എറണാകുളം ജില്ലാക്കമ്മറ്റിയുടെ കീഴില്‍ പതിനാലാം ശാഖ രൂപീകരിച്ചു “കൊച്ചി സിറ്റി യൂണിറ്റ്” രക്ഷാധികാരി ജസ്റ്റിസ് ടീ.കേ ചന്ദ്രശേഖര ദാസ്, കണ്‍വീനര്‍ പീ എസ് അപ്പുക്കുട്ടന്‍ പിള്ള,ജോ;കണ്‍ വീനര്‍.സഗീഷ് ബി പൂവളപ്പില്‍ contact phone numbers...9946106610....9846343692 ആര്യപ്രഭ മാസികയില്‍ മാട്രിമോണിയല്‍ സര്‍വ്വീസ് ആരംഭിക്കുന്നു.. സമുദായാംഗങ്ങളായ വധൂ വരന്മാരുടെ പ്രോഫൈലുകള്‍ aaryaprabha@gmail.com എന്നവിലസത്തില്‍ അയക്കുക ഫോണ്‍ 9846190237
ആര്യപ്രഭ സാഹിത്യ വിഭാഗം CLICK HERE

Wednesday, January 11, 2012

മുല്ലപ്പെരിയാര്‍ കേരളത്തിന്റെ സ്വത്താണ്

മുല്ലപ്പെരിയാര്‍ കേരളത്തിന്റെ സ്വത്താണ് 
മുല്ലപ്പെരിയാര്‍ പ്രശ്നം കോലാഹലങ്ങള്‍ കാട്ടി നീട്ടികൊണ്ടുപോകുന്നത് കേരള 
ജനതയോട് ,ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്ന കടുത്തവഞ്ചനയാണ്.
ഡാമിന്റെ നിലനില്പ് പരുങ്ങലിലാണെന്നു മനസ്സിലാക്കിയിട്ടും,
മേല്‍ നടപികളിലേക്ക് 
തുനിയാത്തതു വളരെ വേദനാജനകമാണ് .
വിദഗ്ദ സമതിയുടെ നിരീക്ഷണത്തില്‍ ഡാമിന്റെ ബലക്ഷയം ഉറപ്പായിക്കഴിഞ്ഞു .
നിരീക്ഷണത്തില്‍ ഡാം കെട്ടാന്‍ ഉപയോഗിച്ച സുര്‍ക്കിയുടെ അംശം പോലും കണ്ടെത്തിയില്ല .പകരം പൊട്ടിപൊളിഞ്ഞ ഇടങ്ങളില്‍ ബലപ്പെടുത്താന്‍ ഉപയോഗിച്ച കോണ്‍ക്രീറ്റു മാത്രമാണ് കാണാന്‍ കഴിഞ്ഞത്.ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് 
ഡാം ഇപ്പോള്‍ നിലനില്‍ക്കുന്നത് ബലപ്പെടുത്താന്‍  ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ ബലം
ഒന്നുകൊണ്ടുമാത്രമാണ് .അത് നിലനില്‍പ്പില്ലാത്ത താണെന്ന്  മനസ്സിലാക്കാന്‍ ,  ഒരു കൊച്ചുകുട്ടിക്ക് പോലും  അധിക സമയം ആവശ്യമില്ല .എന്നിട്ടും നമ്മുടെ ജനനേതാക്കള്‍
സ്വപ്നലോകത്തില്‍ പരതുകയോ ?വളരെ ഖേദകരമാണ് .
സ്ര്‍ക്കാരുകളുടെയോ,രാഷ് ട്രീയ പാര്‍ടികളുടെയോ,അനാസ്തകൊണ്ട് മുല്ലപ്പെരിയാര്‍ 
ദുരന്തമുണ്ടാകാതെ നോക്കെണ്ടാതാണ് .
തമിഴ് നാട് സര്‍ക്കാരിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തി,
കേരളജനതയുടെ സുരക്ഷിതം ഉറപ്പുവരുത്തേണ്ടത് കേരള സര്‍ക്കാരാണ് .തമിഴ് നാടിനു വെള്ളം കിട്ടണം എന്നുമാത്രമേയുള്ളൂ ,കേരളത്തില്‍ ലക്ഷകണക്കിന് മനുഷ്യ ജീവനുകളുടെ പ്രശ്നമാണ്. ഇതില്‍ ഏതിനു പ്രാധാന്യമെന്നു ഭരണകര്‍ത്താക്കള്‍ വിലയിരുത്തേണ്ടാതാണ് .
പുതിയ ഡാം എന്ന കേരള തീരുമാനമാണ്‌ ശരി ,വിദഗ്ദ പരിശോധന അത് തെളിയിക്കുന്നു .
പുതിയ ഡാമില്‍ നിന്നുള്ള വെള്ളം തമിഴ് നാടിനു കൊടുക്കാമെന്ന വാഗ്ദാനം വച്ചിട്ടും 
പിടിവാശി പിടിക്കുന്നവരോട് അടുത്ത സമീപനം ഉടന്‍ നടപ്പാക്കേണ്ടാതാണ്.
1982 കാലഘട്ടത്തില്‍ ഗുജറാത്തിലെ മോര്‍ബി ദുരന്തം നാം ഓര്‍ക്കേണ്ടതാണ് .
മോര്‍ബി ഡാം പൊട്ടി ഒരു പട്ടണം നശിച്ചു .വെള്ളപ്പാച്ചിലില്‍ നാല്‍ക്കാലികള്‍ ടവര്‍ ലൈനില്‍ തൂങ്ങി നില്‍ക്കുന്ന കാഴ്ച പത്രങ്ങളില്‍ കണ്ടിട്ടുണ്ട് .ഒരുപക്ഷെ ജനങ്ങള്‍ ഭയക്കാതിരിക്കാന്‍ , മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മാദ്യമങ്ങള്‍ അത് പ്രച്ചരിപ്പിക്കാതിരുന്നതാകാം .
ഏതായാലും ജനങ്ങള്‍ക്ക്‌ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌ ,അതു ഉറപ്പു വരുത്തേണ്ടതും സര്‍ക്കാരിന്റെ ചുമതലയാണ് .ഡാം പുനര്‍ നിര്‍മിക്കുക തന്നെയാണ് 
പ്രതിവിധി , യുദ്ദകാല അട്സ്ഥാനത്തില്‍ കേരള സര്‍ക്കാര്‍ നടപടി തുടരുമെന്ന വിശ്വാസത്തില്‍ ,വളരെ വൈകിയാണെങ്കിലും സഹജീവികളുടെ ജീവന്‍ അമ്മാനാടുന്ന 
ഈ കാലവിളംബത്തില്‍ പ്രതിഷേധിക്കുന്നു .
ദുരന്തം വിളിപ്പാടകലെ !
കാഴ്ചയുള്ളവര്‍ കുരുടന്മാരാകുന്നു !!!!.
പൊതുജനത്തെ കഴുതകള്‍ ആക്കുകയാണോ ?.......................????
അനേകായിരം  പ്രതിഷേധങ്ങളില്‍ കുലുക്കം ഉണ്ടാകാത്തതില്‍ 
മനം നൊന്തു പ്രതിഷേധിക്കുന്നു .!!!!!!!!!!!!!!!!!!!!!!!!!!!!!!!!!.

No comments: