എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, August 30, 2015

പാടിവട്ടം ശാഖാ ഓണാഘോഷം -കുടുംബ സംഗമം 2015

പാടിവട്ടം ശാഖാ ഓണാഘോഷം -കുടുംബ സംഗമം 2015 -

ആഗസ്റ്റ്‌ 29-നു രാവിലെ 7-30-നു പാടിവട്ടം G:L P സ്കൂൾ അങ്കണത്തിൽ ശാഖാ പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ പതാക ഉയർത്തിയതോടെ ആഘോഷം ആരംഭിച്ചു.
ശ്രീമതി വത്സല K പിള്ളയുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമാർചന 7-45-നു ആരംഭിച്ചു.
ശാഖാ അംഗങ്ങളുടെ വർണ്ണമനോഹരമായ പൂക്കളമത്സരം കണ്ണിനും,മനസ്സിനും ഓണത്തിൻറെ കുളിർമ്മ നല്കുന്ന കാഴ്ചയായിരുന്നു.
തുടർന്ന് കുട്ടികളുടെ കായിക മത്സരം നടന്നു.
മുതിർന്നവരുടെ കായികമൽസരവും അരങ്ങു തകർത്തു.
പുരുഷന്മാരുടെയും,വനിതാ സംഘത്തിന്റെയും വടം വലി മത്സരം കൗതുകമുണർത്തുന്നതായിരുന്നു.
ഉച്ചയ്ക്ക് ഒരുമണിക്ക് വിഭവ സമർദ്ധമായ ഓണ സദ്യ ശാഖാ അംഗങ്ങളിൽ സംതൃപ്തി ഉളവാക്കി.

രാവിലെ മുതൽ നിറഞ്ഞ മനസോടെ അംഗങ്ങൾ പരിപാടികളിൽ പങ്കുകൊണ്ടു.
വൈകിട്ട് നാലുമണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിച്ചു.ശാഖാ പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.
ഡിവിഷൻ കൌണ്‍സിലർ MB മുരളിധരൻ ഉത്ഘാടനം നിർവഹിച്ചു.
മുഖ്യ പ്രഭാഷണവും,വിദ്യാഭ്യാസ അവാർഡു വിതരണവും,സംസ്ഥാന പ്രസിഡണ്ട് R മോഹനൻ പിള്ള നിർവഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ KP രാജപ്പൻപിള്ള,
EP രഘുനാഥ്,ശാഖാ കമ്മിറ്റി അംഗങ്ങൾ KR ശങ്കരൻ കുട്ടി,സദാനന്ദൻ പിള്ള,മനീഷ്,സുമാ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ശാഖാ സെക്രട്ടറി K കൃഷ്ണകുമാർ സ്വാഗതവും ട്രഷറർ കലാ സത്യരാജ് കൃതജ്ഞതയും പറഞ്ഞു.
ചില സാങ്കേതിക കാരണത്താൽ സംസ്ഥാന ജ:സെക്രട്ടറിക്ക് ഹാജരാകാൻ കഴിയാതെ പോയതോഴിച്ചാൽ,ക്ഷണിതാക്കൾ എല്ലാവരും കൃത്യസമയത്ത് ഹാജരായിരുന്നു.
വൈകിട്ട് ചായ സല്ക്കാരത്തിനു ശേഷം ആറുമണിക്ക് ചാന്ദ്ര പൌർണ്ണമിയുടെ രംഗപൂജ യോടെ കലാ പരിപാടികൾ ആരംഭിച്ചു.
ശാഖാ അംഗങ്ങളുടെ പ്രതിഭ, പ്രകടമായ മുഹൂർത്തം അരങ്ങൊരുങ്ങി.
കുഞ്ഞിളം തളിരുകളിൽ ഉരുത്തിരിയുന്ന കലാ വൈഭവം,ആസ്വതിക്കുക സുഖമുള്ള മനസ്സിന് കുളിരേകുന്ന അനുഭൂതിയാണ്.
ആവോളം അസ്വാതകർ സ്കൂൾ അങ്കണത്തിൽ നിറഞ്ഞു കവിഞ്ഞു.വൈകിട്ട് 4-മണി ചായ സൽക്കാരം സ്പോണ്‍സർ ചെയ്ത വിനു കൃഷ്ണഭവൻ,രാമകൃഷ്ണപിള്ള,രാത്രി ഭക്ഷണം സ്പോണ്‍സർ ചെയ്ത വത്സലാKപിള്ള,വിദ്യാഭ്യാസ 
അവാർഡിന് SSLC-യിൽ ഉന്നത നിലവാരം
 പുലർത്തിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡു വാഗ്ദാനം ചെയ്ത MM പ്രകാശൻ ചെറുകാട്-എന്നിവരോടുള്ള കടപ്പാട് ശാഖാ കമ്മിറ്റിയുടെ  സ്മരണകളിൽ തിളങ്ങി നില്ക്കും.
ഗാനങ്ങൾ,മിമിക്രി,മോണോആക്റ്റ്,സിനിമാ ഗാനങ്ങൾ,ഡാൻസ്,സിനിമാറ്റിക് ഡാൻസ്,കഥ,കവിതകൾ മുതലായ വിവിധ കലാവിരുന്നുകൾ കോർത്തിണക്കി സദസ്യരെ ശ്വാസമടക്കി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന അനേകം പരിപാടികൾ അവതരിപ്പിക്കപെട്ടു.
വനിതകളുടെ പരിപാടികളിൽ ചാന്ദ്രപൌർണ്ണമി വതരിപ്പിച്ച തിരുവാതിരകളി മനോഹരമായ കലാവിരുന്നായിരുന്നു.10-പേർക്കും പ്രത്യേക കാഷ് അവാർഡ് നല്കി,പൂക്കള മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും  പ്രോത്സാഹന സമ്മാനം നല്കി.
രാവിലേ മുതൽ പരിപാടിയിൽ പങ്കെടുത്തു ആഘോഷപരിപാടി മംഗളമാക്കിയ, രജിസ്റ്റർ ചെയ്ത മുന്നൂറ്റി ഇരുപതു അംഗങ്ങളുടെ പേര് നറുക്കിട്ട് ഒരു അംഗത്തിന് പ്രോത്സാഹന സമ്മാനമായി വില മതിപ്പുള്ള ട്രാവൽ ബാക് കൊടുത്തു.
സമ്മാനമായ ട്രാവൽ ബാക് കരസ്ഥമാക്കിയ ചന്ദ്രശേഖരൻ പുഷ്പകത്തിന്  അഭിനന്ദനം!. വടം വലി മത്സര വിജയികളിൽ വനിതകൾക്ക് ഒരുകൂട ആപ്പിൾ,പുരുഷന്മാർക്ക് ഒരു കുല പഴവും സമ്മാനമായി നല്കി.2015-ആഗസ്റ്റ്‌15-നു സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയോടനുബന്ധിച്ചു നടന്ന ചിത്ര രചനാ,കഥാ രചന,കവിതാ രചന മത്സരങ്ങളിൽ പങ്കെടുത്ത വിജയികളെ പ്രഖ്യാപിക്കുകയും,ട്രോഫി നല്കി ആദരിക്കുകയും ചെയ്തു.
മത്സരത്തിൽ പങ്കുകൊണ്ട എല്ലാ കലാ പ്രതിഭകൾക്കും ശാഖാ പ്രസിഡണ്ട് രഘു കല്ലറയ്ക്കൽ ട്രോഫി നൽകി ആദരിച്ചു.
ശാഖയിൽ മറ്റംഗങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും,ശാരീരികമായും വളരെ പരിതാപകരമായ അവസ്ഥയെ അവഗണിച്ചും,ശാഖാ സംബന്ധമായ എല്ലാക്കാര്യങ്ങളിലും മുൻപന്തിയിൽ സഹകരിച്ച്  ആത്മാർത്ഥ മാതൃക കാണിക്കുന്ന,
ആരോഗ്യപരമായി വളരെ തളർച്ചയുള്ള അമ്മിണിയമ്മയെ ശാഖാ പ്രസിഡന്റും,സെക്രട്ടറിയും ചേർന്ന് ഉപഹാരം നല്കി ആദരിച്ചു. 
അമ്മിണിയമ്മയെ ആദരിക്കാൻ കഴിഞ്ഞതിൽ ശാഖാ അംഗങ്ങൾ സംതൃപ്തരായി, കരഘോഷം മുഴക്കി അംഗീകരിച്ചു..
രാത്രി എട്ടുമണിക്ക് ഭക്ഷണവും കഴിഞ്ഞു മനസ്സുനിറയെ ആഘോഷപ്പൂത്തിരിയുമായി ശാഖാ അംഗങ്ങൾ സ്കൂൾ കവാടം കടന്നു പോകുമ്പോൾ,
മറന്നുവച്ച എന്തിനേയോ തിരയുന്ന മനോഭാവമായിരുന്നു.
സംതൃപ്തിയുടെ ഒരു കൂട്ടായ്മ,ഇനിയും തുടരട്ടെ എന്ന ആഗ്രഹത്തോടെ നമുക്ക് ഗമിക്കാം.....................!!!
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; 
ആര്യപ്രഭ  

No comments: