എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Thursday, March 21, 2013

33-മത് എറണാകുളം ജില്ലാ കണ്‍വൻഷൻ

കേരള പത്മശാലിയ സംഘം(KPS) 
33-മത് എറണാകുളം ജില്ലാ കണ്‍വൻഷൻ 2013-ഏപ്രിൽ  മാസം 7-നു ഞായറാഴ്ച  എറണാകുളം വൈറ്റില ഹോട്ടൽ അനുഗ്രഹ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 2-മണിക്ക്

കൂട്ടായ്മ യിലൂടെ നാം മുന്നേറും,എന്നമാനോഭാവത്തോടെ നമ്മുടെ അംഗങ്ങൾ  വേദികളിൽ അണിനിരക്കുന്നു!. 
പിന്നീടു ശൂന്യതയിൽ എത്തിനില്ക്കുകയും,കാലങ്ങൾ കഴിഞ്ഞു വീണ്ടും ഒരുമിക്കുകയും പിന്നെ വേർപിരിയുകയും ചെയ്യുന്ന സ്ഥിരതയില്ലായ്മ നമ്മുടെ സംഘടനയ്ക്ക്  നല്ലതല്ല.  അതുതന്നെയാണ് നമ്മുടെ ശാപവും.
വിഘടനവാദികൾ അതുമുതലെടുക്കുന്നു,ശിഥലീകരണത്തിന്?
സ്ഥിരമായ മനോഗതിയാണ് സംഘടനാ ബലം!.
ശാഖകൾ തനതായി പ്രവർത്തനം നടത്തുന്നു, പക്ഷെ!ശാഖകളുടെ കൂട്ടായ്മക്ക് ആരും തയ്യാറല്ല.അറിവുള്ളവർ ശാഖകളുടെ കൂട്ടായ്മക്ക് കൂടെയുണ്ടാകും!!
പല യുണിറ്റ് കളുടെ കൂട്ടമയാണ്‌ ഒരു സംഘം!
അതില്ലാതെ വന്നാൽ ,ഒരുചെറിയ പ്രദേശത്തു മാത്രം ഒതുങ്ങിനിന്നാൽ ,മതിയോ?
വിശാലമായ പ്രവർത്തനമാണ് നേതൃസ്ഥാനത്തിനു വേണ്ടത്. 
ഇതര സമുദായങ്ങളുടെ പ്രവർത്തനം നാം കണ്ടുപടിക്കേണ്ടാതാണ്. വിശാല മനസ്കരായ അവരുടെ വീറും,വാശിയും സംഘടനയോടുള്ള ആധരവും നാം അടുത്തറിയേണ്ടാതാണ്.
ജനസംഖ്യയിൽ നമ്മുടെ സംഘടന പിന്നിലല്ല,അറിവിലും ശ്രേഷ്ടരാണ്,അലസരല്ലാത്ത അണികളും നമുക്കുണ്ട്.
പിന്നെ എന്തുകൊണ്ട് സംഘടനാബലം തിരിച്ചറിയാതെ പോകുന്നു?
അറിവുള്ളവന് കൂട്ടായ്മയുടെ മഹത്വമറിയാമല്ലൊ?
കൂട്ടായ്മ യായാൽ നേതൃസ്ഥാനം നഷ്ടമാകുമെന്ന ഭയമാണോ?
നേതൃസ്ഥാനം പലപ്പോഴായി, പലരിലും നിറയേണ്ടതാണ്!!.
പുതുതലമുറകൾക്ക് പാത ഒരുക്കുക മാത്രമായിരിക്കണം നമ്മുടെ ലക്‌ഷ്യം!. 
എറണാകുളം ജില്ലയുടെ പതിന്നാലാമത് ശാഖ സിറ്റിയുണിറ്റ്‌ രൂപം കൊണ്ടിട്ടു ഒരുവർഷം കഴിഞ്ഞു.
പതിന്നാലു ശാഖകളും ഒരു കൊടിക്കീഴിൽ അണിനിരത്താൻ എറണാകുളം  ജില്ലാ കമ്മിറ്റി അശ്രാന്ത പരിശ്രമം നടത്തി!!
പല മുടന്തൻ ന്യായങ്ങളും പറഞ്ഞു ഇടയുന്നവരെ,അവരുടെ വഴിക്കു പോയി അടുപ്പിക്കാൻ ശ്രമിച്ചു.
എവിടെയും പരാജയപ്പെടുത്താൻ തയ്യാറായി നില്ക്കുന്ന വിഘടന വാദികളാണ്,പാവം നമ്മുടെ അംഗങ്ങളേയും വഴിതെറ്റിക്കുന്നത്. 
അവരെ തിരിച്ചറിയാനുള്ള   ഇശ്ചാശക്തി നമ്മളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
എറണാകുളം ജില്ലാസമ്മേളനം വളരെ ഗംഭീരമായി നടത്താൻ ആഗ്രഹമുണ്ടായിരുന്നു. 
ജില്ല കമ്മിറ്റിയിൽ പോലും ശാഖകളുടെ സാന്നിദ്ധ്യം ഇല്ലായ്മ വേദനാജനകമായിരുന്നു.   തന്മൂലമാണ് കണ്‍വെൻഷൻ ആക്കി ചുരുക്കിയത്. എറണാകുളം ജില്ലയ്ക്കു ഊർജ്ജ്വ സ്വലമായ പുതിയ കമ്മിറ്റി നിലവിൽവരണം. വന്നാൽ ഒരുമാറ്റംസംഘടനക്കും കൈവരും. 
പുതിയ കമ്മിറ്റി എറണാകുളം ജില്ലയെ കേരളത്തിലെ മഹത്തായ ജില്ലയാക്കിമാറ്റും, ഒട്ടും സംശയമില്ല!!!. അതിനായി എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നു.
നമ്മുടെ സംസ്ഥാന,ജില്ലാ,ശാഖാ നേതാക്കൾ പങ്കെടുക്കുന്ന ഈ ജില്ല കണ്‍വെൻഷൻ ,വൻ വിജയമാക്കി നമ്മുടെ സമുദായത്തെ മനസ്സിൽ നിന്ന് പറിച്ചെറിയാതെ സംരക്ഷിക്കുവാൻ എല്ലാവരും തയ്യാറാകുമെന്ന് വിശ്വസിക്കുന്നു.
കറകളഞ്ഞ സമുദായ സ്നേഹം നമ്മളിൽ അവശേഷിക്കുന്നു, എങ്കിൽ !! നല്ലവരായ നമ്മുടെ അംഗങ്ങൾ സഹായ സഹകരണങ്ങൾ കൊണ്ട് ഈ സംരഭത്തെ മഹത്തായി കാണണമെന്ന് അഭ്യർഥിക്കുന്നു.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^ 
                                          കാര്യപരിപാടികൾ 
 ഉച്ചക്ക് 1.30 -ന്                    ...........................  രജിസ്ട്രേഷൻ 
       ,,        2-നു                         ....................... ഈശ്വര പ്രാർത്ഥന
സ്വാഗതം                            ..........................പി ജി മുകുന്ദൻ (ജില്ലാ സെക്രട്ടറി) 
അദ്ധ്യക്ഷൻ                             .................... രഘു കല്ലറയ്ക്കൽ (ജില്ലാ പ്രസിഡന്റ് )
ഉദ്ഘാടനം                        ...........................പി എം കൃഷ്ണൻ കുട്ടി (സംസ്ഥാന പ്രസിഡന്റ് )
മുഖ്യപ്രഭാഷകൻ         ................................  വി വി കരുണാകരൻ 
                                                                                      (സംസ്ഥാന ജനറൽ സെക്രട്ടറി)
ആശംസകൾ         ................................ ......സി ആർ ഗംഗാധരൻ പിള്ള 
                                                                                        (സംസ്ഥാന വൈ:പ്രസിഡന്റ് )
    ,,                          .........................................പി പി ബാബു (ദക്ഷിണ മേഖലാസെക്രട്ടറി)
                    .......................              വാർഷികറിപ്പോർട്ട് 
                   ..........................             കണക്ക് 
                        ............................       ചർച്ച 
                           ................................. മറുപടി 
തെരഞ്ഞെടുപ്പ് ................................. കെ കെ രാജപ്പാൻ പിള്ള (റിട്ടേണിംഗ് ഓഫീസർ )
                                                                          (സംസ്ഥാന കമ്മിറ്റി)
           ......................................               കൃതജ്ഞത 
           .........................................ദേശിയഗാനാലാപനം
₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹₹         
കേരള പത്മശാലിയ സംഘം 33 -മത് സംസ്ഥാന സമ്മേളനം  
                    (പട്ടാര്യ ,ശാലിയ,ദേവാംഗ സമുദായങ്ങളുടെ സംയുക്ത വേദി )
മെയ് മാസം 3-മത് വാരം കോട്ടയം ജില്ലയിൽ വൈക്കത്ത് 
പ്രമുഖ,രാഷ്ട്രിയ,സാമുദായിക,സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നു. 
       ആര്യപ്രഭ 
                                                         
    




No comments: