എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, February 10, 2013

തൃശൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍വന്നു.

കേരള പത്മശാലിയ സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍വന്നു.
2013-ഫെബ്രുവരി10-നു ഞായറാഴ്ച 02-മണിക്ക് അരിപ്പാലം ശാഖാ ഹാളില്‍ !
അരിപ്പാലം ശാഖാ പ്രസിഡന്റും ജില്ലാ അഡുഹോക്ക് കമ്മിറ്റി കണ്‍വീനറുമായ എന്‍ .മുകുന്ദന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ അരിപ്പാലം ശാഖാ ഹാളില്‍ കൂടിയ യോഗത്തില്‍ 
സംസ്ഥാന പ്രസിഡന്റ് പി.എം.കൃഷ്ണന്‍കുട്ടി,വൈ: പ്രസിഡന്റ് സി.ആര്‍ .ഗംഗാധരന്‍ പിള്ള,ട്രഷറര്‍ ആര്‍ .മോഹനന്‍പിള്ള,ദക്ഷിണമേഖല സെക്രട്ടറി പി.പി.ബാബു,കമ്മിറ്റി അംഗം രഘു കല്ലറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃശൂര്‍ ജില്ലയിലെ അരിപ്പാലം ശാഖാ ഭാരവഹികളോടൊപ്പം ഊരകം,ഇരിഞ്ഞാലക്കുട,കൊടുങ്ങല്ലൂര്‍ ശാഖാ ഭാരവാഹികളും പങ്കെടുത്തു സംസാരിച്ചു.
ദീര്‍ഘ നേരത്തെ സംവാദങ്ങളും,വിലയിരുത്തലുകളും യോഗത്തിന്റെ ദൃഡ്ഡത തെളിയിച്ചു.
സംഘടനാസംബന്ധമായി ഭാരവാഹികളില്‍ നിലനിന്നിരുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് കഴിഞ്ഞു.
അറിയേണ്ട കാര്യങ്ങള്‍ അറിഞ്ഞതില്‍ എല്ലാവരും സംതൃപ്തരായി.വിഘടനതയുടെ പേരില്‍ മാറിനില്‍ക്കുന്നവര്‍ക്ക് സംസ്ഥാന ഭാരവാഹികളുടെ ഈ സന്ദേശം,പേരിന്റെ പേരില്‍ മാറിനില്‍ക്കുന്നവര്‍ക്ക്  പകര്‍ന്നു കൊടുത്താല്‍ തെറ്റിദ്ധാരണകള്‍ മാറി ഒന്നാകും, ശാഖാ ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനതലത്തില്‍ ഒറ്റക്കെട്ടായി മുന്നേറണമെന്ന ആശയം സര്‍വ്വരും സമ്മതിച്ചു.
തൊഴില്‍പരമായി കഷ്ടത അനുഭവിക്കുന്ന നമ്മുടെ അംഗങ്ങള്‍ക്ക് യോജിക്കുന്ന തൊഴില്‍ കണ്ടുപിടിച്ചു  പ്രോജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ വേണ്ടത് ചെയ്യാന്‍ പത്മശാലിയ ചാരിറ്റബിള്‍ സൊസൈറ്റി തയ്യാറാണെന്ന വിവരം PCS പ്രസിഡന്റു കൂടിയായ ആര്‍ .മോഹനന്‍പിള്ള അറിയിച്ചു.
പ്രവര്‍ത്തനം നിന്നുപോയ നെയ്തു സഹകരണ സംഘം പ്രവര്‍ത്തന ക്ഷമതയുള്ള അംഗങ്ങള്‍ തയ്യാറാണെങ്കില്‍ പുനര്‍ജ്ജിവനത്തിനുള്ള വഴികള്‍ ദക്ഷിണമേഖലാ സെക്രട്ടറി ബാബു നിര്‍ദ്ധേശിച്ചു.
സംസ്ഥാനഭാരവാഹികളുടെ പ്രഭാഷണം അംഗങ്ങളില്‍ ഇഛാ ശക്തിപകര്‍ന്നു.
ഹാള്‍ നിറഞ്ഞ അംഗബലം ആശയങ്ങളിലും നിറവാര്‍ന്നുനിന്നു.
ഇനിയെങ്കിലും  നമ്മുടെ സംഘടന ഒരുമയോടെ കാണാന്‍ അംഗങ്ങള്‍ ആവേശിതരായി .
അരിപ്പാലം ശാഖാ ഭാരവാഹികളായ സേതുമാധവന്‍ ,അജിത്കുമാര്‍ ,സതികൃഷ്ണന്‍കുട്ടി,
ഉഷാശശിധരന്‍ ,ശാന്താപീതാംബരന്‍ ,ഊരകം ശാഖാ ഭാരവാഹികളായ രാധാകൃഷ്ണന്‍ ,ശശി,ചന്ദ്രന്‍പിള്ള,രാമകൃഷ്ണ പിള്ള,ബാബുരാജ് .കൊടുങ്ങല്ലൂര്‍ ശാഖാ ഭാരവാഹികളായ രാജീവന്‍ പിള്ള ,പ്രേമന്‍ .ഇരിഞ്ഞാലക്കുട ശാഖാ ഭാരവാഹി ശങ്കരന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പുനടന്നു .
പ്രസിഡന്റ്  :-             എന്‍ .മുകുന്ദന്‍ ..............9446370678
വൈ:പ്രസിഡന്റ്  :-   എം.ജി.സേതുമാധവന്‍ .9745398846
സെക്രട്ടറി :-               ശങ്കരന്‍കുട്ടി....................9846502704
ജോ: സെക്രട്ടറി :-     രാജീവന്‍ പിള്ള...............9388879529
ട്രഷറര്‍ :-                   ബാബുരാജ്......................9747964143
കമ്മിറ്റിഅംഗങ്ങള്‍ :-സതികൃഷ്ണണന്‍കുട്ടി.........9645722011
                                      ഉഷാ ശശിധരന്‍ ........04802867992
                                      അജിത്കുമാര്‍ ...............9048908244
                                      രാമകൃഷ്ണപിള്ള...............9446452492
                                      ശാന്താ പീതാംബരന്‍ ..04802862096
                                      പ്രേമന്‍ ..................... 
എന്നിവരെ തെരഞ്ഞെടുത്തു ,അംഗങ്ങളെ കോപ്ടു ചെയ്യാന്‍ കമ്മറ്റിക്ക് അധികാരമുണ്ട്‌ .
ശങ്കരന്‍കുട്ടി കൃതജ്ഞത പറഞ്ഞു . 

&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
ആര്യപ്രഭ  

 
  

No comments: