എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Tuesday, February 12, 2013

കൊടുങ്ങല്ലൂര്‍ ശാഖാസന്ദര്‍ശനം നടത്തി.

സംസ്ഥാന ഭാരവാഹികള്‍ കൊടുങ്ങല്ലൂര്‍ ശാഖാസന്ദര്‍ശനം നടത്തി.
നമ്മുടെ പൈതൃകം കാത്തുനിലനിര്‍ത്തുന്ന കൊടുങ്ങല്ലൂരമ്മ എന്നും നമുക്ക് തുണയായുണ്ടെന്ന വിശ്വാസം പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നു.
ശാഖാ പ്രസിഡന്റു രവിചേട്ടന്‍ വീട്ടില്‌ ഉണ്ടായിരുന്നില്ല.
നമ്മുടെ കുലദേവതകളില്‍ പ്രമുഖ സ്ഥാനം ഗണപതിക്ക്‌ തന്നെയാണ്.
രവിചേട്ടന്‍നമ്മുടെ ഗണപതി  അമ്പലത്തില്‍ ഉണ്ടായിരുന്നു.
നമ്മുടെ സമുദായ അമ്പലം വലം വച്ച് തൊഴുതു.കാണിക്കയും എണ്ണയും അര്‍പ്പിച്ചു.
രവിചേട്ടനുമായി മുകള്‍നിലയില്‍ സംഘടനാ പ്രവര്‍ത്തനം ചര്‍ച്ചചെയ്തു.കൂടെ വന്നുചേര്‍ന്ന മൂന്നു ഭാരവാഹികള്‍ ഉദയന്‍ ,മധു,അജിത്‌എന്നിവര് പങ്കുചേര്‍ന്നു.
സംസ്ഥാന പ്രസിഡന്റ് പി.എം.കൃഷ്ണന്‍കുട്ടി,സി.ആര്‍ .ഗംഗാധരന്‍ പിള്ള ,ആര്‍ .മോഹനന്‍ പിള്ള,പി.പി.ബാബു,രഘു കല്ലറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
സംഘടനാ സംബന്ധമായ തെറ്റിദ്ധാരണകള്‍ അല്പം അകറ്റാന്‍ കൂടിക്കാഴ്ച ഉപകരിക്കും.
ക്കൂട്ടായി നിന്ന് പലതും നേടണമെന്ന ആശയം അവരിലും ഉണര്‍ന്നു.
എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.തൃശൂര്‍ ജില്ലാകമ്മിറ്റിയുമായി സഹകരിക്കാന്‍ ശാഖാ കമ്മിറ്റി തീരുമാനത്തോടെ തയ്യറാകാമെന്നു അദ്ദേഹം ഉറപ്പുനല്‍കി.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ 

Sunday, February 10, 2013

പാണാവള്ളി ശാഖാ വാര്‍ഷിക പൊതുയോഗം

കേരള പത്മശാലിയ സംഘം ആലപ്പുഴ ജില്ല പാണാവള്ളി ശാഖാ വാര്‍ഷിക പൊതുയോഗം 2013-ഫെബ്രുവരി 10-നു ശാഖാഹാളില്‍ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ സാന്നിത്യത്തില്‍ നടന്നു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

തൃശൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍വന്നു.

കേരള പത്മശാലിയ സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍വന്നു.
2013-ഫെബ്രുവരി10-നു ഞായറാഴ്ച 02-മണിക്ക് അരിപ്പാലം ശാഖാ ഹാളില്‍ !
അരിപ്പാലം ശാഖാ പ്രസിഡന്റും ജില്ലാ അഡുഹോക്ക് കമ്മിറ്റി കണ്‍വീനറുമായ എന്‍ .മുകുന്ദന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ അരിപ്പാലം ശാഖാ ഹാളില്‍ കൂടിയ യോഗത്തില്‍ 
സംസ്ഥാന പ്രസിഡന്റ് പി.എം.കൃഷ്ണന്‍കുട്ടി,വൈ: പ്രസിഡന്റ് സി.ആര്‍ .ഗംഗാധരന്‍ പിള്ള,ട്രഷറര്‍ ആര്‍ .മോഹനന്‍പിള്ള,ദക്ഷിണമേഖല സെക്രട്ടറി പി.പി.ബാബു,കമ്മിറ്റി അംഗം രഘു കല്ലറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍ ജില്ലയിലെ അരിപ്പാലം ശാഖാ ഭാരവഹികളോടൊപ്പം ഊരകം,ഇരിഞ്ഞാലക്കുട,കൊടുങ്ങല്ലൂര്‍ ശാഖാ ഭാരവാഹികളും പങ്കെടുത്തു സംസാരിച്ചു.
ദീര്‍ഘ നേരത്തെ സംവാദങ്ങളും,വിലയിരുത്തലുകളും യോഗത്തിന്റെ ദൃഡ്ഡത തെളിയിച്ചു.
സംഘടനാസംബന്ധമായി ഭാരവാഹികളില്‍ നിലനിന്നിരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് കഴിഞ്ഞു.
അറിയേണ്ട കാര്യങ്ങള്‍ അറിഞ്ഞതില്‍ എല്ലാവരും സംതൃപ്തരായി.വിഘടനതയുടെ പേരില്‍ മാറിനില്‍ക്കുന്നവര്‍ക്ക് സംസ്ഥാന ഭാരവാഹികളുടെ ഈ സന്ദേശം,പേരിന്റെ പേരില്‍ മാറിനില്‍ക്കുന്നവര്‍ക്ക്  പകര്‍ന്നു കൊടുത്താല്‍ തെറ്റിദ്ധാരണകള്‍ മാറി ഒന്നാകും, ശാഖാ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനതലത്തില്‍ ഒറ്റക്കെട്ടായി മുന്നേറണമെന്ന ആശയം സര്‍വ്വരും സമ്മതിച്ചു.
തൊഴില്‍പരമായി കഷ്ടത അനുഭവിക്കുന്ന നമ്മുടെ അംഗങ്ങള്‍ക്ക് യോജിക്കുന്ന തൊഴില്‍ കണ്ടുപിടിച്ചു  പ്രോജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ വേണ്ടത് ചെയ്യാന്‍ പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി തയ്യാറാണെന്ന വിവരം PCS പ്രസിഡന്റു കൂടിയായ ആര്‍ .മോഹനന്‍പിള്ള അറിയിച്ചു.
പ്രവര്‍ത്തനം നിന്നുപോയ നെയ്തു സഹകരണ സംഘം പ്രവര്‍ത്തന ക്ഷമതയുള്ള അംഗങ്ങള്‍ തയ്യാറാണെങ്കില്‍ പുനര്‍ജ്ജിവനത്തിനുള്ള വഴികള്‍ ദക്ഷിണമേഖലാ സെക്രട്ടറി ബാബു നിര്‍ദ്ധേശിച്ചു.
സംസ്ഥാനഭാരവാഹികളുടെ പ്രഭാഷണം അംഗങ്ങളില്‍ ഇഛാ ശക്തിപകര്‍ന്നു.
ഹാള്‍ നിറഞ്ഞ അംഗബലം ആശയങ്ങളിലും നിറവാര്‍ന്നുനിന്നു.
ഇനിയെങ്കിലും  നമ്മുടെ സംഘടന ഒരുമയോടെ കാണാന്‍ അംഗങ്ങള്‍ ആവേശിതരായി .
അരിപ്പാലം ശാഖാ ഭാരവാഹികളായ സേതുമാധവന്‍ ,അജിത്കുമാര്‍ ,സതികൃഷ്ണന്‍കുട്ടി,
ഉഷാശശിധരന്‍ ,ശാന്താപീതാംബരന്‍ ,ഊരകം ശാഖാ ഭാരവാഹികളായ രാധാകൃഷ്ണന്‍ ,ശശി,ചന്ദ്രന്‍പിള്ള,രാമകൃഷ്ണ പിള്ള,ബാബുരാജ് .കൊടുങ്ങല്ലൂര്‍ ശാഖാ ഭാരവാഹികളായ രാജീവന്‍ പിള്ള ,പ്രേമന്‍ .ഇരിഞ്ഞാലക്കുട ശാഖാ ഭാരവാഹി ശങ്കരന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പുനടന്നു .
പ്രസിഡന്റ്  :-             എന്‍ .മുകുന്ദന്‍ ..............9446370678
വൈ:പ്രസിഡന്റ്  :-   എം.ജി.സേതുമാധവന്‍ .9745398846
സെക്രട്ടറി :-               ശങ്കരന്‍കുട്ടി....................9846502704
ജോ: സെക്രട്ടറി :-     രാജീവന്‍ പിള്ള...............9388879529
ട്രഷറര്‍ :-                   ബാബുരാജ്......................9747964143
കമ്മിറ്റിഅംഗങ്ങള്‍ :-സതികൃഷ്ണണന്‍കുട്ടി.........9645722011
                                      ഉഷാ ശശിധരന്‍ ........04802867992
                                      അജിത്കുമാര്‍ ...............9048908244
                                      രാമകൃഷ്ണപിള്ള...............9446452492
                                      ശാന്താ പീതാംബരന്‍ ..04802862096
                                      പ്രേമന്‍ ..................... 
എന്നിവരെ തെരഞ്ഞെടുത്തു ,അംഗങ്ങളെ കോപ്ടു ചെയ്യാന്‍ കമ്മറ്റിക്ക് അധികാരമുണ്ട്‌ .
ശങ്കരന്‍കുട്ടി കൃതജ്ഞത പറഞ്ഞു . 

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
ആര്യപ്രഭ  

 
  

Saturday, February 9, 2013

PCSഡയറക്ടര്‍ ബോര്‍ഡു

പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി പ്രഥമ ഡയറക്ടര്‍ ബോര്‍ഡു യോഗം      2013-ഫെബ്രുവരി09-നു ശനിയാഴ്ച -രാവിലെ 10-മണിക്ക് കോഴിക്കോട് നളന്ദ ഹോട്ടലില്‍ PCS-പ്രസിഡന്റ് ആര്‍ .മോഹനന്‍ പിള്ള യുടെ അദ്ധ്യക്ഷതയില്‍ .
സെക്രട്ടറി adv.വിജയന്‍ സ്വാഗതം പറഞ്ഞു.സൊസൈറ്റിയുടെ കഴിഞ്ഞ കാലപ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ,കണക്കുകളിലെ അപൂര്‍ണ്ണത എന്നിവ സെക്രട്ടറി വിശദീകരിച്ചു.
സൊസൈറ്റിയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രസിഡന്റും സംസാരിച്ചു.
ഡയറക്ടര്‍ ബോര്‍ഡു യോഗമെമ്പര്‍മാര്‍ 15-പേരില്‍ 12-പേര്‍ ഹാജരായി.ഭാവി പരിപാടികള്‍ ബോര്‍ഡു അംഗങ്ങള്‍ ചര്‍ച്ചചെയ്തു.
വന്‍കിട പദ്ധതികള്‍ മുന്നില്‍ക്കണ്ട് ,അതിനുവേണ്ടുന്ന പണം സമാഹരിക്കാന്‍ പോന്നവിധം ചെറുകിട സംരഭങ്ങള്‍ ആരംഭിക്കുന്നതാണ് ഉചിതമെന്ന കൂട്ടായ തീരുമാനം ഉരുത്തിരിഞ്ഞു.
ബാങ്കില്‍ നിക്ഷിപ്തമായ പണം അസ്സറ്റായി നിലനിര്‍ത്തിക്കൊണ്ട് പ്രാദേശികമായി ചെറുകിട പദ്ധതികള്‍ക്ക് രൂപം കൊടുക്കുക.
അതിനായി പത്മശാലിയ സംഘം ജില്ലാ കമ്മിറ്റികളില്‍ വിശദീകരണം നല്‍കാന്‍ തീരുമാനിച്ചു.
അതതു ജില്ലാ ബോര്‍ഡ് അംഗങ്ങളെ ചുമതലപ്പെടുത്തി.
PCS-ലെ മെമ്പര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചു.ഭാഗികമായി സംഖ്യ  അടച്ചു മെമ്പര്‍ ആകാന്‍ കഴിയാതെ വന്നവരുടെ ലിസ്റെറടുത്തു വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു.
മെമ്പര്‍ ഷിപ്പ് സംഖ്യ അടച്ചു തുടരാന്‍ തയ്യാറുള്ളവര്‍ക്ക് ബാക്കിതുകയടച്ച് PCS-ല്‍ മെമ്പറായി തുടരാം.തയ്യാറല്ലാത്തവരുടെ അടച്ച തുക മടക്കിനല്കാനും ബോര്‍ഡു തീരുമാനിചു.
പ്രവര്‍ത്തന വൈകല്ല്യത്താല്‍ മാന്ദ്യം സംഭവിച്ച പ്രസ്ഥാനം നല്ലനിലയില്‍ ഉയര്‍ത്ത് എഴുനേല്‍ക്കാന്‍ നല്ലവരായ നമ്മുടെ സമുദായ അംഗങ്ങള്‍ തയ്യാറാകും എന്നവിശ്വാസത്താല്‍ 
കളങ്കരഹിതമായ പ്രവര്‍ത്തനവുമായി PCS-മുന്നോട്ടു പോകും.
നമ്മുടെ ലക്‌ഷ്യം ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുക എന്നതുതന്നെയാണ്.
നിലവില്‍  കോച്ചിംഗ് ക്ളാസ്‌,ഇന്‍ഡസട്രീയല്‍ കോച്ചിംഗ് ക്ലാസ്സുകളും ജില്ലാ തലത്തില്‍ നടത്താനും തീരുമാനിച്ചു.   
മലപ്പുറം ജില്ലയില്‍ താമസിയാതെ യോഗം വിളിക്കാന്‍ തീരുമാനിച്ചു.തുടര്‍ന്ന് മറ്റു ജില്ലകളിലും യോഗം വിളിക്കാന്‍ ബോര്‍ഡു തീരുമാനിച്ചു.
#############################################################
ആര്യപ്രഭ  

Monday, February 4, 2013

9-കാഞ്ഞിരമറ്റം വാര്‍ഷിക പൊതുയോഗം.

KPS ശാഖാ നമ്പര്‍ 9-കാഞ്ഞിരമറ്റം വാര്‍ഷിക പൊതുയോഗം.
2013-ഫെബ്രുവരി 03-നു ശാഖാ ഹാളില്‍ രാവിലെ 10-മണിക്ക് ആരംഭിച്ചു.
ശാഖാ പ്രസിഡന്റ് പി.ജനാര്‍ദ്ധനന്‍ പിള്ളയുടെ അധ്യക്ഷതയില്‍ വൈ:പ്രസിഡന്റ് ഇ.പി.രഘുനാഥ് സ്വാഗതം പറഞ്ഞു.സെക്രട്ടറി പി.എസ്.സുരേന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഇ.പി.രാധ കണക്കും അവതരിപ്പിച്ചു.കഴിഞ്ഞ മിനിട്സ് ഇ.പി.രാഘവന്‍ വായിച്ചു.
തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത്  അംബിക ഹരിദാസ്,ഉഷാസോമന്‍ ,എം.ഡി.ഹരിദാസ്,
എന്‍ .പി.രവിന്ദ്രന്‍ ,Dr.മോഹന്‍ദാസ്‌,രമണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രസിഡന്റ് പി.ജനാര്‍ദ്ധനന്‍ പിള്ള, സെക്രട്ടറി പി.എസ്.സുരേന്ദ്രന്‍എന്നിവര്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞു.ശേഷം റിപ്പോര്‍ട്ടും ,കണക്കും പാസാക്കി.തുടര്‍ന്ന് അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു .
എന്‍ .പി.രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പു നടന്നു.
പ്രസിഡന്റ്:-         പി.ജനാര്‍ദ്ധനന്‍ പിള്ള,
                                               പോംമ്പോഴില്‍ 
വൈ:പ്രസിഡന്റ് :- ഇ.പി.രഘുനാഥ്, 
                                                                 ഇടച്ചേരില്‍ 
സെക്രട്ടറി:-                   കെ.എസ്.അശോക്‌ കുമാര്‍ 
ജോ:സെക്രട്ടറി:-     എം.ഡി.ഹരിദാസ്,  സായികൃപ 
ട്രഷറര്‍  :-                        ഇ.പി.രാഘവന്‍ ,
                                                        ഏനാമ്പുറത്ത് 
കമ്മിറ്റിഅംഗങ്ങള്‍  :-
                                                  പി.എസ്.സുരേന്ദ്രന്‍
                                                  എന്‍ .പി.രാജീവ് 
                                                  എം.പി.രാമചന്ദ്രന്‍ 
                                                  എന്‍ .പി.വിജയന്‍ 
                                                  ഇ.പി.രഞ്ചിത്ത് കുമാര്‍ 
***************************************************
വനിതാ കമ്മിറ്റി:-
         കണ്‍വീനര്‍ :-                ഇ.പി.രാധ 
    ജോ:കണ്‍വീനര്‍ :-           അംബിക ഹരിദാസ് 
            അംഗങ്ങള്‍                 രജനി സുരേന്ദ്രന്‍ 
                                                 ശോഭന രഘുനാഥ് 
                                                  ജയശ്രീ ജയറാം 
                                                  സുധാമോഹനന്‍ 
                                                  ഉഷാസോമന്‍ 
                                                  ബന്ദു രമണന്‍ 
ഓഡിറ്റേഴ്സ് :-................................. ടി.കെ.ഗോപി,രമണന്‍ .
**********************************************************************
ആര്യപ്രഭ