എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Tuesday, August 18, 2015

സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പ്

കേരളപത്മശാലിയ സംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി 
വടകര എക്സാസ്റ്റ് ട്രെയിനിംഗ് സെൻറ-റിൽ വച്ചു സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി കൂടുകയുണ്ടായി.
കഴിഞ്ഞ കമ്മിറ്റി തീരുമാനപ്രകാരം ദ്വദിന സംസ്ഥാന തല നേതൃ പരിശീലന ക്യാമ്പ് നടത്തുവാൻ,ട്രെയിനിംഗ് സെൻറർ മേധാവികളുമായി ആലോചിച്ചു സെപ്റ്റംബർ 12,13-തീയതികളിൽ 5-വിഷയങ്ങളിൽ ഒതുക്കി രണ്ടു ദിവസത്തെ ക്യാമ്പ് നടത്തുവാൻ തീരുമാനമായി.പ്രസിഡണ്ട് R.മോഹനൻ പിള്ളയുടെ അസാന്നിദ്ധ്യത്തിൽ വൈ:പ്രസിഡണ്ട് VP.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ജ:സെക്രട്ടറി VV.കരുണാകരൻ സ്വാഗതം പറഞ്ഞു.അദ്ധ്യക്ഷൻ നന്ദി പ്രകടിപ്പിച്ചു.
വിഷയങ്ങൾ:-
              1)സംഘടന,സംഘാടനം,ടീം,
                       ടീം ബിൽഡിങ്,നേതൃ ഗുണങ്ങൾ.
                  2)അക്കൌണ്ട് ബുക്ക് കീപ്പിംഗ്,
                          കണക്കുകളും മിനിറ്റ്സുകളും
                           എഴുതി സൂക്ഷിക്കേണ്ടതിലെ
                            പ്രാധാന്യം.
                  3)കേരളത്തിലെ സംവരണ ഘടനയുടെ
                          യാഥാർത്യവും താല്പ്പര്യവും. 
                 4)പിന്നോക്ക സമുദായ വിദ്യാഭ്യാസ
                       ആനുകൂല്യങ്ങൾ,പിന്നോക്ക 
                       കോർപ്പറേഷൻറെ വിവിധ
                       പദ്ധതികളിലെ ലോണ്‍ സൗകര്യങ്ങൾ.
                 5)ഭാവി പ്രവർത്തന രൂപ രേഖ .
ഇവയാണ് വിഷയങ്ങൾ!!സ്ഥലസൗകര്യം പരിമിതമായതിനാൽ പരമാവധി 70-അംഗങ്ങൾക്ക് പങ്കെടുക്കാം.
ജില്ലാ വിഹിതവും,പ്രതിനിധികളുടെ എണ്ണവും താഴെ പറയുന്നു.
        തിരുവനന്തപുരം വിഹിതം-2000-രൂപ,05-പ്രതിനിധികൾ.
        കോട്ടയം                          ,,            -2000-    ,,     04-            ,,
        ആലപ്പുഴ                        ,,            -5000-    ,,     08-             ,,
        എറണാകുളം                 ,,           -3000-    ,,     04-             ,,
        തൃശൂർ                              ,,           -1000-     ,,    02-             ,,
        മലപ്പുറം                          ,,            -3000-    ,,     08-             ,,
        കോഴിക്കോട്                 ,,            -5000-     ,,    11-             ,,
        കണ്ണൂർ                              ,,            -5000-     ,,    11-            ,,
        കാസർഗോട്                   ,,            -3000-    ,,     05-            ,, 
        യുവജന വിഭാഗം                                            07-           ,,
         വനിതാ വിഭാഗം                                            05-            ,,
നിബന്ധനകൾ പാലിച്ചിരിക്കണം:-
ക്യാമ്പ് ആരംഭിച്ച് അവസാനിക്കുന്നതു വരെ
പ്രതിനിധികൾക്ക് പുറത്തു പോകാൻ അനുവദിക്കുകയില്ല.നേരിട്ട് പഠന ക്രമത്തിലേക്ക് എന്ന പ്രക്രിയയായിരിക്കും.ഈ ക്യാമ്പിൽ നിന്നുള്ള പഠനം കഴിയുന്നവർ,ജില്ലകളിൽ ക്യാമ്പ് നടത്തി വിശദീകരിക്കുവാൻ കഴിവുള്ളവരായിക്കണം. (ജില്ലാ കമ്മിറ്റികൾ തിരഞ്ഞെടുത്ത് അയക്കുമ്പോൾ ശ്രദ്ധിക്കുക).യുവജനങ്ങൾക്ക്‌ പരിഗണന നല്കണം.!!!!!
ക്യാമ്പ് വടകര റെയിൽവേ സ്റ്റേഷന് പുറകുവശം കീർത്തി മുദ്ര തീയേറ്ററിന് എതിർ ഭാഗത്താണ്.റെയിൽവേ സ്റ്റേഷനിൽ നിന്ന് 2-മിനിറ്റു യാത്ര.വടക്ക് നിന്ന് വരുന്നവർക്ക് പരശുറാം എക്സ്പ്രസ്സിനു രാവിലെ 8-മണിക്ക് വടകരയിൽ എത്താം!തെക്ക് നിന്നുള്ളവർ മാവേലി,/ മലബാർ എക്സ്പ്രസ്സിനോ വരുകയാണെങ്കിൽ പുലർച്ചേ 5-,6-മണിക്ക് വടകരയിൽ എത്താം.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 


 

No comments: