എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Tuesday, February 12, 2013

കൊടുങ്ങല്ലൂര്‍ ശാഖാസന്ദര്‍ശനം നടത്തി.

സംസ്ഥാന ഭാരവാഹികള്‍ കൊടുങ്ങല്ലൂര്‍ ശാഖാസന്ദര്‍ശനം നടത്തി.
നമ്മുടെ പൈതൃകം കാത്തുനിലനിര്‍ത്തുന്ന കൊടുങ്ങല്ലൂരമ്മ എന്നും നമുക്ക് തുണയായുണ്ടെന്ന വിശ്വാസം പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നു.
ശാഖാ പ്രസിഡന്റു രവിചേട്ടന്‍ വീട്ടില്‌ ഉണ്ടായിരുന്നില്ല.
നമ്മുടെ കുലദേവതകളില്‍ പ്രമുഖ സ്ഥാനം ഗണപതിക്ക്‌ തന്നെയാണ്.
രവിചേട്ടന്‍നമ്മുടെ ഗണപതി  അമ്പലത്തില്‍ ഉണ്ടായിരുന്നു.
നമ്മുടെ സമുദായ അമ്പലം വലം വച്ച് തൊഴുതു.കാണിക്കയും എണ്ണയും അര്‍പ്പിച്ചു.
രവിചേട്ടനുമായി മുകള്‍നിലയില്‍ സംഘടനാ പ്രവര്‍ത്തനം ചര്‍ച്ചചെയ്തു.കൂടെ വന്നുചേര്‍ന്ന മൂന്നു ഭാരവാഹികള്‍ ഉദയന്‍ ,മധു,അജിത്‌എന്നിവര് പങ്കുചേര്‍ന്നു.
സംസ്ഥാന പ്രസിഡന്റ് പി.എം.കൃഷ്ണന്‍കുട്ടി,സി.ആര്‍ .ഗംഗാധരന്‍ പിള്ള ,ആര്‍ .മോഹനന്‍ പിള്ള,പി.പി.ബാബു,രഘു കല്ലറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
സംഘടനാ സംബന്ധമായ തെറ്റിദ്ധാരണകള്‍ അല്പം അകറ്റാന്‍ കൂടിക്കാഴ്ച ഉപകരിക്കും.
ക്കൂട്ടായി നിന്ന് പലതും നേടണമെന്ന ആശയം അവരിലും ഉണര്‍ന്നു.
എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.തൃശൂര്‍ ജില്ലാകമ്മിറ്റിയുമായി സഹകരിക്കാന്‍ ശാഖാ കമ്മിറ്റി തീരുമാനത്തോടെ തയ്യറാകാമെന്നു അദ്ദേഹം ഉറപ്പുനല്‍കി.
$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$$
ആര്യപ്രഭ 

No comments: