എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, January 21, 2013

ഊരകം 123-മത് ശാഖ

കേരള പത്മശാലിയ സംഘം സംസ്ഥാന ഭാരവാഹികളുടെ തൃശൂര്‍ ജില്ലാ പര്യടനത്തിന്റെ ഫലമായി വളരെക്കാലം പ്രവര്‍ത്തനമില്ലാതിരുന്ന ഊരകം 123-മത് ശാഖ പുനര്‍ജനിച്ചു. 
 2013-ജനുവരി 20-നു 
ശ്രീ ചന്ദ്രന്‍പിള്ളയുടെ വാസത്തില്‍ കൂടിയ യോഗത്തില്‍ തലമുതിര്‍ന്ന അംഗം രാമകൃഷ്ണന്‍ പിള്ള അദ്ധ്യക്ഷനായിരുന്നു.ശാഖയില്‍ ആകെയുള്ള 16-വീടുകളില്‍ നിന്ന് 15-പേര്‍ സന്നിഹിതരായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ച ശാഖയുടെ വിലപ്പെട്ട രേഖകള്‍ യോഗത്തില്‍ എത്തിച്ച ശ്രീമതി രമണി രാഘവന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
ശാഖ പ്രവര്‍ത്തിച്ചു കാണാന്‍ ആഗ്രഹിക്കുന്ന നല്ലവരായ അംഗങ്ങളുടെ ആവേശം പറഞ്ഞറിയിക്കാന്‍ കഴിയുമായിരുന്നില്ല.
സംസ്ഥാന ഭാരവാഹികള്‍ക്ക് ഊഷ്മളമായ വരവെല്‍പ്പായിരുന്നു ശാഖാംഗങ്ങളില്‍ നിന്ന് കിട്ടിയത്.
ഈശ്വര പ്രാര്‍ത്ഥനയോടെ  യോഗനടപടികള്‍ ആരംഭിക്കുകയും,വളരെക്കാലം KPS-ന്റെ ജനറല്‍ സെക്രട്ടറിയായി അക്ഷീണം പ്രവര്‍ത്തിച്ചു മണ്‍മറഞ്ഞ കെ.വിജയന്‍ പിള്ളയുടെ ഓര്‍മ്മയില്‍ അശ്രുബിന്ധുക്കള്‍ അര്‍പ്പിച്ചു ആദരാഞ്ജലി നേര്‍ന്നു.
സംസ്ഥാന പ്രസിഡന്റ് പി.എം.കൃഷ്ണന്‍ കുട്ടി ,വൈ:പ്രസിഡന്റ് സി.ആര്‍ .ഗംഗാധരന്‍ പിള്ള,ദക്ഷിണ മേഖല സെക്രട്ടറി പി.പി.ബാബു,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രഘുകല്ലറയ്ക്കല്‍ ,ജയന്‍ സാരംഗി,കോട്ടയം ജില്ലാ  പ്രസിഡന്റ് മോഹനന്‍ പിള്ള ,ഊരകം ശാഖാംഗങ്ങളായ രാമകൃഷ്ണന്‍ , രമണി രാഘവന്‍ ,മധു,രാധാകൃഷ്ണന്‍ ,ചന്ദ്രന്‍പിള്ള ,ശശി,മുതലായവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ശാഖ നിലനിര്‍ത്തി പോകാന്‍ വേണ്ട കര്‍മ്മ പരിപാടി ചര്‍ച്ച ചെയ്തു.ഉരുത്തിരിഞ്ഞ കര്‍മ്മ പരിപാടികള്‍ തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി നടപ്പില്‍ വരുത്തുകായും,
ജില്ലാ,സംസ്ഥാന കമ്മിറ്റികളുമായി സഹകരിച്ച്,ഉപദേശാനുസരണം ശാഖ പ്രവര്‍ത്തിക്കും എന്ന് ആഹ്വാനം ചെയ്തു.
തുടര്‍ന്ന് ശാഖാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.
ശാഖാ പ്രസിഡന്റ്         :രാമകൃഷ്ണന്‍ 
സെക്രട്ടറി                      :അജയന്‍ 
ട്രഷറര്‍                          :ശശി 
കമ്മിറ്റി അംഗങ്ങള്‍       :ചന്ദ്രന്‍പിള്ള 
                                        രാധാകൃഷ്ണന്‍ 
                                        രമണി രാഘവന്‍ 
                                        ജയന്‍ 
ശ്രീമതി രമണി രാഘവന്‍ പിള്ള സ്വാഗതം പറഞ്ഞ യോഗത്തില്‍ അജയന്‍ കൃതജ്ഞത പറഞ്ഞു.
:::::::::::::::::::::::::::
ആര്യപ്രഭ 


Thursday, January 17, 2013

09- ശാഖാനോട്ടീസ്

KPS കാഞ്ഞിരമറ്റം നമ്പര്‍ 09- ശാഖാ വാര്‍ഷിക പൊതുയോഗം !നോട്ടീസ് 
2013-ഫെബ്രുവരി-03-നു ഞായറാഴ്ച പകല്‍ 02-മണിക്ക് ശാഖാ പ്രസിഡന്റ് പി.ജനാര്‍ദ്ധനന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ .സമാജം ഓഡിറ്റൊറിയത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചു.
ശാഖാ അംഗങ്ങളുടെ മഹനീയ സാന്നിദ്ധ്യം കൃത്യ സമയത്ത് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കാഞ്ഞിരമറ്റം                                                                                           പി.എസ്.സുരേന്ദ്രന്‍
06-01-2013                                                                            കമ്മിറ്റിക്കുവേണ്ടി ശാഖാസെക്രട്ടറി .
                                                 കാര്യപരിപാടികള്‍ 
                 1)ഈശ്വരപ്രാര്‍ത്ഥന
                 2)അനുശോചനം
                 3)സ്വാഗതം
                 4)അദ്ധ്യക്ഷ പ്രസംഗം
                 5)മുന്‍ യൊഗമിനിറ്റ്സു വായിച്ച് അംഗീകാരിക്കല്‍
                 6)വാര്‍ഷിക റിപ്പോര്‍ട്ട്
                 7)ചര്‍ച്ച
                 8)മറ്റു വിഷയങ്ങള്‍
                 9)തെരഞ്ഞെടുപ്പ് (ശാഖാ,വനിതാ,യുവജന കമ്മിറ്റികള്‍ )
               10)ഉപസംഹാരം
               11)കൃതജ്ഞത.
......................................................
ആര്യപ്രഭ  

KPS ശാഖാ നമ്പര്‍ 09-കുടുംബ യുണിറ്റ്

KPS ശാഖാ നമ്പര്‍ 09-കാഞ്ഞിരമറ്റം കുടുംബ യുണിറ്റ് സംയുക്ത യോഗം നടന്നു.
2013ജനുവരി 13-നു ഞായറാഴ്ച പകല്‍ 2-മണിക്ക് ശാഖാ ഹാളില്‍ പ്രസിഡന്റ് പി.ജനാര്‍ദ്ധനന്‍ പിള്ള യുടെ അദ്ധ്യക്ഷതയില്‍ ശാഖയിലെ 5-കുടുംബ യുണിറ്റ് അംഗങ്ങളുടേയും സംയുക്ത യോഗം നടന്നു.
കൂട്ടെക്കാവ് ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച്  നടത്തിവരാറുള്ള താലപ്പൊലി മഹോത്സവം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.
യുണിറ്റ് കണ്‍വീനര്‍ മാരായ ശ്രീമതി സതിദേവി (യുണിറ്റ്-1)ശ്രീമതി ലത (യുണിറ്റ്-2)ശ്രീമതി അംബിക ഹരിദാസ് (യുണിറ്റ്-3)ശ്രീമതി രജനി സുരേന്ദ്രന്‍ (യുണിറ്റ്-4) ശ്രീമതി ഉഷാ സോമന്‍ (യുണിറ്റ്-5)എന്നിവര്‍ യുണിറ്റുകളുടെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു.
ശാഖാ ഭരണസമിതി അംഗങ്ങളായ ഇ.പി.രാഘവന്‍ ,പി.എസ്.സുരേന്ദ്രന്‍ ,എം.ഡി.ഹരിദാസ്  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
2013-ഫെബ്രുവരി 17-നു-ഞായറാഴ്ച വൈകിട്ട് 4-മണിക്ക് പൂരം വിതരണം സമാജം ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചു.
തുടര്‍ന്ന് ഊര്‍ജ്ജപ്രതിസന്ധി,ഊര്‍ജ്ജസംരക്ഷണം,വൈദ്ധ്യുതിസംരക്ഷണം എന്നീ വിഷയങ്ങള്‍ ,
ശാഖാ പ്രസിഡന്റും,തൃപ്പുണിത്തുറ ഇലക്ട്രിക്കല്‍ ഡിവിഷന്‍ അസി:എക്സിക്യുട്ടിവ് എഞ്ചിനിയരുമായ പി.ജനാര്‍ദ്ധനന്‍ പിള്ള വിപുലമായി ക്ളാസ്സ് എടുത്തു.
നൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ വൈ:പ്രസിഡന്റ് ഇ.പി.രഘുനാഥ് സ്വാഗതവും ശാഖാ ട്രഷറര്‍ ശ്രീമതി ഇ.പി.രാധ കൃതജ്ഞതയും പറഞ്ഞു.

ആര്യപ്രഭ 

Sunday, January 13, 2013

ആലപ്പുഴ ജില്ലാ കമ്മിറ്റി.

കേരള പത്മശാലിയ സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി. 
2013-ഞായറാഴ്ച വൈകിട്ട് 03-മണിക്ക് ചേര്‍ത്തല 10-നമ്പര്‍ ശാഖയില്‍ കൂടി.
സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.ശാഖാതല പൊതുയോഗങ്ങള്‍ ,ജില്ലാ കണ്‍വെന്‍ഷന്‍ മുതലായവ ചര്‍ച്ച ചെയ്തു.2013-മെയ് മൂന്നാം വാരം എറണാകുളത്തു നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് , വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രോത്സാഹനവും ആലപ്പുഴ ജില്ല വാഗ്ദാനം ചെയ്തു.
ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ആലപ്പുഴയിലെ ഓരോ ശാഖയില്‍നിന്നും ഉണ്ടാകും.
ജില്ലാ ഭാരവാഹികള്‍എറണാകുളം സമ്മേളനം വിജയിപ്പിക്കുന്നതിനായി കര്‍മനിരതരായി നിലകൊണ്ടുകഴിഞ്ഞു.
സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണത്തിനു ജില്ലയില്‍ നിന്നും പരമാവധി ഭാരവാഹികളെ ഉള്‍ക്കൊള്ളിക്കാന്‍ ജില്ലാ കമ്മിറ്റി  തീരുമാനിച്ചു.
സംസ്ഥാന പ്രവര്‍ത്തനം ജില്ലയില്‍ പ്രചാരണം നടത്താന്‍ തീരുമാനിച്ചു.
സംസ്ഥാന  ഫണ്ട് ശേഖരണത്തിനു ആലപ്പുഴ ജില്ലയില്‍ ആരംഭം കുറിച്ചു.   
ആര്യപ്രഭ   

Wednesday, January 9, 2013

തൃശൂര്‍ ജില്ലാ പര്യടനം നടത്തി.

കേരള പത്മശാലിയ സംഘം സംസ്ഥാന നേതൃത്വതലത്തില്‍ 2013-ജനുവരി -09-നു തൃശൂര്‍ ജില്ലാ പര്യടനം നടത്തി.
അരിപ്പാലം ശാഖാ ഹാളില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി എം കൃഷ്ണന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി വി കരുണാകരന്‍ ,വൈ:പ്രസിഡന്റ് സി ആര്‍ ഗംഗാധരന്‍ പിള്ള,ട്രഷറര്‍ ആര്‍ മോഹനന്‍ പിള്ള ,രഘു കല്ലറയ്ക്കല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ,ശാഖാ പ്രസിഡന്റ് മുകുന്ദന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ശാഖാ കമ്മിറ്റി അംഗങ്ങളുംപങ്കെടുത്തു.
വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളത്തെ സമ്മേളനത്തില്‍ ഉണ്ടായ തിക്താനുഭവമാണ്,സംസ്ഥാന കമ്മിറ്റിയുമായി ഒത്തുചേരാതെ മാറിനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന വെളിപ്പെടുത്തലോടെ അദ്ധ്യക്ഷന്‍ എല്ലാവരെയും സ്വാഗതം ചെയ്തു.
അറിഞ്ഞു പെരുമാറുന്ന ആരുമായും സഹകരിക്കാം, അദ്ദേഹം ഉറപ്പുതരുകയും ചെയ്തു.
സംസ്ഥാന ഭാരവാഹികളായ 
പി എം കൃഷ്ണന്‍കുട്ടി,വി വി കരുണാകരന്‍ ,സി ആര്‍ ഗംഗാധരന്‍ പിള്ള,ആര്‍ .മോഹനന്‍ പിള്ള,രഘുകല്ലറയ്ക്കല്‍ എന്നീ സംസ്ഥാന ഭാരവാഹികളും,അരിപ്പാലം ശാഖാ കമ്മിറ്റി അംഗങ്ങളായ സതി,ശാന്ത,ഉഷ,രാധാകൃഷ്ണന്‍ ,പീതാംബരന്‍ പിള്ള,മുതലായവര്‍ പ്രസംഗിച്ചു.
ജില്ലാ കണ്‍വീനറായി മുകുന്ദന്‍ പിള്ള,ജോ: കണ്‍വീനര്‍മാരായി സേതു,രാധാകൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു.
സേതു ക്രിതജ്ഞത പറഞ്ഞു.
****************************###########
ഊരകം ശാഖ പ്രവര്‍ത്തനം ഇല്ലാതെയായിട്ടു കാലങ്ങള്‍ കഴിഞ്ഞ അവസ്ഥ!  
പുതിയ നേതൃത്വത്തെ കണ്ടെത്തുക വിഷമകരമായിരുന്നു.
ചന്ദ്രന്‍പിള്ളയുടെ നേതൃത്തത്തില്‍ മധു,ശശി,രാധാകൃഷ്ണന്‍ എന്നിവരെ ഊരകത്തെ സംഘടനാ പ്രവര്‍ത്തനം ഊർജ്ജിതപ്പെടുത്താന്‍ സംസ്ഥാന ഭാരവാഹികള്‍ ചുമതലപ്പെടുത്തി.
2013-ജാനുവരി-20-നു വിളിച്ചു കൂട്ടുന്ന യോഗത്തില്‍ സംസ്ഥാന ഭാരവാവികളുടെ നേതൃത്വത്തില്‍ ശാഖാ ഭാരവാഹികളെ തെരഞ്ഞെടുത്തു,ഭാവിപരിപാടികള്‍ തയ്യാറാക്കാനും തീരുമാനിച്ചു.
2013-മെയ് മൂന്നാം വാരം എറണാകുളത്തു വച്ച് നടത്താന്‍ ഉദ്ദേശിക്കുന്ന 33-മത് സംസ്ഥാന സമ്മേളനം വന്‍വിജയമാക്കാന്‍ ഒത്തൊരുമയോടെ നിന്ന് പ്രവത്തിക്കുമെന്ന് രണ്ടു ശാഖകളും വാഗ്ദാനം ചെയ്തു.
ആര്യപ്രഭ 



33-മത് സംസ്ഥാന സമ്മേളനംഎറണാകുളത്ത്

കേരള പത്മശാലിയ സഘം സംസ്ഥാന കമ്മിറ്റിയും,എറണാകുളം ജില്ലാ ഭാരവാഹികളും പാടിവട്ടം ശാഖാ ഹാളില്‍ കൂടിയ യോഗത്തില്‍,ശാഖ,ജില്ലാ വാര്‍ഷിക പൊതുയോഗങ്ങള്‍ 2013-ന്നു മാര്‍ച്ചിനു 
തീര്‍ത്ത ശേഷം 
33-മത് സംസ്ഥാന സമ്മേളനം 2013-മെയ് മൂന്നാം വാരം എറണാകുളം മഹാരാജാസ് കോളേജു ഹാളില്‍ വച്ച് നടത്തുന്നതിനു തീരുമാനിച്ചു.
വിപുലമായ പ്രചാരണത്തിനും,ശാഖാ പര്യടനത്തിനു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 
സ്വാഗത സംഘ രൂപീകരണം ഉടന്‍തന്നെ നടത്താനും തീരുമാനിച്ചു.
ആര്യപ്രഭ  

Monday, January 7, 2013

2013-ജനുവരി08-നു പാടിവട്ടം ശാഖാ ഹാളില്‍

2013-ജനുവരി08-നു പാടിവട്ടം ശാഖാ ഹാളില്‍ ഉച്ചക്ക് 03-മണിക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും,എറണാകുളം ജില്ലാ കമ്മിറ്റിയും കൂടുന്നു.
സംസ്ഥാന,ജില്ലാ തല നേതാക്കള്‍ പങ്കെടുക്കുന്നു.
സംസ്ഥാന സമ്മേളനം, സംഘടനയുടെ ഭാവി പരിപാടികള്‍ ,
ഫണ്ട് സ്വരൂപണയജ്ഞം വിശകലനം,
പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി,
ജില്ലാ പ്രവര്‍ത്തന നേട്ടങ്ങള്‍ ,
ജില്ലാ സമ്മേളനം,
മറ്റുകാര്യങ്ങള്‍ .  
.......................................................................................................
ആര്യപ്രഭ