എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Friday, June 19, 2015

19-06-2015-MBCF

Most
Backward
Communitty
Fedaretion
19-06-2015-വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് MBCF -ൻറെ പ്രാസിഡണ്ട് T G ഗോപാലകൃഷ്ണൻ നായരുടെ(വിളക്കിത്തല നായർ) അദ്ധ്യക്ഷതയിൽ,നെയ്യാർ ഡാമിനോട് ചേർന്നുള്ള അരുവിക്കരയിൽ കണ്‍വൻഷൻ ആരംഭിച്ചു.
വിവിധ സമുദായ സംഘടനാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.വർക്കിംഗ് പ്രസിഡണ്ട് 
VVകരുണാകരൻ (നമ്മുടെ ജ:സെക്രട്ടറി) സംഘടനക്ക് സർക്കാരിൽ നിന്ന് കിട്ടേണ്ടതായ ആനുകൂല്യങ്ങൾ  നേടിയെടുക്കാൻ നാം ഒറ്റക്കെട്ടായി മുന്നേറാൻ ആഹ്വാനം  ചെയ്തു.
നമ്മുടെ സംസ്ഥാന പ്രസിഡണ്ട് R മോഹനൻ പിള്ള,
പാലോട് രവി MLA,വിവിധ സമുദായ സംഘടനാ പ്രതിനിധികൾ മുതലായവർ സംസാരിച്ചു. 
സംസ്ഥാന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കണ്‍വൻഷൻ ഉത്ഘാടനം ചെയ്തു.സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ സ്വാഗതം പറഞ്ഞു.പിന്നോക്ക സമുദായങ്ങളുടെ അവശതകൾ ചൂണ്ടിക്കാട്ടി അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ പെടാപ്പടുപെട്ട് രാഷ്രീയ തലത്തിൽ ക്രമീകരിച്ചു കൊണ്ടുവന്നു സെക്രട്ടറിയേറ്റിൽ എത്തിക്കുന്ന പേപ്പറുകൾ,ഉദ്ദ്യോഗസ്ഥർ അട്ടിമറിച്ച പല അനുഭവങ്ങളും വിവരിക്കുകയുണ്ടായി.
കഷ്ടപ്പാടുകളുടെ നീർചുഴിയിൽ പകച്ചു പോയ അനുഭവങ്ങൾ വിവരിക്കുമ്പോൾ കുട്ടപ്പൻ ചെട്ടിയാർ വികാരാധീനനാകുകയായിരുന്നു.
ഗോപി കമ്മീഷൻ റിപ്പോർട്ടിന്റെ വിലപ്പെട്ട ആശയങ്ങൾ ഉൾക്കൊള്ളുന്ന ആദ്ധ്യ നാല് പേജുകൾ കീറികളഞ്ഞുള്ള റിപ്പോർട്ടാണ് മുഖ്യമന്ത്രിയെ ഏല്പ്പിച്ചത്.ഉദ്ദ്യോഗ തലത്തിൽ ഏറെ ദ്രോഹിച്ച ഒരാളുടെ പേരുപോലും രോഷാകുലനായ കുട്ടപ്പചെട്ടിയാർ പറയുകയുണ്ടായി.''നിങ്ങൾ ഈ പണിയെല്ലാം കളഞ്ഞു പപ്പടം ഉണ്ടാക്കാൻ പോകുന്നതാണ് നല്ലത്''ഉദ്ധ്യോഗത്തിൽ നിന്ന് വിരമിച്ച സുബ്ബയ്യൻ എന്ന അയാൾ ഒരിക്കൽ രൂഷമായി പരിഹസിക്കുക കൂടിയുണ്ടായി.അതാതു സംഘടനകൾ അവരുടെ പ്രവർത്തന മേഘല വിപുലമാക്കണം,വരുന്നതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശാഖയിലെ അർഹതയുള്ളവരെ സ്ഥാനാർഥിയാക്കി വിജയിപ്പിക്കാൻ ശ്രമിക്കണം,അവിടെ രാഷ്ട്രീയം നോക്കേണ്ടതില്ല.നമുക്ക് ഒരു പാർട്ടിയോടും പ്രത്യേക മമതയില്ല, നമ്മെ സഹായിക്കാൻ തയ്യാറുള്ള ആരോടും നമുക്ക് എതിർപ്പില്ല.
ഉദ്ധ്യോഗസ്തരുടെ എല്ലാ എതിർപ്പുകളും തരണം ചെയ്തു ഇപ്പോൾ സഹായിച്ചത് ഉമ്മൻ ചാണ്ടിയാണ്,നാളെ LDF നമ്മെ സഹായിച്ചാൽ അവരെ എതിർക്കേണ്ട കാര്യം നമുക്കില്ല.
അതിനാൽ തെരഞ്ഞെടുപ്പിൽ ഏതു പാർട്ടിയിൽ നിന്ന് മത്സരിക്കുന്നതും നമ്മുടെ അംഗങ്ങൾക്ക് നിഷിദ്ധമല്ല.
നമ്മുടെ ഉന്നമനം അവരുടെ മനസ്സിൽ നിറഞ്ഞു നില്ക്കണം. 
തൻറെ സുധീർഘമായ സ്വാഗത പ്രസംഗത്തിൽ കുട്ടപ്പചെട്ടിയാർ അനേകമായ കാര്യങ്ങൾ വ്യക്തമാക്കി.

No comments: