എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Wednesday, October 29, 2014

നാം ദ്രവിച്ച ഗോപുരത്തിൽ!!

 നാം ദ്രവിച്ച ഗോപുരത്തിൽ!!
സംഘടനാ ബലം നാമെല്ലാവരും അറിയുകയും,ഒരുപോലെ അതിനൊത്തവണ്ണം പ്രവർത്തിക്കുകയും വേണം!ശക്തി വർദ്ധിക്കും വിധം പെരുമാറുകയും വേണം!
എങ്ങിനയോ കിട്ടിയ നേതൃസ്ഥാനം ദുരുപയോഗം ചെയ്യാതെ സംഘടനയുടെ വളർച്ചയ്ക്കായ് പ്രയോജനപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്.
നമ്മുടെ ജനറൽ സെക്രട്ടറി വി.വി.കരുണാകരൻ സംഘടനയുടെ പല നല്ല കാര്യങ്ങൾക്കും സ്വന്തം രോഗാവസ്ഥ പോലും വകവയ്ക്കാതെ,ലാഭേശ്ചമറന്നു  ഇറങ്ങിത്തിരിക്കുന്നു.
നമ്മുടെ സംഘാടകരിൽ പലർക്കും അറിയാത്ത ബുദ്ധിമുട്ടുകൾ പുറത്തു കാണിക്കാതെ,കുടുംബവുമായി അകന്നു,സംഘടനയുടെ ദൈനംദിന കാര്യങ്ങൾക്ക് മുഴുവൻ സമയവും ചിലവഴിക്കുന്നു.
നമ്മുടെ സംഘടനയോട് സ്നേഹവും, ആദരവും കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തെ പോലെ നാം എല്ലാവരും ബാദ്ധ്യസ്തരാകണം.
നമ്മുടെ സംഘാടകരെ മാനിക്കാൻ പലപ്പോഴും നമുക്ക് കഴിയാറില്ല എന്നത് ദുഃഖ സത്യമാണ്.
സംഘാടകർക്കും,നമ്മുടെ അംഗങ്ങൾക്കും ഒരുപോലെ ആവശ്യമായ സംഘടനാപാടവമാണ് 'എളിമ'.ആരെയും ആദരിക്കാൻ നാം പഠിക്കണം.
ഇനിയെങ്കിലും നാം അതിലൂടെ ചിന്തിക്കണം.
സംഘടനയെ ക്ഷേത്ര തുല്യം കാണുകയും,അതേ മഹത്വം സംഘാടകർക്ക് നൽകുകയും വേണം!
പ്രവർത്തിക്കാനുള്ള ഓജസ്സ് അവരിൽ ആവാഹിക്കേണ്ടവർ നമ്മളാണ്.
അതില്ലാതെയാക്കരുത്.
അവരെ മാനിക്കാതെ നമുക്ക് വളരാൻ വേദിയില്ല. ക്ഷേത്രത്തിൽ വിഗ്രഹത്തിനു തേജസ്സു കൈവരണമെങ്കിൽ ഭക്തരുടെ കൂട്ടായ പ്രാർത്ഥന അനിവാര്യമാണ്.ദൈനം ദിനം സഹവാസമില്ലാത്ത അമ്പലങ്ങൾ എങ്ങിനെയായിരിക്കും?ആർക്കും പറഞ്ഞു തരേണ്ടതില്ല!!നാം അറിഞ്ഞു മുന്നേറുകതന്നെയാണ് വേണ്ടത്.
സങ്കുചിത മനോഭാവം വെടിഞ്ഞു സഹവസിക്കുക!!!സംഘടനയുമായുള്ള ഇടപെടലിൻറെ അന്തരീക്ഷവും 
അതിനു ഉതകുംവിധമാക്കണം. 
ആരും തിരിഞ്ഞു നോക്കാത്ത അമ്പലത്തിനു ചെയതന്യമുണ്ടാകുമോ?നമുടെ സംഘടനയെന്ന ക്ഷേത്രത്തിനു ഐശ്യര്യം വരുത്തുവാൻ നമ്മൾ ഒന്നായി ഒരുമയോടെ ശ്രമിക്കണം.
നമ്മുടെ ജനറൽ സെക്രട്ടറി വി.വി.കരുണാകരൻ സംഘടനക്കുവേണ്ടി നിലപാടുകൾ എടുക്കുമ്പോൾ നമുക്ക് ഇഷ്ടം വരാത്ത അനുഭവങ്ങൾ ഉണ്ടായേക്കാം,
പക്ഷെ!അത് കൂട്ടായ വിലയിരുത്തലിന്റെ ഭാഗമായി കാണുക.
അദ്ദേഹം നല്ലപ്രവർത്തനങ്ങൾ തുടരുകതന്നെയാണ്‌.
പലപ്പോഴും നമ്മുടെ വിദ്യാർഥികളുടെ ആനുകൂല്യങ്ങൾ നടപ്പിലാക്കാൻ
തിരുവനന്തപുരത്തു തന്നെയാണ്.
28-10-2014-ൽ എറണാകുളത്തു ഗസ്റ്റ് ഹൗസിൽ വിളിച്ച പിന്നോക്ക കമ്മിഷൻ തെളിവെടുപ്പിനും ഹാജരായി.
ഒരു മുഴു ദിവസം അതിനായി ചെലവഴിച്ചു.
രാത്രി വളരെ വൈകിയാണ് സ്വന്തം നാടായ കാസർഗോടെയ്ക്ക് യാത്ര തിരിച്ചത്.
നാം അറിയാതെ പോകുന്ന പല പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
അറിയാൻ ആരും ശ്രമിക്കാറില്ല,താൽപര്യം കാണിക്കാറില്ല,കൊട്ടിഘോഷിക്കാൻ തയ്യാറാകാത്ത നേതൃത്വവും. 
അതിനാൽ സംഘടന എന്ത് ചെയ്തു എന്ന തോന്നൽ അണികളിൽ ഉണ്ടാകാം. 
മനസ്സിലാക്കാൻ നമ്മുടെ അംഗങ്ങൾ തയ്യാറാകണം.
മറ്റു ജാതി സംഘടനകൾ നമ്മെക്കാൾ ഉയരത്തിൽ എത്തുമ്പോൾ നാം ഇപ്പോഴും കലഹം ഒഴിഞ്ഞു യോജിക്കാൻ തയ്യാറാകാതെ,ആഡ്യത്തിന്റെ ദ്രവിച്ച ഗോപുരത്തിൽ,കാൽതെന്നി കൈകളിൽ തൂങ്ങി നില്ക്കുകയാണ്!!!!.
സംഘടനയുടെ ഏതെങ്കിലും സ്ഥാനത്തു വന്നുകഴിഞ്ഞാൽ എല്ലാം ആയി എന്ന തോന്നൽ നമ്മളിൽ പലർക്കുമുണ്ട്.ഞാൻ പറയുന്നതാണ് മറ്റുള്ളവർ അംഗീകരിക്കേണ്ടത്,എനിക്ക് മേലെ ആരുമില്ല എന്ന തോന്നൽ മാറ്റണം.കൊച്ചുകുട്ടിയാണെങ്കിൽ അവൻ പറയുന്നത് ന്യായമാണെങ്കിൽ അംഗീകരിക്കുന്നവനാണ് യഥാർത്ഥ നേതാവ്.
നമ്മുടെ സമുദായത്തിന്റെ ശാപം തലതിരിഞ്ഞ,മുരടടച്ച യാദാ സ്ഥിതികരെന്നു സ്വയം വിശേഷിപ്പിക്കുന്ന,മാന്യന്മ്മാരാണ്.അവരിലെ വൈകല്യം മാറിക്കിട്ടിയാൽ ഒന്നായി നിന്ന് നമുക്ക് പലതും നേടിയെടുക്കാൻ കഴിയും.
നമ്മുടെ യുവതലമുറ അത് മനസ്സിലാക്കി പ്രവർത്തിക്കണം.
സര്ക്കാരിന്റെ ആനുകൂല്യങ്ങൾ പലതും നമുക്ക് നേടണമെങ്കിൽ നമ്മുടെ ആൾ ബലം നാം കാണിക്കേണ്ടതുണ്ട്.
അതിനു തയ്യാറാകാതെ ഞാനാണ് വലുത് എന്ന അഹങ്കാരം വെടിഞ്ഞു മുന്നേറണം.
നാട്യം നല്ലതിനല്ല എന്നതോര്ത്ത്
അതുമാറ്റി നാം ഊർജ്ജ്വസ്വലരകുക തന്നെ വേണം.
%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ

Sunday, October 12, 2014

നവരാത്രി മഹോത്സവം

ചെങ്ങമനാടിന് മഹത്വം!!
ഭാരവാഹികളുടെയും,
ശാഖാംഗങ്ങളുടെയും മഹത്വം!!!
അക്ഷരമാണ് നമുക്ക് ജീവനുതുല്യമായ അമൃത്!അറിവാണ് മനുഷ്യന്റെ സർവ്വവും.അറിവുനേടാൻ വിദ്യാഭ്യാസം അനിവാര്യമാണ്.'വിദ്യാരംഭം'
വിദ്യാഭ്യാസത്തിൻറെ ആരംഭം കുറിക്കലാണ്.അറിവുനേടിയ വിദ്യാർത്ഥികൾക്ക്അവാർഡുകൾ നൽകുക വഴി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക മഹത്തരമാണ്. ഇതു തുടരുകതന്നെ വേണം.
ശാഖാംഗങ്ങളെ വിദ്യാരംഭാത്തിനു സജ്ജരാക്കാൻ കഴിവുള്ള നേതൃത്വം വേദിയൊരുക്കിയെങ്കിൽ, ശാഖാംഗങ്ങളും ഭാഗഭാക്കാകാൻ തയ്യാറായിരിക്കും.കാലങ്ങളായി ഈ മഹത്തായ സംരഭം തുടരുകവഴി നല്ല മാതൃക ചെങ്ങമനാട് ശാഖാ ഭാരവാഹികൾ തുടരുന്നു.
മഹത്വം മനസ്സിലാക്കിയ ഭാരവാഹികൾക്ക് പ്രത്യേകം അഭിനന്ദനം!!!.കേരളത്തിൽ നാനാഭാഗങ്ങളിലും ഇതു മാതൃകയാക്കി അനുവർത്തിക്കുമെങ്കിൽ,അറിവിലൂടെ നമ്മിലെ പകയും,വിദ്ധ്യേഷവും ഒരളവുവരെ ഇല്ലായ്മ ചെയ്യാനും ഉപകരിക്കും.അതിലൂടെ നല്ല ഭാരവാഹികളേയും നമുക്ക് ലഭിക്കും.ശ്രമിക്കുക,സഹകരിക്കുക,
സജ്ജരാകുക .!!!!















  

്്്്്്്്്്്്്്്്്്്്്്്്്്്്്്

പട്ടാര്യാ,ശാലിയ ,ദേവാംഗ  കൂട്ടായ്മയാണ് പത്മശാലിയ സംഘം.!!!!
പത്മശാലിയ സംഘാംഗങ്ങൾ സ്വന്തം അവകാശങ്ങൾ നേടിയെടുക്കാനും,ഒരുമയുടെ ആവശ്യം മനസ്സിലാക്കി ഒന്നായി പ്രവർത്തിക്കാനും മനസ്സുള്ള സമൂഹമാണ് !!!കൂട്ടായ്മയുടെ വില മനസ്സിലാക്കുന്ന സന്മനസ്സുകളാണ് നമ്മുടെ ഭാരവാഹികൾ !മാനസ്സിക ഒരുമ നമ്മളിൽ നിറഞ്ഞു നിലക്കുന്നതിന്റെ ഉദാഹരണങ്ങൾ അനവധിയുണ്ട്.
നമ്മുടെ സമൂഹം മറ്റു സമുദായങ്ങൾക്കു മുന്നിൽ തല കുനിക്കാൻ ഇടവരാതെയും,മാറിമാറിവരുന്ന സർക്കാരുകളുടെ അവഗണനയിൽ പെടാതെ നേട്ടങ്ങൾക്ക് വഴിയൊരുക്കാനും നാം ഒന്നായി നിന്ന് പോരുതുകതന്നെ വേണം.
വരും തലമുറകൾക്ക് പലതും നേടിക്കൊടുക്കുക എന്ന മഹത്തായ കർമ്മം നമ്മളിൽ നിക്ഷിപ്തമാണ്.
ഭാരവാഹിത്വം വഹിക്കുന്ന ഓരോരുത്തരും വരും തലമുറയുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടവരാണെന്ന യാഥാർത്യം മറക്കരുത്.
സന്മനസ്സോടെ ഒരുമയുടെ ഊഷ്മളതയിൽ വിരിഞ്ഞുവിലസ്സുന്ന പരിശുദ്ധിയുടെ താമര പോലെ നിറഞ്ഞു നില്ക്കാം നമുക്കും മറ്റു സമുദായങ്ങൾക്കിടയിൽ!!!!
എല്ലാവരുടേയും ആത്മാർത്ഥ സഹകരണവും,സേവനവും നമ്മുടെ സമുദായത്തെ വളർച്ചയുടെ കൊടുമുടികൾ താണ്ടാൻ സഹായിക്കട്ടെ!!!!!!!!.ആശംസകൾ!!!!
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$ 

ആര്യപ്രഭ