാ

തൃശൂർ ജില്ലയിലെ പത്മശാലിയ സംഘം അരിപ്പാലം ശാഖാ പൊതു യോഗം 2015-സെപ്റ്റംബർ 27-നു ശാഖാ ഹാളിൽ നടന്നു.

ആര്യപ്രഭ

MBCF ജില്ലാ കമ്മിറ്റി

 MBCFഎറണാകുളം ജില്ലാ കമ്മിറ്റി
MBCF എറണാകുളം ജില്ലാ കമ്മിറ്റി തൃപ്പൂണിത്തുറ ഏരൂർ കേരള വെളുത്തേടത്ത് നായർ സമാജം(KVNS) ഹാളിൽ 2015-സെപ്റ്റംബർ 27-നു
ഇരുമ്പനം ശിവരാമന്റെ അദ്ധ്യക്ഷതയിൽ വൈകിട്ട് 3-30-നു ജില്ലയിലെ വിവിധ സമുദായ സംഘടനകളുടെ ആഭിമുഖ്യത്തിൽ കൂടിയ യോഗത്തിൽ പത്മശാലിയ സംഘം ജില്ലാ പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ സ്വാഗതം പറഞ്ഞു.
സെക്രട്ടറി റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.
അദ്ധ്യക്ഷൻ ഭാവി പ്രവർത്തനങ്ങൾ വിലയിരുത്തി,കഴിവതും കൃത്യനിഷ്ഠ പാലിക്കാൻ ആഹ്വാനം ചെയ്തു സംസാരിച്ചു.
തദ്ദേശ സ്വയം വരണ തെരഞ്ഞെടുപ്പിൽ നാം എടുക്കേണ്ട നിലപാടുകളെ വിലയിരുത്തി ചർച്ച നടന്നു.പൊതുവിൽ അതാതു പ്രാദേശികയിടങ്ങളിലെ വിശ്വസ്തരെ രാഷ്ട്രീയ ഭേദമില്ലാതെ നിർത്തി വിജയിപ്പിക്കാൻ തയ്യാറാകുക.
അല്ലെങ്കിൽ തെരഞ്ഞെടുപ്പിന് നമ്മുടെ ആളുകൾക്ക്  തൃപ്തരെങ്കിൽ ആ ആളെ പാർട്ടി പരിഗണന ഇല്ലാതെ പിന്തുണക്കുക.അസംബ്ലി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നാം ശക്തി തെളിയിക്കണം.
അതിനായി നമ്മുടെ ശക്തി പ്രകടിപ്പിക്കുക എന്നതിന് താമസം കൂടാതെ ജില്ലാ സമ്മേളനം നടത്താൻ തയ്യാറാകണമെന്ന തീരുമാനം ഉണ്ടായി.
ജില്ലാ സമ്മേളനം ഒക്ടോബറിൽ പ്രകടനത്തോടെ തൃപ്പൂണിത്തുയിൽ ലായം ഗ്രൗണ്ടിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. എല്ലാ സമുദായ സ്നേഹികളുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടാകണം.തീയതിയും മറ്റും സംസ്ഥാന ഘടകവുമായി ആലോചിച്ച ശേഷം,വിശദമാക്കാൻ  ഒക്ടോബർ 4-നു പാടിവട്ടം പത്മശാലിയ സംഘം ഹാളിൽ വൈകിട്ട് 2-മണിക്ക് കമ്മിറ്റി കൂടുവാൻ തീരുമാനിച്ചു.
ചർച്ചയിൽ പങ്കെടുത്ത് വിവിധ സമുദായ നേതാക്കൾ സംസാരിച്ചു.
ഷാജു തൃക്കാക്കര കൃതജ്ഞത പറഞ്ഞു.
---------------------------------------------------------------------------------------------
ആര്യപ്രഭ 


സൗജന്യ നേത്ര പരിശോധന ക്യാമ്പ്.

സൗജന്യ നേത്ര പരിശോധന ക്യാമ്പ്.

കേരള പത്മശാലിയ സംഘം പാടിവട്ടം ശാഖയുടെയും,ഡോ.ടോണി ഫർണാണ്ടസ് ഐ ഹോസ്പിറ്റൽ,പാലാരിവട്ടം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 2015-സെപ്റ്റംബർ 27-നു ഞായറാഴ്ച രാവിലെ 10-മണിമുതൽ ഉച്ചയ്ക്ക്1-മണിവരെ ശാഖാ ഹാളിൽ നേത്ര പരിശോധനാ ക്യാമ്പ് നടന്നു.
പൊതു ജനങ്ങളുടെ മഹത്തായ സഹകരണം ഉണ്ടായി.
രജിസ്റ്റർ ചെയ്ത 79-അംഗങ്ങൾ സേവനം പ്രയോജനപ്പെടുത്തി.
മൂന്നു മണിക്കൂർ കൊണ്ട് വിദഗ്ദ്ധമായ പരിശോധാനയിലൂടെ 50-അംഗങ്ങളെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുണ്ടായി.
ക്യാമ്പിലെ സേവനങ്ങൾ:-
1)സൗജന്യ നേത്രപരിശോധനയും,കുറഞ്ഞ നിരക്കിൽ കണ്ണടകൾ വാങ്ങാനുള്ള സൌകര്യവും.
2)കൂടുതൽ പരിശോധനകൾ വേണ്ടവർക്ക് ആശുപത്രിയിലേക്ക് റഫറൽ സൌകര്യവും,
ആശുപത്രിയിലെ സൗജന്യ പരിശോധനയും.
3)വിവിധ തരം ലേസർ ട്രീറ്റ്മെന്റുകൾക്കും,
പരിശോധനകൾക്കും മറ്റും ചെലവിൽ 50%ഡിസ്കൌണ്ട്.
4)നേത്രാരോഗ്യത്തെയും,നേത്രരോഗങ്ങളെയും,അവയുടെ ചികല്സയെയും മറ്റും സംബന്ധിക്കുന്ന വിശദമായ ബോധവൽക്കരണ ക്ലാസ്സ്.
-----------------------------------------------------------------------------------------------
പാടിവട്ടം ശാഖ സംഘടിപ്പിച്ച ഈ സംരഭത്തിൽ പങ്കെടുത്തു തൃപ്തരായ എല്ലാവരെയും ശാഖാ പ്രവർത്തകരുടെ പേരിലും,വിശിഷ്യ നേതൃത്വം നൽകി വൻ വിജയമാക്കിയ ശാഖാ പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ,സെക്രട്ടറി K കൃഷ്ണ കുമാർ,ട്രഷറർ കലാ സത്യരാജ് എന്നിവരുടെ പേരിലും കൃതജ്ഞത അറിയിക്കുന്നു.
----------------------------------------------------------------------------------------------
ആര്യപ്രഭ 

Saturday, September 19, 2015

എറണാകുളം ജില്ലാ കമ്മിറ്റി 2015-സെപ്റ്റംബർ 19-നു നടന്നു.

എറണാകുളം ജില്ലാ കമ്മിറ്റി 2015-സെപ്റ്റംബർ 19-നു ശനിയാഴ്ച വൈകിട്ട് 03-മണിക്ക് പാടിവട്ടം ശാഖാ ഹാളിൽ ജില്ലാ പ്രസിഡണ്ട് രഘു കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു.
ജാതി സംവരണത്തിനെതിരെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ എല്ലാ പിന്നോക്ക വിഭാഗങ്ങളെയും സംഘടിപ്പിച്ചു നടത്തുന്ന കണ്‍വൻഷൻ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.
2015-ഒക്ടോബർ 01-നു 10-30-മണിക്ക് തിരവനന്തപുരം പബ്ലിക് ലൈബററി ഹാളിൽ ആരംഭിക്കുന്ന കണ്‍വൻഷനിൽ ജില്ലയിൽ നിന്ന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പിന്റെ പ്രയോജനത്തെ വിലയിരുത്തി.
മറ്റു സംഘടനാകാര്യങ്ങൾ ചർച്ച ചെയ്തു.
ജില്ലാ സെക്രട്ടറി KG മുകുന്ദൻ സ്വാഗതം പറഞ്ഞു ജില്ലാ കമ്മിറ്റി അംഗം EP രഘുനാഥ് കൃതജ്ഞതയും പറഞ്ഞു.
__________________________________________________ 
ആര്യപ്രഭ

Sunday, September 13, 2015

KPS-ചാരിറ്റബിൾ സൊസൈറ്റി ബോർഡു യോഗം 2015-സെപ്റ്റംബർ 13-നു നടന്നു.

KPS-ചാരിറ്റബിൾ സൊസൈറ്റി ബോർഡു യോഗം 2015-സെപ്റ്റംബർ 13-നു 3-.30-നു വടകര എക്സാറ്റ് ഹാളിൽ നടന്നു.
ഭാവിപരിപാടികൾ ചർച്ച ചെയ്തു.മുൻ ബോർഡു തീരുമാനപ്രകാരം പല ഇടങ്ങളിൽ സ്ഥലം കണ്ടെത്തിയെങ്കിലും,അത് വിലയിരുത്താനും മറ്റുമായി ബോർഡു മെമ്പർമാരിൽ നാല് പേരെ ചുമതലപ്പെടുത്തി.
ജനറൽ ബോഡി ഡിസംബർ അവസാന വാരം നടത്തുന്നതിനു തീരുമാനിച്ചു.
__________________________________________________ 
ആര്യപ്രഭ 

KPS നേതൃ പരിശീലന ക്യാമ്പ് വടകര എക്സാറ്റ് ട്രെയിനിംഗ് സെൻറ-റിൽ നടന്നു.

KPS നേതൃ പരിശീലന ക്യാമ്പ് വടകര എക്സാറ്റ് ട്രെയിനിംഗ് സെൻറ-റിൽ 2015-സെപ്റ്റംബർ 12,13-തീയതികളിൽ നടന്നു.
തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെയുള്ള ജില്ലകളിലെ പ്രതിനിധികൾ പങ്കെടുത്തു.
അറുപത്തിമൂന്ന് പ്രതിനിധികളും വളരെ അച്ചടക്കത്തോടെ പങ്കെടുത്ത ക്യാമ്പ് അതീവ രസകരവും,വിജ്ഞാന പ്രദവുമായിരുന്നു.
ഭക്ഷണവും,താമസ സൗകര്യവും മെച്ചപ്പെട്ട നിലവാരം പുലർത്താൻ സംഘാടകർ ശ്രദ്ധിച്ചു.
അറിവ് പകരുന്നതോടൊപ്പം,അറിവിനെ അളക്കാനും ഉപകരിക്കുന്ന ക്യാമ്പായിരുന്നു.
രാവിലെ ആരംഭിച്ച ക്യാമ്പ് രാത്രി പത്തു മണിക്ക് മേൽ തുടർന്ന്.
ജില്ലാ തലത്തിൽ ക്യാമ്പ് സംഘടിപ്പിക്കുക തന്നെയാണ് ലക്‌ഷ്യം.
ഈ പരിശീലന ക്യാമ്പ് ശാഖയിൽ ചുറുചുറുക്കുള്ള പ്രവർത്തകരെ കണ്ടെത്താനും,അവർക്ക് പരിശീലനം കൊടുക്കാനും ഉപകരിക്കും.
അതിലൂടെ ശാഖയിലും,ജില്ലയിലും പുതിയ പ്രവർത്തകരെ അണിനിരത്താൻ കഴിയും.
----------------------------------------------------------------------------
ആര്യപ്രഭ 

Tuesday, September 8, 2015

ജാതി പേര്-സംബന്ധിച്ച സർക്കാർ ഉത്തരവ്

പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം
അയ്യൻകാളി ഭവൻ-നാലാം നില,കനകനഗർ,വെള്ളയമ്പലം,തിരുവനന്തപുരം 695 003 
            ഫോണ്‍:0471 2727378,2727379 email:obcdirector@gmail.com
__________________________________________________ ___________________
BCDD/A2/1774/2015                                                     തീയതി :22/08/2015 

വിഷയം :- പിന്നോക്ക വികസനം -"പട്ടാര്യ"സമുദായത്തിന് 
                ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം അനുവദിക്കണമെന്ന 
                അപേക്ഷ- സംബന്ധിച്ച്. 
സൂചന :- 10.7.2015-ലെ 1832 / എ2 /2015 / പി.സ.വി.വ. നമ്പർ സർക്കാർ കത്ത്.
                                        -------------------------------------
സൂചന കത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.അതോടൊപ്പം അയച്ചുതന്ന പരാതിയെ സംബന്ധിച്ച അഭിപ്രായം  ഇനി ചേർക്കുന്നു.   
        "പട്ടാര്യ"സമുദായം സംസ്ഥാനത്തെ ഒ.ബി.സി പട്ടികയിലുൾപ്പെട്ട ഒരു ജാതിയാണ്.KPCR പ്രകാരം തയ്യാറാക്കിയിട്ടുള്ള SEBC പട്ടികയിലും ഈ ജാതിയുണ്ട്.ഈ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വരുമാന പരിധിയുടെ അടിസ്ഥാനത്തിൽ OEC വിഭാഗങ്ങൾക്ക് അർഹമായ നിരക്കിൽ വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവായിട്ടുണ്ട്.
             പൊതു സർവീസിനായുള്ള OBC പട്ടികയിൽ ഈ പേർ ചേർത്തിരിക്കുന്നത് "Pattariyas"എന്നാണ്.നോണ്‍ ക്രീമിലെയർ നിർണ്ണയത്തിലുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള
G.O.(P) 81/ 2009/ SCSTDD dated :26.09.2009 നമ്പർ ഉത്തരവിൽ "Pattariya"എന്നാണു.
KPCR പ്രകാരമുള്ള SEBC പട്ടികയിൽ "Pattarya" "Pttariyas" എന്നും ചേർത്തിട്ടുണ്ട്.
OEC വിഭാഗങ്ങൾക്ക് അർഹമായ നിരക്കിൽ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ചിട്ടുള്ള G.O.(Ms)10/ 2014/ BCDD.dated :23.5.2014 നമ്പർ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ളത് "Pattariyas"എന്നാണ്.
               "പട്ടാര്യ"സമുദായത്തിൻറെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോഴും ഏകവചനത്തിലും ബഹുവചനത്തിലും പ്രയോഗിക്കുമ്പോഴും ഉണ്ടാവുന്ന വ്യതിയാനങ്ങളാണ് മേല്പ്രകാരമുള്ള വ്യത്യസ്ത രേഖപ്പെടുത്തലുകൾക്ക് നിദാനം.ഏതു രീതിയിലെഴുതിയാലും പ്രത്യേക പരിഗണനകളോ ആനുകൂല്യങ്ങളോ ഒന്നും സമീപകാലം വരെ ലഭ്യമായിരുന്നില്ല.അതുകൊണ്ട് തന്നെ വേണ്ടത്ര ഗൗരവത്തോടെ ജാതി പേരെഴുതുന്നതിൽ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നില്ല.പിന്നോക്ക സമുദായ വകുപ്പിൻറെ പ്രവർത്തനം ആരംഭിച്ചതോടൊപ്പം  പ്രത്യേക ആനുകൂല്യങ്ങളും പരിരക്ഷകളും ലഭ്യമായി തുടങ്ങിയതോടെ ജാതി പേരുകൾക്കും സാക്ഷ്യപത്രങ്ങൾക്കും പ്രാധാന്യമേറി.
ജാതി പേരിലെ നേരിയ വ്യത്യാസങ്ങൾ ഇപ്പോൾ ഈ വിഭാഗങ്ങൾക്ക് ദോഷകരമായി ഭവിച്ചിരിക്കുന്നു. തന്മൂലം അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു,ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.
              അതുകൊണ്ട് യഥാർത്തത്തിൽ OBC/SEBC വിഭാഗത്തിൽ ഉൾപ്പെട്ട "പട്ടാര്യ"സമുദായത്തിൽപ്പെട്ടവർക്ക് അവരുടെ ജാതിപ്പേര് "Patarya"  "Pttarya" "Pataria" "Pattaria" "Pattariya" "Pattariyas"എന്നിങ്ങനെ വിദ്യാഭ്യാസ രേഖകളിൽ വ്യത്യസ്തമായി രേഖപ്പെടുത്തിയിരുന്നാലും അവയെല്ലാം ഒരേ സമുദായമാണെന്ന് ബോധ്യപ്പെട്ട് റവന്യൂ അധികൃതരിൽ നിന്നും ബന്ധപ്പെട്ട പട്ടികകളിൽ ഉൾപ്പെടുത്തിയ രീതിയൽ ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന മുറക്ക് OBC/ SEBC/ OEC പട്ടികയിലുള്ളതുപോലെ ജാതി രേഖപ്പെടുത്തി നൽകാൻ റവന്യൂ അധികൃതരേയും ഓർമ്മപ്പെടുത്തേണ്ടതാണ്.
                                                                    വിശ്വസ്തതയോടെ,
                                                                                                    ഡയറക്ടർ  
പകർപ്പ്:-
     വി വി കരുണാകരൻ 
      ജനറൽ സെക്രട്ടറി 
      കേരള പത്മ ശാലിയ സംഘം (അറിവിലേയ്ക്കായി)
---------------------------------------------------------------------------------------------------
ആര്യപ്രഭ