എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, May 11, 2015

എറണാകുളം ജില്ലാ കമ്മിറ്റി

എറണാകുളം ജില്ലാ കമ്മിറ്റി.  
നടപ്പുവർഷത്തെ അധികാര കൈമാറ്റത്തോടെ,പുതിയ കമ്മിറ്റി സ്ഥാനമേറ്റു. തുടർന്ന് ജില്ലാ പ്രസിഡൻറു് രഘു കല്ലറയ്ക്കലിൻറെ അദ്ധ്യക്ഷതയിൽ  2015-മെയ്‌ 10-നു പാടിവട്ടം ശാഖാ ഹാളിൽ വൈകിട്ട് 3-നു ചേർന്ന യോഗത്തിൽ ജില്ലാ ഭാരവാഹികൾക്കൊപ്പം സംസ്ഥാന,ശാഖാ പ്രതിനിധികൾ പങ്കെടുത്തു പ്രസംഗിച്ചു..2015-മെയ്‌ 30-31-തീയതികളിൽ മലപ്പുറം ജില്ലയിൽ താനൂരിൽ നടക്കുന്ന 35-മത്KPS സംസ്ഥാന സമ്മേളനം ഭംഗിയാക്കുന്നതിൽ എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടു.
കാഞ്ഞിരമറ്റം,പാടിവട്ടം,ഇടയാർ,പള്ളുരുത്തി,
പറവൂർ, ഞാറയ്ക്കൽ ശാഖാ ഭാരവാഹികൾ വിവിധ അഭിപ്രായങ്ങൾ വിലയിരുത്തി.
സംസ്ഥാന സമ്മേളനത്തിന് മുമ്പായി ശാഖാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച അനിവാര്യമാണ്,ഉടൻ നടപ്പിലാക്കാൻ തീരുമാനിച്ചു. 
പ്രസിഡൻറു് പല ശാഖാ ഭാരവാഹികളുമായി ഫോണിൽ ബന്ധപ്പെടുകയുമുണ്ടായി.
ചില അസൗകാര്യങ്ങൾ മൂലം വരാൻ കഴിഞ്ഞില്ല എന്ന മറുപടിയാണ് ലഭിച്ചത്.
കൂട്ടായി നിന്നാൽ നമുക്ക് പലതും നേടാൻ കഴിയും,അതിനായി എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഉയർന്ന സാമ്പത്തിക ശേഷി ഉള്ളവരാണെങ്കിലും,
ഒറ്റപ്പെടുന്നവർ കൂട്ടായ്മയുടെ ഫലം അറിയാത്തവരാണ്.
മാറിനില്ക്കുന്ന ശാഖകളും നമ്മോടൊപ്പം ചേർന്ന് പ്രവർത്തിക്കും എന്ന ആത്മവിശ്വാസം നമ്മളിൽ നിറഞ്ഞുതന്നെ നില്ക്കട്ടെ!
കണ്ണു തുറക്കാത്ത ദൈവതുല്യരാണ്‌,
സഹകരിക്കാത്ത സമൂഹത്തിലെ ഉന്നതസ്ഥാനീയർ!
അവരിൽ നിന്ന് സമൂഹത്തിന് നന്മയേക്കാൾ നീറുന്ന വേദനയാണ് ഫലം!!.
കുറ്റങ്ങൾ മാത്രം പറഞ്ഞു നടക്കുന്നവർ സമൂഹത്തിൽ   നീതിമാന്മാരല്ല.
സന്മനോഭാവം കാത്തു സൂക്ഷിക്കുന്നവർക്ക് മാത്രമേ നല്ല സമൂഹത്തെ വളർത്താനാകൂ!നല്ല ഉണർവ്വുള്ള സമൂഹമാണ് നമ്മുടെ സ്വപ്നം!!!!
താമസിയാതെ എറണാകുളം ജില്ലയിലെ പതിന്നാലു ശാഖാ ഭാരവാഹികളും കമ്മിറ്റികളിൽ ഉണ്ടാകും എന്ന് വിശ്വസിക്കാം.
സെക്രട്ടറി PG മുകുന്ദൻ സ്വാഗതവും ട്രഷറർ രാജൻ പട്ടാരി കൃതജ്ഞത പറഞ്ഞു 
%%%%%%%%%%%%%%%%%%%%
ആര്യപ്രഭ 
 

No comments: