എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Sunday, April 1, 2012

32 -മത് സംസ്ഥാന സമ്മേളന സ്വാഗത സംഘം

കേരള പത്മശാലിയ സംഘം സംസ്ഥാന കമ്മിറ്റി 2012 ഏപ്രില്‍ 01 -നു ഞായറാഴ്ച രാവിലെ 10 -നു ബാലരാമപുരം ശാലിഗോത്രത്തെരുവ് വൈ എം എസ് എ ഹാളില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ കെ രാജപ്പന്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടി.
ജനറല്‍ സെക്രട്ടറി ശ്രീ വി വി കരുണാകരന്‍ സ്വാഗതം പറഞ്ഞു.സംസ്ഥാന ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് ശ്രീ സി ആര്‍ ഗംഗാധരന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വരവ് ചെലവു കണക്കുകള്‍ അവതരിപ്പിച്ചു,
പ്രവര്‍ത്തന റിപ്പോര്‍ട്ടും;മുതല്‍ കടം,ബജറ്റ് എന്നിവയും കമ്മിറ്റി മുബാകെ അവതരിപ്പിച്ചു .അംഗങ്ങളാല്‍ തിങ്ങി നിറഞ്ഞ ഹാളില്‍,
സംസ്ഥാനഉത്തര മേഖല വൈസ് പ്രസിഡന്റ് ശ്രീ രവീന്ദ്രന്‍ മാസ്റര്‍ ,കമ്മിറ്റി adv വിജയന്‍ കണ്ണൂര്‍ ,രാമചന്ദ്രന്‍ തലശ്ശേരി,ശ്രീ പ്രദീപ്‌ മലപ്പുറം,ശ്രീ കെ റ്റി രഘു കല്ലറയ്ക്കല്‍ എറണാകുളം, ശ്രീ സുരേഷ് ബാബു പുന്നപ്ര,ശ്രീ രാധാകൃഷ്ണന്‍ ചേര്‍ത്തല,ശ്രീ മഹാദേവന്‍ ബാലരാമപുരം എന്നിവര്‍ പ്രസംഗിച്ചു.സംസ്ഥാന സമ്മേളനം 2012 മേയ് 26-27-മത് തീയതി കളില്‍ ബാലരാമപുരത്ത് ശാലിഗോത്രത്തെരുവ് അഗസ്ത്യ ആഡിറ്റൊറിയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു ......................................................................................
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
കേരള പത്മശാലിയ സംഘം 32 -മത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം ബാലരാമപുരത്ത് നടത്തുന്നതിന്റെ സ്വാഗതസംഘ രൂപീകരണയോഗം സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ 2012 ഏപ്രില്‍ 01-നു YMSA -ഹാളില്‍ 11-നു ചേര്‍ന്നു.
2012 -മേയ് 26 ,27 -ശനി ,ഞായര്‍ തീയതികളില്‍ ബാലരാമപുരം
ശാലിഗോത്രതെരുവിലെ ശ്രീ അഗസ്ത്യാര്‍ ആഡിട്ടോറിയത്തില്‍
സംസ്ഥാന സമ്മേളനം നടത്തുന്നതിനായി
തിരുവനതപുരം ജില്ലാ പ്രസിഡന്റ് ശ്രീ എസ് ശെല്‍വരാജ് ചെയര്‍മാനും,ശ്രീ നായനാര്‍ ,ശ്രീ സുബ്ബയ്യാഎന്നിവര്‍ രക്ഷാധികാരികളായും,
സംസ്ഥാന ജനറല്‍ സെക്രട്ടറി
ജനറല്‍ കണ്‍വീനറായും ആയിരത്തിഒന്നംഗ കമ്മിറ്റി രൂപീകരിച്ചു .
സംസ്ഥാന നേതാക്കള്‍,ജില്ലാ നേതാക്കള്‍,
തിരുവനന്തപുരം ജില്ലാകമ്മിറ്റിപ്രസിഡന്റ് ശ്രീ എസ് ശെല്‍വരാജ്,സെക്രട്ടറി ശ്രീ അജയകുമാര്‍ ,
ജോ:സെക്രട്ടറി ശ്രീ ലക്ഷ്മണന്‍,
രക്ഷാധികാരികളായ ശ്രീ നായനാര്‍ ,ശ്രീ സുബ്ബയ്യാ എന്നിവര്‍ പ്രസംഗിച്ചു.

No comments: