എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, October 4, 2015

MBCF എറണാകുളം ജില്ലാ കമ്മിറ്റി

MBCF എറണാകുളം ജില്ലാ കമ്മിറ്റി 
2015-ഒക്ടോബർ 04-നു ഉച്ചക്ക് 2-മണിക്ക് പാടിവട്ടം പത്മശാലിയ സംഘം ശാഖാ ഹാളിൽ.
പ്രസിഡൻറിൻറെ അഭാവത്തിൽ രക്ഷാധികാരി ഇരുമ്പനം ശിവരാമൻ അവർകളുടെ അദ്ധ്യക്ഷതയിൽ കമ്മിറ്റി 2-30-നു ആരംഭിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്,
ജില്ലാ സമ്മേളനവും മുഖ്യ അജണ്ടയായിരുന്നു.
പത്മ ശാലിയ സംഘം എറണാകുളം ജില്ലാ പ്രസിഡണ്ടു രഘു കല്ലറയ്ക്കൽ സ്വാഗതം പറഞ്ഞു.
29-09-2015-ൽ തിരുവനന്തപുരത്തു 
പ്രസ്സ് ക്ലബ് ഹാളിൽ നടന്ന സംവരണ സമുദായമുന്നണിയോഗത്തിൽ 
ഉരുത്തിരിഞ്ഞ വിവരങ്ങൾ രഘു കല്ലറക്കൽ തൻറെ സ്വാഗത പ്രസംഗത്തിൽ വിവരിച്ചു.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ നമ്മൾ എടുക്കേണ്ട നിലപാടും അദ്ദേഹം വ്യക്തമാക്കി.തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച 
ഈ സാഹചര്യത്തിൽ ജില്ലാ സമ്മേളനം തെരഞ്ഞെടുപ്പു കഴിഞ്ഞു മതി എന്നു കമ്മിറ്റി ഒന്നടങ്കം തീരുമാനിച്ചു.
വളരെ വൈകി(ഒന്നേമുക്കാൽ മണിക്കൂർ)
എത്തിചേർന്ന പ്രസിഡണ്ട് ശ്രീനിവാസൻ അഭിപ്രായത്തോട് യോജിപ്പ് പ്രകടമാക്കി.
സെക്രട്ടറി വേണു കഴിഞ്ഞ മിനിറ്റ്സ് വായിച്ചു.
ജില്ലാ നേതാക്കളുടെ അഭിപ്രായപ്രകാരം കമ്മിറ്റിയിൽ ഒഴിവായി കിടക്കുന്ന നേതൃ സ്ഥാനങ്ങൾ നികത്താൻ തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് 
രഘു കല്ലറയ്ക്കൽ-നെയും,
ജോ:സെക്രട്ടറി സ്ഥാനത്തേക്ക് ചൗളക്കാരൻ വിഭാഗത്തിലെ അശോകൻ (കോതമംഗലം) എന്നിവരെ തെരഞ്ഞെടുത്തു.
എല്ലാ വിഭാഗങ്ങളേയും പങ്കെടുപ്പിച്ച് അടുത്ത കമ്മിറ്റി  വിപുലമാക്കാൻ തീരുമാനിച്ചു.
ജോ:സെക്രട്ടറി അശോകൻ കൃതജ്ഞത പറഞ്ഞു.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ  

No comments: