എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Monday, January 21, 2013

ഊരകം 123-മത് ശാഖ

കേരള പത്മശാലിയ സംഘം സംസ്ഥാന ഭാരവാഹികളുടെ തൃശൂര്‍ ജില്ലാ പര്യടനത്തിന്റെ ഫലമായി വളരെക്കാലം പ്രവര്‍ത്തനമില്ലാതിരുന്ന ഊരകം 123-മത് ശാഖ പുനര്‍ജനിച്ചു. 
 2013-ജനുവരി 20-നു 
ശ്രീ ചന്ദ്രന്‍പിള്ളയുടെ വാസത്തില്‍ കൂടിയ യോഗത്തില്‍ തലമുതിര്‍ന്ന അംഗം രാമകൃഷ്ണന്‍ പിള്ള അദ്ധ്യക്ഷനായിരുന്നു.ശാഖയില്‍ ആകെയുള്ള 16-വീടുകളില്‍ നിന്ന് 15-പേര്‍ സന്നിഹിതരായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം നിലച്ച ശാഖയുടെ വിലപ്പെട്ട രേഖകള്‍ യോഗത്തില്‍ എത്തിച്ച ശ്രീമതി രമണി രാഘവന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.
ശാഖ പ്രവര്‍ത്തിച്ചു കാണാന്‍ ആഗ്രഹിക്കുന്ന നല്ലവരായ അംഗങ്ങളുടെ ആവേശം പറഞ്ഞറിയിക്കാന്‍ കഴിയുമായിരുന്നില്ല.
സംസ്ഥാന ഭാരവാഹികള്‍ക്ക് ഊഷ്മളമായ വരവെല്‍പ്പായിരുന്നു ശാഖാംഗങ്ങളില്‍ നിന്ന് കിട്ടിയത്.
ഈശ്വര പ്രാര്‍ത്ഥനയോടെ  യോഗനടപടികള്‍ ആരംഭിക്കുകയും,വളരെക്കാലം KPS-ന്റെ ജനറല്‍ സെക്രട്ടറിയായി അക്ഷീണം പ്രവര്‍ത്തിച്ചു മണ്‍മറഞ്ഞ കെ.വിജയന്‍ പിള്ളയുടെ ഓര്‍മ്മയില്‍ അശ്രുബിന്ധുക്കള്‍ അര്‍പ്പിച്ചു ആദരാഞ്ജലി നേര്‍ന്നു.
സംസ്ഥാന പ്രസിഡന്റ് പി.എം.കൃഷ്ണന്‍ കുട്ടി ,വൈ:പ്രസിഡന്റ് സി.ആര്‍ .ഗംഗാധരന്‍ പിള്ള,ദക്ഷിണ മേഖല സെക്രട്ടറി പി.പി.ബാബു,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രഘുകല്ലറയ്ക്കല്‍ ,ജയന്‍ സാരംഗി,കോട്ടയം ജില്ലാ  പ്രസിഡന്റ് മോഹനന്‍ പിള്ള ,ഊരകം ശാഖാംഗങ്ങളായ രാമകൃഷ്ണന്‍ , രമണി രാഘവന്‍ ,മധു,രാധാകൃഷ്ണന്‍ ,ചന്ദ്രന്‍പിള്ള ,ശശി,മുതലായവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ശാഖ നിലനിര്‍ത്തി പോകാന്‍ വേണ്ട കര്‍മ്മ പരിപാടി ചര്‍ച്ച ചെയ്തു.ഉരുത്തിരിഞ്ഞ കര്‍മ്മ പരിപാടികള്‍ തെരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി നടപ്പില്‍ വരുത്തുകായും,
ജില്ലാ,സംസ്ഥാന കമ്മിറ്റികളുമായി സഹകരിച്ച്,ഉപദേശാനുസരണം ശാഖ പ്രവര്‍ത്തിക്കും എന്ന് ആഹ്വാനം ചെയ്തു.
തുടര്‍ന്ന് ശാഖാ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.
ശാഖാ പ്രസിഡന്റ്         :രാമകൃഷ്ണന്‍ 
സെക്രട്ടറി                      :അജയന്‍ 
ട്രഷറര്‍                          :ശശി 
കമ്മിറ്റി അംഗങ്ങള്‍       :ചന്ദ്രന്‍പിള്ള 
                                        രാധാകൃഷ്ണന്‍ 
                                        രമണി രാഘവന്‍ 
                                        ജയന്‍ 
ശ്രീമതി രമണി രാഘവന്‍ പിള്ള സ്വാഗതം പറഞ്ഞ യോഗത്തില്‍ അജയന്‍ കൃതജ്ഞത പറഞ്ഞു.
:::::::::::::::::::::::::::
ആര്യപ്രഭ 


No comments: